Image

പഴയിടം മോഹനന്‍ നമ്പൂതിരി പടിയിറങ്ങുന്നു- ബഷീര്‍ അഹമ്മദ്

ബഷീര്‍ അഹമ്മദ് Published on 20 January, 2015
പഴയിടം മോഹനന്‍ നമ്പൂതിരി  പടിയിറങ്ങുന്നു- ബഷീര്‍ അഹമ്മദ്
കോഴിക്കോട് : പത്ത് വര്‍ഷത്തോളം കലോത്സവങ്ങളെ ഊട്ടി ഉണര്‍ത്തിയ പഴയിടം മോഹനന്‍ നമ്പൂതിരി പടിയിറങ്ങുകയാണ്.

കേരളം ആതിഥ്യമരുളുന്ന ദേശീയ ഗെയിംസില്‍ നിന്നും കേരളത്തിലെ പാചകക്കാരെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് പഴയിടത്തിന്റെ വിടവാങ്ങല്‍.
കോടികള്‍ മുടക്കി മുംബൈയില്‍ നിന്നുള്ള സംഘത്തിനാണ് ദേശീയ ഗെയിംസിന്റെ ഭക്ഷണ ചുമതല നല്‍കിയത്. 4000 ത്തോളം വരുന്ന കേരളത്തിലെ പാചകക്കാരോടുള്ള അവഗണനയാണിതെന്ന് മോഹനന്‍ നമ്പൂതിരി പറഞ്ഞു.

ഏഷ്യയിലെ ഏറ്റവും വലിയ സംസ്ഥാന സ്‌കൂള്‍  കലോത്സവ മേളയ്ക്ക് 3 ലക്ഷം രൂപയാണ് പ്രതിഫലം. ഓരോ മേളകളും കൂടുതല്‍ സാമ്പത്തിക ബാദ്ധ്യതയാണ് പഴയിടത്തിന് സമ്മാനിച്ചത്.
കുട്ടികള്‍ക്ക് വെച്ച് വിളമ്പുമ്പോള്‍ അനുഭവിക്കുന്ന ആത്മസംതൃപ്തിയാണ് പഴയിടത്തിനെ ഒരു ദശാബ്ദത്തോളം കലോത്സവവേദിയില്‍ തളച്ചിടുന്നത്.
പഴയിടം പടിയിറങ്ങിയാലും കേരളത്തിലെ നാവില്‍നിന്നും പഴയിടത്തിന്റെ രുചിക്കൂട്ടുകള്‍ പടിയിറങ്ങില്ല.

കലോത്സവത്തിലെ കലാകിരീടം ആതിഥേയരായ കോഴിക്കോടും പാലക്കാടും പങ്കിട്ടു. അവസാന നിമിഷംവരെനീണ്ട ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ഇരുജില്ലകളും 916 പോയിന്റുകളോടെ മിഠായി മധുരം പങ്കുവച്ചത്. വഞ്ചിപ്പാട്ട് മത്സരത്തിന്റെ ഫലമാണ് ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ചത്. അപ്പീലുകളിലെ തീരുമാനവും കലാകിരീടം പ്രഖ്യാപിക്കുന്നത് വൈകിച്ചു. 899 പോയിന്റുമായി തൃശ്ശൂരാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞവര്‍ഷം പാലക്കാടിനെ അവരുടെ തട്ടകത്തില്‍ ഫോട്ടോഫിനിഷില്‍ മറികടന്ന് കോഴിക്കോട് ജേതാക്കളായിരുന്നു. തുടര്‍ച്ചയായ ഒമ്പതാം കിരീടംമാണ് കോഴിക്കോട് സ്വന്തമാക്കിയത്.
പഴയിടം മോഹനന്‍ നമ്പൂതിരി  പടിയിറങ്ങുന്നു- ബഷീര്‍ അഹമ്മദ്പഴയിടം മോഹനന്‍ നമ്പൂതിരി  പടിയിറങ്ങുന്നു- ബഷീര്‍ അഹമ്മദ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക