Image

കൗമാ­ര­ക്കാ­രെ ­തേടി തീവ്ര­വാദി ഗ്രൂപ്പു­കള്‍: ഡോ. എം.­കെ.ലൂക്കോസ് മന്നി­യോട്ട്

Published on 18 January, 2015
കൗമാ­ര­ക്കാ­രെ ­തേടി തീവ്ര­വാദി ഗ്രൂപ്പു­കള്‍: ഡോ. എം.­കെ.ലൂക്കോസ് മന്നി­യോട്ട്
ടെക്‌­സാസ്സ്: കൗമാ­ര­ക്കാ­രെ­തേടി തീവ്ര­വാദി ഗ്രൂപ്പു­കള്‍ വിദേശ കാമ്പ­സു­ക­ളി­ല്‍ സജീ­വ­മാ­കു­ക­യാ­ണ­ന്ന്് പ്രമുഖ മന:ശ്ശാസ്ത്ര­ജ്ഞനും നേതൃത്വ പരി­ശീ­ല­ക­നു­മായ ഡോ. ലൂക്കോസ് മന്നി­യോട്ട് പറ­ഞ്ഞു. ആര്‍ലി­ങ്ട­ണിലെ ട്രിനിറ്റി സെന്റ­റില്‍ നടന്ന സെമി­നാ­റില്‍ സംസാ­രി­ക്കു­ക­യായി­രുന്നു അദ്ദേ­ഹം.

കഴിഞ്ഞ വര്‍ഷം മാത്രം യൂറോ­പ്യന്‍ രാജ്യ­ങ്ങ­ളില്‍നിന്ന് പ്രമുഖ തീവ്ര­വാദി ഗ്രൂപ്പായ ഐഎ­സ്‌­ഐ­എ­സില്‍ ചേര്‍ന്നത് ആറാ­യി­ര­ത്തി­ല­ധികം യുവ­തി­യു­വാ­ക്ക­ളെന്ന് കണ­ക്കു­കള്‍ സൂചി­പ്പി­ക്കു­ന്നു. പഠ­ന­ത്തി­നു­വേണ്ടി വീടു­വി­ട്ടു­നില്‍ക്കുന്ന കൗമാ­ര­ക്കാ­രായ കുട്ടി­കളെ മാതാ­പി­താ­ക്കള്‍ കൂടു­തല്‍ ജാഗ്ര­ത­യോടെ ശ്രദ്ധി­ക്ക­ണം. കൗമാ­ര­പ്രാ­യ­ത്തില്‍ സാഹ­സിക സ്വഭാ­വ­ങ്ങള്‍ക്ക് ആര്‍ജ്ജവം കൂടു­ത­ലാ­യ­തു­കൊണ്ട് അവരെ സ്വാ­ധീ­നി­ക്കു­വാന്‍ തീവ്ര­വാ­ദ­ഗ്രൂ­പ്പു­കള്‍ക്ക് എളു­പ്പ­മാണ്. ആണ്‍ പെണ്‍ വ്യത്യാ­സ­മി­ല്ലാ­തെ തീവ്ര ആശ­യ­ങ്ങ­ളില്‍ പ്രചോ­ദി­ത­രായി പഠനം ഉപേ­ക്ഷിച്ച് രാജ്യ­ദ്രോഹ കുറ്റങ്ങള്‍ക്ക് വിധേ­യ­പ്പെ­ടു­കയും ജയി­ലി­ല്‍ അട­യ്ക്കപ്പെ­ടു­കയും, കൊല്ല­പ്പെ­ടു­കയും ചെയ്യു­ന്ന­വ­രുടെ സംഖ്യ കൂടി­വ­രി­ക­യാ­ണ്.

മയ­ക്കു­മ­രുന്നുകളുടെ സ്വാധീ­നവും മാഫിയാ തീവ്ര­വാദ ഗ്രൂപ്പു­ക­ളുടെ സജീ­വ­മാ­യ പ്രവര്‍ത്ത­ന­ങ്ങളും യുവ­തി­യു­വാക്കളെ കെണി­യി­ലാ­ക്കു­ക­യാ­ണ്. വീടു വിട്ട് ഹോസ്റ്റ­ലു­ക­ളി­ല്‍ താമ­സി­ക്കുന്ന കുട്ടി­ക­ളു­മായി മാതാ­പി­താ­ക്കള്‍ എല്ലാ ദിവ­സവും ആശയ വിനി­മയം നട­ത്തു­കയും രണ്ടാഴ്ച കൂടു­മ്പോള്‍ അവരെ നേരിട്ടു കാണു­വാന്‍ ശ്രമി­ക്കു­ന്നതും അഭി­കാ­മ്യ­മാ­ണ്. പഠ­ന­ത്തെ­ക്കാള്‍ കൂടു­തല്‍ മറ്റു കാര്യ­ങ്ങളില്‍ ശ്രദ്ധി­ക്കു­കയും പണം നിര്‍ലോ­ഭ­മായി ചില­വ­ഴി­ക്കു­കയും ചെയ്യുന്ന കു­ട്ടി­കളെ ഏറെ ശ്രദ്ധി­ക്ക­ണം. അനു­യോ­ജ്യ­മ­ല്ലാത്ത പ്രവര്‍ത്തി­കള്‍ കുട്ടി­കള്‍ ചെയ്യു­മ്പോള്‍ അതിനെ മൂടി­വ­യ്ക്കാതെ ഉത്ത­ര­വാ­ദി­ത്വ­പ്പെ­ട്ട­വരെ ധരിപ്പിക്കുവാന്‍ മാതാ­പി­താ­ക്കള്‍ക്ക് കഴി­യ­ണം. അടുത്ത സമ­യത്ത് തീവ്ര­വാദി ഗ്രൂപ്പു­ക­ളില്‍ നിന്ന് പിടി­ക്ക­പ്പെ­ട്ട­വ­രില്‍ ഭൂരി­ഭാ­ഗവും കൗമാ­ര­ക്കാരും യുവ­തി­യു­വാ­ക്ക­ളു­മാ­ണ്. സമര്‍ത്ഥ­രായ കുട്ടി­കളെ ആദര്‍ശ­ങ്ങളും ആശ­യ­ങ്ങ­ളും കുത്തി­നി­റച്ച് അവരെ ഭീകര പ്രവ­ര്‍­ത്ത­ന­ങ്ങള്‍ക്കു­വേണ്ടി ഉപ­യോ­ഗി­ക്കുന്ന രാജ്യ­ദ്രോഹ സംഘട­ന­കള­ുടെ എണ്ണവും വര്‍ദ്ധി­ച്ചു­വ­രി­ക­യാ­ണ്. ചെറിയ കുട്ടി­ക­ളുടെ കൈയ്യില്‍പോലും ആയുധം പിടി­ച്ചേല്‍പ്പിച്ച് വിശു­ദ്ധ­യുദ്ധം പ്രഖ്യാ­പി­ക്കുന്ന തീവ്ര­വാദ സംഘ­ട­ന­കള്‍ ഇന്ത്യ­ന്‍ യുവ­ത­ല­മു­റ­യില്‍ വേരോ­ട്ട­ത്തി­നു­വേണ്ടി യത്‌നി­ക്കു­ക­യാ­ണ്. പണവും മറ്റ് എല്ലാ സൗക­ര്യങ്ങളും നല്‍കി അവരെ ആക്ര­മ­ണ­ത്തി­നു­വേണ്ടി സജ്ജ­രാ­ക്കു­ന്നു. നമ്മുടെ കുട്ടി­കളെ ഈശ്വര ഭയത്തിലും മൂല്യ­ങ്ങ­ളിലും ഉറ­പ്പി­ച്ചു­നിര്‍ത്തു­വാന്‍ സമയം കണ്ടെ­ത്ത­ണ­മെന്ന് അദ്ദേഹം പറ­ഞ്ഞു. ചട­ങ്ങില്‍ ഡെറിക്‌സണ്‍, ഫിലിപ്പ് എബ്രാ­ഹം, ലിഡിയ പോള്‍ തുട­ങ്ങി­യ­വര്‍ പ്രസം­ഗി­ച്ചു.

വാര്‍ത്ത: തങ്കം.
കൗമാ­ര­ക്കാ­രെ ­തേടി തീവ്ര­വാദി ഗ്രൂപ്പു­കള്‍: ഡോ. എം.­കെ.ലൂക്കോസ് മന്നി­യോട്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക