Image

ഹോളോക്കോസ്റ്റ് -നര­ക­വാതിലു­കള്‍ തുറ­ന്ന­പ്പോള്‍ (ചരിത്രനോ­വല്‍­- ഭാഗം-21: സാം നില­മ്പ­ള്ളില്‍)

Published on 18 January, 2015
ഹോളോക്കോസ്റ്റ് -നര­ക­വാതിലു­കള്‍ തുറ­ന്ന­പ്പോള്‍ (ചരിത്രനോ­വല്‍­- ഭാഗം-21: സാം നില­മ്പ­ള്ളില്‍)
അദ്ധ്യായം ഇരു­പ­ത്തൊ­ന്ന്.

റെയി­ലിന്റെ പണി­തീര്‍ന്ന­പ്പോള്‍ ആദ്യം­വ­ന്നത് ഫ്രാന്‍സില്‍നി­ന്നുള്ള ഒരു ട്രെയി­നാ­യി­രു­ന്നു. ഒരു കാറ്റില്‍കാര്‍; കന്നു­കാ­ലി­കളെ കൊണ്ടു­പോ­കു­ന്ന­തു­പോ­ലത്തെ വണ്ടി. ഏക­ദേശം ആയി­ര­ത്തോളം ആളു­കളെ കുത്തി­നി­റ­ച്ചു­കൊ­ണ്ടു­വന്ന വണ്ടി­യില്‍ എണ്ണൂ­റോളം ജീവ­നുള്ള ശവ­ങ്ങള്‍ ഉണ്ടാ­യി­രുന്നു. വൃദ്ധ­രു­ടേയും കുട്ടി­ക­ളു­ടേയും രോഗി­ക­ളു­ടേയും ജീവ­നി­ല്ലാത്ത ശവ­ങ്ങളെ ചവി­ട്ടി­മെ­തി­ച്ചു­കൊണ്ട് അവര്‍ ശുദ്ധ­വായു ശ്വസി­ക്കാന്‍വേണ്ടി വെളി­യി­ലേക്ക് ചാടി. അട­ച്ചു­പൂ­ട്ടിയ വാഗ­ണു­ക­ളില്‍ നാല്‍പ്പ­ത്തെട്ടു മണി­ക്കൂ­റു­കള്‍ ഒറ്റ­ക്കാ­ലില്‍നിന്ന്, ശ്വസി­ക്കാന്‍ വായുവും കുടി­ക്കാന്‍ ­തു­ള്ളി­വെ­ള്ള­വു­മി­ല്ലാതെ, നര­ക­യാ­ത്ര­ചെ­യ്ത­വര്‍ റയില്‍സ്റ്റേ­ഷ­നില്‍ ഇറ­ങ്ങി­യ­പ്പോള്‍ ട്രെംബ്‌ളി­ങ്ക­യിലെ പൈന്‍മര­ക്കാ­ടു­ക­ളുടെ സുഗ­ന്ധ­വും­പേ­റി­വ­രുന്ന സ്വര്‍ഗ­തു­ല്ല്യ­മായ ശുദ്ധ­വായു വേണ്ടു­വോളം ആസ്വ­ദി­ച്ചു. പിന്നീ­ടാണ് വാഗ­ണി­നു­ള്ളില്‍ മരി­ച്ചു­കി­ട­ക്കുന്ന തങ്ങ­ളുടെ വേണ്ട­പ്പെ­ട്ട­വ­രെ­പറ്റി അവര്‍ ഓര്‍ത്ത­ത്. അമ്മ­മാര്‍ മക്കള്‍ക്കു­വേ­ണ്ടിയും മക്കള്‍ അച്ഛ­ന­മ്മ­മാര്‍ക്കു­വേ­ണ്ടിയും അല­മു­റ­യി­ടുന്നത് കണ്ടുരസി­ച്ചു­നിന്ന നാസിപട്ടാ­ള­ക്കാര്‍ രണ്ടു­വ­രി­യായി നില്‍ക്കാന്‍ അവ­രോട് കല്‍പി­ച്ചു; സ്ത്രീകളും കുട്ടി­കളും ഇടതുവശത്തും പുരു­ഷ­ന്മാര്‍ വല­ത്തു­വ­ശ­ത്തും. അതി­നു­ശേ­ഷ­മാണ് "സെല­ക്ഷന്‍' ആരം­ഭി­ച്ച­ത്. ജീവി­ക്കേ­ണ്ട­വ­രേയും അതിന് അര്‍ഹ­ത­യി­ല്ലാ­ത്ത­വ­രേയും വേര്‍തി­രി­ക്കു­ന്ന­തിന് നാസി­കള്‍ ഇട്ടിരി­ക്കുന്ന ­പേ­രാണ് സെല­ക്ഷന്‍.

ട്രെംബഌങ്ക റയില്‍സ്റ്റേ­ഷ­നില്‍ വന്നു­ചാ­ടി­യ­വ­രില്‍നിന്ന് അന്‍പ­തോളും സ്ത്രീപു­രു­ഷ­ന്മാരെ ജീവി­ക്കാന്‍ അര്‍ഹ­ത­യു­ള്ള­വ­രായി തിര­ഞ്ഞെ­ടു­ത്തു. അവരെ ലേബര്‍ ക്യാമ്പി­ലേക്കും ബാ­ക്കി­യു­ള്ള­വരെ കുളി­പ്പി­ച്ചുകി­ട­ത്തനും കൊണ്ടു­പോ­യി. തങ്ങള്‍ചെ­യ്യുന്ന ഓരോ ക്രൂര­പ്ര­വൃ­ത്തി­കള്‍ക്കും കേള്‍ക്കാന്‍ സുഖ­മു­ള്ള­പേ­രു­കള്‍ നാസി­കള്‍ ഇട്ടി­ട്ടു­ണ്ട്. നാടു­ക­ട­ത്തു­ന്ന­തിന് പുര­ധി­വാ­സ­മെന്നും (Resettlement) അവരെ കൊണ്ടു­പോ­കുന്ന കാറ്റില്‍കാ­റിന് ട്രാന്‍സ്‌പോര്‍ട്ടെ­ന്നും, കൊല്ലാന്‍കൊ­ണ്ടു­പോ­കു­ന്ന­തിന് കുളി­പ്പി­ക്ക­ലെ­ന്നും( Shower)

ഫ്രാന്‍സില്‍നിന്നുള്ള ആദ്യ­ട്രാന്‍സ്‌പോര്‍ട്ടാ­യി­രുന്നു എണ്ണൂറോളം ജീവ­നു­ള്ള­വരും ബാക്കി ശവ­ങ്ങ­ളു­മായി ട്രെബ്‌ളി­ങ്കയില്‍ വന്ന­ുനി­ന്നത്. ജീവി­ത­ത്തില്‍ അനു­ഭ­വി­ക്കാന്‍ ദുര­ന്ത­ങ്ങ­ളൊന്നും ഇനിബാക്കി­യി­ല്ലെ­ന്ന് ലേബര്‍ ക്യാമ്പി­ലേക്കുപോകുമ്പോള്‍ ബര്‍ണാഡ് വിചാ­രിച്ചു. നാല്‍പ­ത്തെ­ട്ടു­മ­ണി­ക്കൂര്‍ നര­ക­ത്തില്‍ അക­പ്പെട്ട അവ­സ്ഥ­യി­ലാ­യി­രു­ന്നു. അട­ച്ചു­മൂ­ട­പ്പെട്ട വാഗ­ണി­നു­ള്ളില്‍ യാത്ര­ചെയ്ത ഒരോ­രു­ത്തര്‍ക്കും. നില്‍ക്കാന്‍ പത്തിഞ്ച് സ്ഥലം, അതാ­യത് ഒരു­കാല്‍ നില­ത്തു­റ­പ്പി­നു­ള്ള­ത്. കൈക്കു­ഞ്ഞു­ങ്ങളെ പേറുന്ന അമ്മ­മാര്‍ക്ക് പ്രത്യേ­ക­സൗ­ക­ര്യ­ങ്ങ­ളൊ­ന്നു­മി­ല്ല. അമ്മ­യുടെ രണ്ടു­കാ­ലു­കള്‍ക്കി­ട­യില്‍ അഭ­യം­തേ­ടിയ മൂന്നു­വ­യ­സു­കാ­രന്‍ ശ്വാസം­മു­ട്ടി­മ­രി­ച്ചത് അവള്‍ അറ­ിഞ്ഞി­ല്ല. പത്തുമാ­സം­തി­കഞ്ഞ ഗര്‍ഭിണി നിന്ന­നില്‍പില്‍ പ്രസ­വി­ച്ചു. താഴെ­വീണ കുഞ്ഞിനെ എടു­ക്കാന്‍ അവള്‍ക്കാ­കു­ന്നി­ല്ല. ആരു­ടെ­യൊ­ക്കൊയോ കാലു­കള്‍ക്കടിയില്‍ ആ കുഞ്ഞ് അമര്‍ന്നു.

നിന്നു­കൊ­ണ്ടു­തന്നെ മല­മൂ­ത്ര­വി­സര്‍ജ്ജനം നട­ത്തി­യത് ആരാ­ണെന്ന് തിരി­ച്ച­റി­യാന്‍ വയ്യ­. കെട്ടി­ക്കി­ട­ക്കുന്ന വായു­വിന് അസ­ഹ­നീ­യ­മായ ദുര്‍ഗ­ന്ധം, മനുഷ്യ വിസ­ര്‍ജ്ജ്യ­ത്തിന്റെ, വിയര്‍പ്പിന്റെ, രക്ത­ത്തി­ന്റെ, അഴു­കാന്‍തു­ട­ങ്ങുന്ന ശവ­ങ്ങ­ളു­ടെ.

നാസി­ക­ളുടെ പിടി­യില്‍ അക­പ്പെ­ടു­മ്പോള്‍ ബര്‍ണാഡ് വിവാ­ഹ­ത്തി­നുള്ള ഒരു­ക്ക­ത്തി­ലാ­യി­രു­ന്നു, ചെറു­പ്പം­മു­ത­ലേ­യുള്ള അവന്റെ കൂട്ടു­കാ­രി­യെ. ബിസി­ന­സ്സു­കാ­രനും ധന­വാ­നു­മായ മാര്‍ഗ­റ­റ്റിന്റെ അപ്പന്‍ വെറു­മൊരു ഫാക്ട്ട­റി­തൊ­ഴി­ലാ­ളി­യായ ബെര്‍ണാഡു­മാ­യുള്ള തന്റെ മക­ളുടെ വിവാ­ഹ­ത്തിന് എതി­രാ­യി­രു­ന്നു. വിവാഹം നട­ത്തി­ക്കൊ­ടു­ത്തി­ല്ലെ­ങ്കില്‍ അവ­നൊപ്പം ഇറ­ങ്ങി­പ്പോ­കു­മെന്ന് അവള്‍ ഭീഷ­ണി­പ്പെ­ടു­ത്തി­യ­തു­കൊണ്ട് അവ­സാനം മന­സി­ല്ലാ­മ­ന­സോടെ അയാള്‍ സമ്മ­തി­ച്ചു.

വിവാ­ഹ­ത്തലേ­ന്നാണ് ജര്‍മന്‍പ­ട്ടാളം ഫ്രാന്‍സി­ലേക്ക് ഇര­ച്ചു­ക­യ­റി­യ­ത്. പാരീസ് നിവാ­സി­കള്‍ തങ്ങ­ളുടെ വില­പി­ടി­പ്പു­ള്ളതും കയ്യല്‍ ഒതു­ങ്ങുന്ന വസ്തു­വ­ക­ക­ളു­മായി തെക്കോ­ട്ടു­പാ­ഞ്ഞു. മാര്‍ഗ­ററ്റും കുടും­ബവും അങ്ങ­നെ­പോ­യ­വ­രുടെ കൂട്ട­ത്തി­ലാ­യി­രു­ന്നു. ബര്‍ണാഡും പാലാ­യ­നം­ചെ­യ്യു­ന്ന­വ­രുടെ കൂട്ട­ത്തില്‍ കാണു­മെന്ന് അവള്‍ കരു­തി. നാസി­കള്‍ യഹൂ­ദരെ തിര­ഞ്ഞു­പി­ടിച്ചകൂട്ട­ത്തില്‍ അവനും അക­പ്പെ­ട്ട­വി­വരം അവള്‍
അറ­ിഞ്ഞി­ല്ല.

കിഴ­ക്കോ­ട്ടു­പോ­കുന്ന (പോ­ള­ണ്ടി­ലേ­ക്ക്) ട്രെയി­നില്‍ അവനെ പിടി­ച്ചു­ക­യ­റ്റു­മ്പോള്‍ അപ്പ­നും, അമ്മയും സഹോ­ദ­രിയും കയ­റി­യി­ട്ടു­ണ്ടാ­യി­രു­ന്നി­ല്ല. അവര്‍ അടുത്ത ട്രെയി­നില്‍ വന്നു­കൊ­ള്ള­ുമെന്ന് ജര്‍മന്‍ നാസി­പ­റ­ഞ്ഞു. ഇനി­യൊ­രി­ക്കലും അവരെ കാണാന്‍ സാധി­ക്കില്ലെന്ന് അവന്‍ അപ്പോള്‍ അറി­ഞ്ഞില്ല.

"നമ്മളെ എങ്ങോ­ട്ടാണ് ഇവര്‍ കൊണ്ടു­പോ­കു­ന്ന­ത്?' അടു­ത്തു­നിന്ന ഒരു­പെണ്‍കുട്ടി അവ­നോട് ചോദി­ച്ചു.

"എനിക്ക് അറ­ിയാന്‍വയ്യ, ചില­പ്പോള്‍ കൊല്ലാ­നാ­യി­രി­ക്കും,' അവന്റെ മറു­പ­ടി­കേട്ട് അവള്‍ കര­യാന്‍തു­ട­ങ്ങി.

"കര­യിക്കാന്‍ പറ­ഞ്ഞ­തല്ല, എനിക്ക് അറി­യാന്‍ വയ്യാ­ത്ത­തു­കൊ­ണ്ടാണ്.' തന്റെ മറു­പടി അവളെ വേദ­നി­പ്പി­ച്ച­തിലുള്ള കുറ്റ­ബോ­ധം­കൊണ്ട് അവന്‍ പറ­ഞ്ഞു. പതി­ന്നാ­ലു­വ­യ­സു­തോ­ന്നി­ക്കുന്ന ഒരു കൊച്ചു­പെണ്‍കു­ട്ടി­യാ­യി­രുന്നു അവള്‍. തന്റെ സഹോ­ദ­രി­യുടെ പ്രായം.

"പേരെന്താ?' അവന്‍ ചോദി­ച്ചു.

"സെലീ­നാ. എന്റെ അപ്പനും അമ്മയും സഹോ­ദ­രിയും എവി­ടെ­യാ­ണെന്ന് അറ­ിയില്ല. റയില്‍സ്റ്റേ­ഷ­നിലെ ബഹ­ള­ത്തി­നി­ട­യില്‍ ഞാന്‍ വേര്‍പെ­ട്ടു­പോ­യി. ഈ ട്രെയി­നില്‍ വന്ന­വ­രു­ടെ­കൂ­ട്ട­ത്തില്‍ അവ­രി­ല്ല.'

"കുട്ടി വിഷ­മി­ക്കാ­തി­രി­ക്ക്,' അവ­ളുടെ സങ്ക­ടം­ക­ണ്ട­പ്പോള്‍ അവന്റെ മന­സ­ലി­ഞ്ഞു, തന്റെ വിഷ­മം­ത­ന്നെ­യാ­ണല്ലോ അവ­ളു­ടേ­തും. "നിന്റെ അച്ഛനും അമ്മയും അടു­ത്ത­ ട്രെയി­നില്‍ വരുമാ­യി­രിക്കും.'

"ബ്രദ­റിന്റെ പേരെ­ന്താ?'

അവന്‍ പേരു­പ­റ­ഞ്ഞു.

"എനിക്ക് ബ്രദേര്‍സി­ല്ല. ഞാന്‍ എന്റെ ബ്രദ­റായി കരു­തി­ക്കോ­ട്ടെ.' അവള്‍ അവന്റെ കയ്യില്‍ പിടി­ച്ചു.

"തീര്‍ച്ച­യാ­യും; കുട്ടി­യുടെ പ്രായ­ത്തി­ലുള്ള ഒരു സഹോ­ദരി എനി­ക്കു­മു­ണ്ട്.' അവന്‍ അവ­ളുടെ കയ്യില്‍ മുറു­കെ­പ്പി­ടി­ച്ചു.

ഔസ്വി­റ്റ്‌സില്‍ എത്തി­യ­പ്പോള്‍ സെലീ­ന­യേയും കൂടെ­യുള്ള സ്ത്രീക­ളേയും ലേബര്‍ക്യാ­മ്പി­ലേ­ക്കാണ് കൊണ്ടു­പോ­യ­ത്. ആദ്യം­തന്നെ അവരെ നഗ്ന­രാ­ക്കി­യിട്ട് ഒരു ടാങ്കില്‍ കെട്ടി­ക്കി­ട­ക്കുന്ന പച്ച­നി­റ­മുള്ള വെള്ള­ത്തില്‍ മുങ്ങി­ക്കി­ട­ക്കാന്‍ കല്‍പി­ച്ചു. പുരു­ഷ­ന്മാ­രുടെ മുന്‍പില്‍ നഗ്ന­രാ­കാന്‍ വിസ­മ്മ­തിച്ച സ്ത്രീകള്‍ക്ക് ചാട്ട­വാ­റ­ടി­കി­ട്ടി. ഐസു­പോലെ തണു­ത്ത­വെ­ള്ള­ത്തില്‍ മുങ്ങി­യെ­ണീ­റ്റ­വരെ അടുത്ത സെക്ക്ഷ­നി­ലേക്ക് കൊണ്ട­പോ­യി. അവി­ടെ­വച്ച് അവ­രുടെ തല മുഢ­നം­ചെ­യ്യ­പ്പെ­ട്ടു. മുമ്പില്‍പോ­യ­വ­രുടെ തല­മുടി വടി­ച്ചു­മാ­റ്റു­ന്നത് കണ്ട­പ്പോള്‍ സെലീ­നക്ക് അവി­ടുന്ന് ഓടിരക്ഷ­പെ­ട­ണ­മെന്ന് തോന്നി. പക്ഷേ, എങ്ങോ­ട്ടു­പോ­കാ­നാ­ണ്. ചുറ്റും തോക്കു­ധാ­രി­ക­ളായ പട്ടാ­ള­ക്കാ­രാ­ണ്.

ഓരോ­രു­ത്ത­രു­ടേയും മുടി­വ­ടി­ക്കു­ന്നത് പല­പ്രാ­യ­ത്തി­ലുള്ള പുരു­ഷ­ന്മാ­രാ­ണ്, യഹൂ­ദ­രാ­യ ­ത­ട­വു­കാര്‍. അവര്‍ വികാ­ര­ങ്ങ­ളി­ല്ലാത്ത യന്ത്ര­ങ്ങള്‍പോലെ ജോലി­ചെ­യ്യു­ക­യാ­ണ്. തങ്ങ­ളുടെ മുമ്പില്‍ കുനി­യുന്ന തലകള്‍ ­മാ­ത്രമേ അവര്‍ ശ്രദ്ധി­ക്കു­ന്നു­ള്ളു. അവര്‍ ശരിക്ക് ജോലി­ചെ­യ്യു­ന്നുണ്ടോ എന്ന­റി­യാന്‍ ബാറ്റണ്‍ പിടി­ച്ചു­കൊണ്ട് എസ്സെസ്സ് ഗാര്‍ഡ് പിന്നില്‍ നില്‍പു­ണ്ട്. പുരു­ഷന്മാരുടെ മുമ്പില്‍ ഉടു­തു­ണി­യി­ല്ലതെ നില്‍ക്കു­ന്ന­തിന്റെ ലജ്ജ­കൊണ്ട് സ്ത്രീകള്‍ തങ്ങളുടെ നഗ്നത കൈകള്‍കൊണ്ട് മറച്ചു.

അതി­നു­ശേ­ഷ­മാണ് അവര്‍ക്ക് ധരി­ക്കാന്‍ തട­വു­കാര്‍ക്കുള്ള യൂണിഫോം നല്‍കി­യ­ത്, പട്ടി­ണിയും രോഗ­ങ്ങ­ളും­മൂലം മരിച്ചവര്‍ ധരി­ച്ചി­രുന്ന വൃത്തി­കെട്ട വസ്ത്ര­ങ്ങ­ള്‍. തണു­ത്തു­റഞ്ഞ അന്ത­രീ­ക്ഷ­ത്തില്‍ വിവ­സ്ത്ര­രായി വിറകൊണ്ട് നിന്നി­രു­ന്ന­വര്‍ക്ക് കിട്ടി­യ­വ­സ്ത്ര­ങ്ങള്‍ വിയര്‍പ്പും രക്തവും മനു­ഷ­വി­സര്‍ജ്യവും പുരണ്ട­താ­യി­രു­ന്നെ­ങ്കിലും അവര്‍ അത് കാര്യ­മാ­ക്കി­യി­ല്ല. എല്ലു­ക­ളി­ലേക്ക് അരി­ച്ചു­ക­യ­റുന്ന തണു­പ്പില്‍നിന്ന് രക്ഷ­നേ­ടാന്‍ അതെ­ങ്കിലും കിട്ടി­യല്ലോ എന്ന സമാ­ധാ­ന­മാ­യി­രുന്നു സെലീ­ന­ക്ക്. അടുത്ത സെക്ക്ഷ­നില്‍വെച്ച് അവ­രുടെ കയ്യുടെ പാത്തി­ക­ളില്‍ ഓരോ നമ്പര്‍ പച്ചകുത്തി. ഇനി­മു­തല്‍ ഈ നമ്പ­രി­ലാ­യി­രിക്കും നിങ്ങള്‍ അറ­ിയ­പ്പെ­ടു­ക. അതി­നു­ശേ­ഷ­മാണ് അവരെ താമ­സി­ക്കാ­നുള്ള ബ്‌ളോക്കു­ക­ളി­ലേക്ക് മാറ്റിയ­ത്.

***

ഫ്രാന്‍സി­ലെ ചെറി­യൊരു കര്‍ഷകഗ്രാമ­മാണ് മാര്‍സേ­യ്‌ലസ്സ്;­ ആകെ ജന­സംഖ്യ ഇരു­നൂ­റില്‍ താഴെ. അവിടെ എല്ലാ­വര്‍ക്കും എല്ലാ­വ­രേയും പരി­ച­യ­മു­ണ്ട്; പലര്‍ക്കും മറ്റു­ള്ള­വ­രുടെ പേരു­കള്‍പോലും അറി­യാം. ഏതാനും യഹൂദകുടും­ബ­ങ്ങള്‍ ഒഴിച്ച് ബാക്കി­യെല്ലാം ക്രിസ്ത്യാ­നി­ക­ളാ­യിരുന്നു, ലൂഥ­റന്‍സ്. പര­സ്പര വിശ്വാ­സ­ത്തിലും സ്‌നേഹ­ത്തിലും അവര്‍ കഴി­ഞ്ഞുപോന്നു. ക്രിസ്ത്യാ­നി­കള്‍ക്ക് അവ­രു­ടേ­തായ പള്ളി ഉണ്ടാ­യി­രു­ന്നെ­ങ്കിലും എണ്ണ­ത്തില്‍ കുറ­വായ യഹൂ­ദര്‍ക്ക് ആരാ­ധനാലയം ഇല്ലാ­യി­രു­ന്നതിനാല്‍ അവ­രുടെ വീടു­ക­ളില്‍തന്നെ വേദ­പു­സ്തകം വായിച്ചും പ്രാര്‍ത്ഥിച്ചും ആത്മ­സം­തൃപ്തി കൈവ­രു­ത്തി.

തന്റെ രണ്ടേ­ക്കര്‍ പുര­യി­ട­ത്തില്‍ യാക്കോവും ഭാര്യ ഹാനിയും രണ്ട് ആണ്‍മ­ക്ക­ളും­കൂടി കൃഷി­ചെയ്ത് ഗോത­മ്പും, റൈയും ഉരു­ളന്‍കി­ഴങ്ങും മലക്ക­റി­കളും വിള­യി­ച്ചു. യാക്കോവി­ന്റേത് സംതൃ­പ്ത­മായ കുടും­ബ­മാ­യി­രു­ന്നു. പശു­ക്കളും, മുയലും, കോഴിയും രണ്ട് പട്ടി­കളും എല്ലാം അവ­രുടെ കുടും­ബ­ത്തിന്റെ ഭാഗംതന്നെ. എല്ലാ­യ്‌പ്പോ­ഴും കറ­വ­യുള്ള രണ്ടോമൂന്നോ പശു­ക്ക­ള്‍ ഉണ്ടാ­യി­രു­ന്ന­തു­കൊണ്ട് പാലും ചീസും ആവ­ശ്യ­ത്തിലും അധി­കം. ഏഴു­വ­യ­സു­കാരി­യായ മറ­ിയ­ക്കാ­യി­രുന്നു കോഴി­ക­ളു­ടേയും മുയ­ലു­ക­ളു­ടേയും മേല്‍നോ­ട്ടം. കോഴി­കളേയും മുയ­ലു­ക­ളേയും എല്ലാം അവള്‍ പേരു­ചൊ­ല്ലി­യാണ് വിളി­ച്ചി­രു­ന്ന­ത്. കൂട്ട­ത്തില്‍ വഴ­ക്കാ­ളി­യായ പൂവന്‍കോ­ഴിക്ക് അവള്‍ ഹിറ്റ്‌ലര്‍ എന്ന് പേരി­ട്ടു.

യാക്കോ­വിന്റെ മൂത്ത­മ­കന്‍ ലിയോ­ണിന് പതി­നാറ് വയ­സ്; അവന്റെ അനു­ജന്‍ വിക്ട്ടര്‍ പതി­ന്നാലുകാ­രന്‍. അവര്‍ രണ്ട­പേരും സ്കൂളി­ല്ലാ­ത്ത­ദി­വ­സ­ങ്ങ­ളില്‍ പാടത്ത് അച്ഛ­നേയും അമ്മ­യേയും ജോലി­ക­ളില്‍ സഹാ­യി­ക്കും. മൂന്നു­സഹോ­ദ­ര­ങ്ങളും­കൂടി ഒരു സൈക്കി­ളി­ലാണ് രണ്ടു­മൈല്‍ അക­ലെ­യുള്ള സ്കൂളില്‍ പോകു­ന്ന­ത്. മിക്ക­പ്പോഴും ലിയോ­ണാണ് സൈക്കിള്‍ ചവി­ട്ടു­ന്ന­ത്. ഇള­യ­പെ­ങ്ങള്‍ മറ­ിയയെ മുമ്പിലും വിക്ട്ട­റിനെ പിന്നിലും ഇരു­ത്തി­യാണ് പോക്കും വര­വും. യഹൂ­ദ­കു­ട്ടി­കള്‍ എണ്ണ­ത്തില്‍ കുറ­വാ­യി­രുന്ന ലൂഥ­റന്‍ സ്കൂളില്‍ വംശീ­യ­മായ വിവേ­ചനം എന്താ­ണെന്ന് അവര്‍ അറ­ിഞ്ഞിരുന്നില്ല. നഗ­ര­ത്തിന്റെ സ്വാധീനം എത്തി­ച്ചേര്‍ന്നി­ട്ടി­ല്ലാ­ത്ത­തി­നാല്‍ മാര്‍സേ­യ്‌ലസ് ഗ്രാമം ഭൂമി­യിലെ സ്വര്‍ഗ­മാ­യി­രു­ന്നു. അവിടെ കള­വി­ല്ല, വഴ­ക്കി­ല്ല, വിദ്വേ­ഷ­മി­ല്ല, എല്ലാ­വരും അവ­ര­വ­രുടെ കാര്യം­നോ­ക്കി­ ജീ­വി­ക്കു­കയും, വേണ്ടി­വ­ന്നാല്‍ തങ്ങ­ളാല്‍ കഴി­യു­ന്ന­തു­പോലെ മറ്റു­ള്ള­വരെ സഹാ­യി­ക്കു­കയും ചെയ്തു­പോ­ന്നു.

എവി­ടെ­യൊ­ക്കെയോ യുദ്ധംനട­ക്കുന്നുവെന്ന് കേട്ടി­ട്ടു­ണ്ടെങ്കിലും ചില­ദി­വ­സ­ങ്ങ­ളില്‍ അവ­രുടെ ആകാ­ശ­ത്തില്‍കൂടി വിമാ­ന­ങ്ങള്‍ പറ­ക്കു­ന്നതും കണ്ടി­ട്ടു­ള്ള­ത­ല്ലാതെ അതിന്റെ ദുര­ന്ത­ങ്ങളൊന്നും മാര്‍സെ­യ്‌ലസ്സ് നിവാ­സി­കളെ ഏശി­യി­രു­ന്നില്ല, ഒരു­ദി­വസം ഉച്ച­ക­ഴിഞ്ഞ് ജീപ്പില്‍ നാല് ജര്‍മന്‍ പട്ടാ­ള­ക്കാര്‍ ഗ്രാമ­ത്തില്‍ വരുന്ന­തു­വ­രെ.

ഗ്രാമ­ത്തില്‍ എത്ര ­യ­ഹൂ­ദ­കു­ടും­ബ­ങ്ങള്‍ ഉണ്ടെന്ന് അറ­ിയാ­നാണ് അവര്‍ വന്നത്. പള്ളി­യില്‍ചെന്ന് പുരോ­ഹി­ത­നു­മായി അവര്‍ സംസാ­രി­ച്ചു. ഗ്രാമ­ത്തി­ലുള്ള എല്ലാ­യ­ഹൂ­ദരും കുടും­ബ­സ­ഹിതം അടു­ത്തുള്ള പട്ട­ണ­ത്തിലെ ടൗണ്‍ഹാ­ളില്‍ പിറ്റേ­ന്നു­തന്നെ എത്ത­ണ­മെന്ന് അറി­യി­ക്കാന്‍ അച്ചനെ ഇട­പാട് ചെയ്തിട്ട് അവര്‍ തിരി­കെ­പോ­യി.

എന്തു­ചെ­യ്യ­ണ­മെന്ന് അറി­യാതെ ബെഞ്ച­മി­ന­ച്ചന്‍ കുഴ­ങ്ങി. നാസി­കള്‍ യഹൂ­ദരെ പീഡി­പ്പി­ക്കുന്നതും നാടു­ക­ട­ത്തു­ന്നതുംമറ്റും അച്ചന്‍ കേട്ടി­രി­ക്കു­ന്നു. നൂറ്റാ­ണ്ടു­ക­ളായി തങ്ങ­ളുടെ ഗ്രാമ­ത്തില്‍ ജീവി­ക്കു­ന്ന­ യഹൂ­ദ­കു­ടും­ബ­ങ്ങളെ ഒറ്റി­ക്കൊ­ടുക്കാന്‍ അച്ചന്റെ മനസ് അനു­വ­ദി­ച്ചി­ല്ല. റിപ്പോര്‍ട്ട് ചെയ്യ­ണ­മെന്ന് നാസി­കള്‍ പറ­ഞ്ഞാല്‍ അതിന്റെ അര്‍ത്ഥം അറ­സ്റ്റ്‌ചെ­യ്യ­പ്പെടും എന്നാ­ണ്. പിന്നെ അവരെ എങ്ങോ­ട്ടാണ് കൊണ്ടു­പോ­കുകയെന്ന് ആര്‍ക്കും ഒരു നിശ്ച­യ­വു­മില്ല. അച്ചന്‍ തന്റെ സൈക്കി­ളില്‍ യാക്കോ­വിന്റെ വീട്ടി­ലേക്ക് പോയി. അവി­ടെ­ച്ചെന്ന് നാസി­കള്‍വന്ന­വി­വരം അിറ­യിച്ചു.

"നിങ്ങള്‍ ഇപ്പോള്‍തന്നെ ഇവി­ടം­വിട്ട് പോകണം.ഇല്ലെ­ങ്കില്‍ നാസി­കള്‍ നിങ്ങളെ അറ­സ്റ്റു­ചെ­യ്യാന്‍ നാളെ­ത്തന്നെ ഇവി­ടെ­യെ­ത്തും. കുറെ ദിവ­സ­ത്തേക്ക് എങ്ങോ­ട്ടെ­ങ്കിലും മാറി­ത്താ­മ­സി­ക്കു­ക­യാണ് നല്ല­ത്.'

"ഞങ്ങള്‍ എങ്ങോ­ട്ട്‌പോ­കാ­നാ­ണ്? ഇതാണ് ഞങ്ങ­ടെ വീട്; ഞങ്ങടെ പിതാ­മ­ഹ­ന്മാര്‍ താമ­സി­ച്ചി­രു­ന്ന­വീ­ട്. ഇവി­ടം­വിട്ട് ഞങ്ങള്‍ എങ്ങോ­ട്ടും­പോ­കി­ല്ല.' തന്റെ കൃഷി­യി­ടവും വീടും കന്നു­കാ­ലി­ക­ളേയും ഉപേ­ക്ഷിച്ചുപോ­കാന്‍ യാക്കോവ് എന്താ­യാലും തയ്യാ­റല്ല..

മറ്റുയഹൂദരും യാക്കോവി­ന്റെ­തന്നെ അഭി­പ്രാ­യ­ക്കാ­രാ­യി­രു­ന്നു. നൂറ്റാ­ണ്ടു­ക­ളായി തങ്ങ­ളുടെ അപ്പ­ന­പ്പൂ­പ്പ­ന്മാര്‍ കൃഷി­ചെയ്ത് ആടു­മാ­ടു­കളെ വളര്‍ത്തി ജീവി­ച്ചുവന്ന ഈ ഭൂമി­യി­ലാണ് തങ്ങ­ളുടെ വേരു­കള്‍. അത് എളുപ്പം പിഴു­തെ­ടു­ക്കാന്‍ സാദ്ധ്യ­മ­ല്ല. നാസി­കള്‍ വര­ട്ടെ. കാര്യം­പ­റ­ഞ്ഞാല്‍ അവര്‍ക്ക് മന­സി­ലാ­ക­ത്തി­ല്ലേ?

എന്തെല്ലാം പറ­ഞ്ഞിട്ടും യഹൂ­ദ­രുടെ മനസ് മാറി­ല്ലെ­ന്നു­ക­ണ്ട­പ്പോള്‍ അച്ചന്‍ മറ്റൊ­രു­കാര്യം നിര്‍ദ്ദേ­ശി­ച്ചു.

"നിങ്ങള്‍ക്ക് പോകാന്‍ മന­സി­ല്ലെ­ങ്കില്‍ വേണ്ട. മക്കളെ കുറെ­ദി­വ­സ­ത്തേക്ക് എങ്ങോ­ട്ടെ­ങ്കിലും മാറ്റി­ത്താ­മ­സി­പ്പി­ക്ക്.'

അതിന് വിരോ­ധ­മി­ല്ലെന്ന് അവര്‍ പറ­ഞ്ഞു. പക്ഷേ, എങ്ങോ­ട്ടുമാ­റ്റും?

ബഞ്ച­മിന­ച്ചന്‍ ആലോ­ചി­ച്ചു. സ്വിറ്റ്‌സര്‍ല­ണ്ടിന്റെ സഹാ­യ­ത്തോടെ പ്രവര്‍ത്തി­ക്കുന്ന ചില സംഘ­ട­ന­കള്‍ അഭ­യാര്‍ത്ഥികളായ യഹൂ­ദ­രെ, പ്രത്യേ­കിച്ചും കുട്ടി­ക­ളെ, സംര­ക്ഷി­ക്കാന്‍ രഹ­സ്യ­ക്യാമ്പു­കള്‍ നട­ത്തു­ന്നു­ണ്ടെന്ന് അച്ചന്‍ കേട്ടി­രി­ക്കു­ന്നു. അവ­രില്‍ ചിലരെ അദ്ദേ­ഹ­ത്തിന് പരി­ച­യ­വു­മു­ണ്ട്. യഹൂ­ദ­രുടെ കുട്ടി­കളെ അങ്ങോട്ട് അയ­ച്ചാ­ലോ? പക്ഷേ, അവരെ എങ്ങനെ സുര­ക്ഷി­ത­രായി അവിടെ എത്തി­ക്കും? വഴി­യി­ലെല്ലാം നാസി­കളും അവ­രുടെ ഏജന്റു­മാരും വാച്ചി ഫ്രാന്‍സിന്റെ* പോലീ­സു­മു­ണ്ട്.

അവ­സാനം അച്ചന്‍ ഉപായം കണ്ടെ­ത്തി. ഇട­വ­ക­യിലെ കുട്ടി­കള്‍ക്കുള്ള സ്കൗട്ടിന്റെ യൂണിഫോം പള്ളി­യില്‍ ഇരി­പ്പു­ണ്ട്. അത് ധരി­പ്പിച്ച് സ്കൗട്ട് ക്യാമ്പി­ലേക്ക് കുട്ടി­കളെ കൊണ്ടു­പോ­കു­ക­യാ­ണെന്ന ഭാവ­ത്തില്‍ ട്രെയി­നില്‍ യാത്ര­ചെ­യ്യാം. അച്ചനും കൂടെ­യു­ള്ള­തു­കൊണ്ട് ആരും സംശ­യി­ക്ക­ത്തി­ല്ല. യഹൂദ ആണ്‍കു­ട്ടി­ക­ളു­മായി അച്ചന്‍ ഉട­നെ­തന്നെ യാത്ര­തി­രി­ച്ചു.

* വാച്ചി ഫ്രാന്‍സ്: ഫ്രാന്‍സിനെ കീഴ്‌­പെ­ടു­ത്തി­യിട്ട് ജര്‍മനി സ്ഥാപിച്ച പാവ­ഗ­വണ്‍മെന്റാണ്. വാച്ചി എന്ന­സ്ഥ­ത്താ­യി­രുന്നു അതിന്റെ ഹെഡ്ഡ്ക്വാര്‍ട്ടേര്‍സ്. നാസി­ക­ളുടെ ഏറാന്‍മൂ­ളി­ക­ളാ­യി­ട്ടാണ് ആ സര്‍ക്കാരും അതിന്റെ പോലീസും പ്രവര്‍ത്തി­ച്ചി­രു­ന്ന­ത്. യഹൂ­ദരെ ഉപ­ദ്ര­വി­ക്കാന്‍ നാസി­ക­ളേ­ക്കാള്‍ മിടു­ക്ക­രാ­യി­രുന്നു വാച്ചി­പോ­ലീ­സ്..


(തുടരും...)

നോവലിന്റെ ഇരുപതാം ഭാഗം വായിക്കുക....


ഹോളോക്കോസ്റ്റ് -നര­ക­വാതിലു­കള്‍ തുറ­ന്ന­പ്പോള്‍ (ചരിത്രനോ­വല്‍­- ഭാഗം-21: സാം നില­മ്പ­ള്ളില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക