Image

"എഴുത്തും കാലവും' എം. മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു

ബഷീര്‍ അഹ്മദ് Published on 18 January, 2015
"എഴുത്തും കാലവും' എം. മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: കുട്ടികളുടെ സര്‍ഗ്ഗാത്മകതയെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാന്‍ രക്ഷിതാക്കള്‍ തയാറാകണം. എങ്കില്‍ മാത്രമേ സത്യസന്ധമായ കലാരൂപങ്ങളും കലാസൃഷ്ടികളും രൂപപ്പെടുകയുള്ളൂ. ചെറുപ്പത്തിലെ കുട്ടികളില്‍ കണ്ടുവരുന്ന വാസനകളെ കണ്ടെത്തി അവ രൂപപ്പെടുത്തുകയാണ് രക്ഷിതാക്കളുടെ കടമ. അല്ലാതെ സ്വന്തം ആഗ്രഹസഫലീകരണത്തിന് കുട്ടികളെ ബലിയാടാക്കരുത്. ഇവിടെ കണ്ടുവരുന്നത് അത്തരം പ്രവണതയാണെന്ന് പ്രശസ്ത എഴുത്തുകാരന്‍ എം. മുകുന്ദന്‍ പറഞ്ഞു.

സംസ്ഥാന കലോത്സവത്തിന്റെ ഭാഗമായി കോഴിക്കോട് ഗവണ്‍മെന്റ് മോഡല്‍ ഹൈസ്കൂളില്‍ "എഴുത്തും കാലവും' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വി.ആര്‍. സുധീഷ്, യു.കെ. കുമാരന്‍, പി.കെ. പാറക്കടവ്, കെ.പി. സുധീര്‍, ശത്രുഘ്‌നന്‍, ഖദീജ മുംതാസ്, അബ്ദുള്‍ ഹക്കീം, ഹര്‍ഷാദ് ബത്തേരി, മുഹമ്മദ് ഷെരീഫ്, ഗിരീഷ് ചോലയില്‍ തുടങ്ങിയ പ്രശസ്ത എഴുത്തുകാര്‍ ചടങ്ങില്‍ പങ്കെടുത്തു.
"എഴുത്തും കാലവും' എം. മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു"എഴുത്തും കാലവും' എം. മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു"എഴുത്തും കാലവും' എം. മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു"എഴുത്തും കാലവും' എം. മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു"എഴുത്തും കാലവും' എം. മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു"എഴുത്തും കാലവും' എം. മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു"എഴുത്തും കാലവും' എം. മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക