Image

ശബരിമല വിശേഷങ്ങള്‍: തിരുസന്നിധിയിലെ പടിപൂജ 19 വരെ (അനില്‍ പെണ്ണുക്കര)

അനില്‍ പെണ്ണുക്കര Published on 17 January, 2015
ശബരിമല വിശേഷങ്ങള്‍: തിരുസന്നിധിയിലെ പടിപൂജ 19 വരെ (അനില്‍ പെണ്ണുക്കര)
ശബരിമല ശ്രീധര്‍മ്മ ശാസ്താവിന്റെ തിരുസന്നിധിയിലെ പടിപൂജ 19 വരെ
അനില്‍ പെണ്ണുക്കര
ശബരിമല ശ്രീധര്‍മ്മ ശാസ്താവിന്റെ തിരുസന്നിധിയിലെ പതിനെട്ടാം പടിക്ക് മുന്നില്‍ പടിപൂജ ഇന്നലെയും നടന്നു.
ഈ തീര്‍ത്ഥാടനകാലത്തെ പടിപൂജ 19 ന് സമാപിക്കും. ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാംപടിയില്‍ തന്ത്രി കണ്ഠരര് രാജീവരരുടെ കാര്‍മികത്വത്തിലും മേല്‍ശാന്തി ഇ.എന്‍ കൃഷ്ണദാസ് നമ്പൂതിരിയുടെ സഹകാര്‍മ്മികത്വത്തിലും പതിനെട്ടാം പടിക്ക് താഴെ പട്ട് വിരിച്ച് നിലവിളക്കുകളും ഒരുക്കങ്ങളും വച്ചാണ്് പൂജ നടന്നത്.
പുഷ്പാലങ്കാരങ്ങളോടെ പതിനെട്ട് പടികളും ഒരുക്കിയിരുന്നു. നിലവിളക്കുകള്‍ തെളിയിച്ച് ഓരോ പടിയിലും ദേവതാസങ്കല്‍പ്പം ചൊല്ലിയാണ് പടിപൂജ . പൂജയുടെ സ്‌നാനഘട്ടത്തില്‍ പതിനെട്ട് പടിയിലും ഒറ്റകലശമാടി തന്ത്രി നിവേദ്യം സമര്‍പ്പിച്ചു. തന്ത്രിയും മേല്‍ശാന്തിയും പരികര്‍മ്മികളും പടികേറി ശ്രീകോവിലിലെത്തി ഭഗവാന് പായസം നിവേദിച്ചതോടെയാണ് പൂജ പൂര്‍ത്തിയായത്. പടിപൂജ ദര്‍ശിച്ച് ആത്മനിവൃതി നേടാന്‍ ആയിരക്കണക്കിന് അയ്യപ്പഭക്തര്‍ സന്നിധാനത്ത് ഇരുമുടിക്കെട്ടുകളുമായി ശരണം വിളികളോടെ നിന്നു.

തിരുവാഭരണം പന്തളത്തേക്ക്
മകര സംക്രമ ദിനത്തില്‍ ശബരിഗിരീശനെ അണിയിച്ച തിരുവാഭരണങ്ങളടങ്ങിയപേടകം ജനുവരി 20 ന് തിരുനട അടക്കുന്നതോടെ പേടക വാഹകസംഘം പന്തളത്തേക്ക് തിരികെ കൊണ്ടുപോകും.20 ന് രാത്രി ളാഹ സത്രത്തില്‍ വിശ്രമിക്കും.21 ന് ഉച്ചയോടെ റാന്നി പെരിനാട് ക്ഷേത്രത്തിലെത്തിക്കും.അവിടെ അയ്യപ്പവിഗ്രഹത്തില്‍ തിരുവാഭരണം ചാര്‍ത്തും. 21 ന് ഉച്ചക്ക് രണ്ട് മണിമുതല്‍ രാത്രി 12 മണിവരെ തിരുവാഭരണം ചാര്‍ത്തിയുള്ള അയ്യപ്പനെ ദര്‍ശിക്കാവുന്നതാണ്. 22ന് പുലര്‍ച്ചെ 2.30ന് അയിരൂര്‍ പുതിയകാവില്‍ യാത്രയാരംഭിച്ച് ആറന്മുളയെത്തും.23 ന് രാവിലെ 7 മണിയോടെ തിരുവാഭരണം പമ്പയില്‍ എത്തും. മൂന്ന് തിരുവാഭരണപേടകങ്ങളാണുള്ളത്.

സന്നിധാനത്ത് ഭക്തജനത്തിരക്ക്
സന്നിധാനത്ത് അയ്യപ്പഭക്തരുടെ തിരക്ക് വര്‍ധിച്ചു. മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം അവസാനിക്കാന്‍ രണ്ട് ദിവസം മാത്രം ബാക്കിയുള്ളപ്പോള്‍ കലിയുഗവരദനെ ദര്‍ശിക്കാന്‍ തിരക്കേറി. പുലര്‍ച്ചെ നാലിന് നടതുറന്നത് മുതല്‍ സന്നിധാനത്തേക്കുള്ള ഭക്തജന പ്രവാഹം തുടരുകയാണ്. ഉദയാസ്തമനപൂജയും പടിപൂജയും കണ്ട് തൊഴാനാണ് ഭക്തര്‍ എത്തുന്നത്. നെയ്യഭിഷേകം ഇന്ന് രാവിലെ 10 ന് അവസാനിക്കുന്നതും അവധിദിവസവുമായതുമാണ് തിരക്ക് വര്‍ധിക്കുവാന്‍ കാരണമായത്.

മലേഷ്യന്‍ മന്ത്രി ശബരീശ ദര്‍ശനം നടത്തി
മലേഷ്യന്‍ പരിസ്ഥിതി - പ്രകൃതി വിഭവ വകുപ്പ് മന്ത്രി ജി.പളനിവേല്‍ സന്നിധാനത്ത് ശബരീശ ദര്‍ശനത്തിനെത്തി. വൈകിട്ടാണ് ദര്‍ശനം നടത്തിയത്. എറണാകുളം ജില്ലാ കളക്ടര്‍ എം ജി രാജമാണിക്യം, എഡിജിപി ലോക്‌നാഥ് ബെഹ്‌റ തുടങ്ങിയവരും ശനിയാഴ്ച്ച വൈകിട്ട് സന്നിധാനത്ത് ശബരീശ ദര്‍ശനത്തിന് എത്തിയിരുന്നു.

മന്ത്രി കെ.ബാബുവും ആന്ധ്രാ മന്ത്രിയും ദര്‍ശനം നടത്തി
ഫിഷറീസ് -എക്‌സൈസ് വകുപ്പ് മന്ത്രി കെ.ബാബു സന്നിധാനത്ത് ശ്രീ ധര്‍മ്മ ശാസ്താവിനെ ദര്‍ശിക്കാനെത്തി. കറുപ്പുമുടുത്ത് ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടി ചവിട്ടിയാണ് മന്ത്രി ദര്‍ശനം നടത്തിയത്. പടിപൂജ കണ്ട് തൊഴുതശേഷമാണ് മന്ത്രി കെ.ബാബു പതിനെട്ടാം പടി ചവിട്ടിയത്. ആന്ധ്രപ്രദേശ് റോഡ്‌സ് ആന്റ് ബില്‍ഡിംഗ്‌സ്, ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് മന്ത്രി സിദ്ധരാഘവറാവും ശബരീശ ദര്‍ശനം നടത്തി. പത്‌നി ലക്ഷ്മി പത്മാവതിയും ഉള്‍പ്പെടെ എണ്‍പത്തിയഞ്ച് പേരടങ്ങുന്ന ഭക്തസംഘവുമായാണ് അദേഹം സന്നിധാനത്തെത്തിയത്. മന്ത്രിമാര്‍ പടിപൂജ കണ്ടുതൊഴുതു. പതിനെട്ടാംപടിക്ക് താഴെ പടിപൂജ തൊഴുത ശേഷം ഇരു മന്ത്രിമാരും ഹസ്തദാനം നല്‍കി സംസാരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക