Image

പൊലിയുന്ന പുതുവര്‍ഷ പ്രതിജ്ഞകള്‍ (കവിത)-എ.സി. ജോര്‍ജ്

എ.സി. ജോര്‍ജ് Published on 15 January, 2015
പൊലിയുന്ന പുതുവര്‍ഷ പ്രതിജ്ഞകള്‍ (കവിത)-എ.സി. ജോര്‍ജ്
(പുതുവര്‍ഷ പുലരിയിലെടുത്ത സല്‍ഗുണ പ്രതിജ്ഞകള്‍ ദുര്‍ബലനായ മനുഷ്യന്‍ ആരംഭത്തിലെ തന്നെ ലംഘിച്ചു കൊണ്ടിരിക്കുകയാണെന്ന വസ്തുത ഒരല്‍പം പ്രതിലോമ നര്‍മ്മം കലര്‍ത്തി ഈ കവിതയില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണ്)
ന്നായി ട്ടെ


രണ്ടായിരത്തി പതിനഞ്ചിന്‍...പൊന്‍പുലരിയില്‍...
നെഞ്ചോടു ചേര്‍ത്ത സല്‍ഗുണ സത്യപ്രതിജ്ഞകള്‍...
അകാലത്ത് ഓരോന്നായി പൊട്ടിതകര്‍താ..നാഥാ... 
പ്രലോഭനങ്ങള്‍...പ്രലോഭന-പ്രചോദനങ്ങള്‍... 
പരീക്ഷണങ്ങള്‍... ദാഹമായി...മോഹമായി...ആവേശമായി...
കത്തി എരിയും... അടങ്ങാത്ത അഗ്നിനാളമായി...
ചിലനേരങ്ങളില്‍ കുളിരോടു കുളിരായി .... കോരിത്തരിപ്പ്....
ഏദനിലെ...സാത്താന്‍ നീട്ടിയ...മോഹിത കനി...
മനുജനെ ദൈവമാക്കും നാവില്‍വെളളമൂറും കനി. 
ആരായാലും ഭുജിച്ചുപോകില്ലെയെന്‍... നാഥാ... ചൊല്ല്... 
നുരച്ച് പൊന്തും ലഹരി മധുവെങ്ങിനെ നുണയാതിരിക്കും...
സന്തോഷ സല്ലാപ സ്ഥിതി ആഘോഷിക്കാന്‍ മദ്യലഹരി വേണം..
കെട്ടിയ പെണ്ണല്ലാതെ മറ്റൊന്നില്ലെങ്കിലെന്തു..ഹരം... ആഘോഷം...
കുതികാല്‍ വെട്ടില്ലേല്‍ മറ്റവന്‍ കേറിപോകില്ലെ... പറ... 
പാരവെച്ചില്ലേല്‍ മറ്റവള്‍ കേറിപോകില്ലെ... സത്യമല്ലെ... പറ...
മാദക നര്‍ത്തകി... ദേഹമാസകലം പൊതിഞ്ഞെന്തു നൃത്തം...
അല്പവസ്ത്രധാരിണിയായി മാറിട...ജഘന...കുച..കുംഭങ്ങള്‍...
കുലുക്കി... തിമിര്‍ത്താടിയാല്‍... താന്‍ ത്രസിപ്പിക്കും നൃത്തഹരം
മാദകസുന്ദരി... നിന്‍ വാര്‍മുടി കെട്ടില്‍... പുഷ്പം ചൂടിച്ചോട്ടെ... 
വാനിലാടും.. വാനമ്പാടി...ഒരു പൂമ്പാറ്റയൊ..ചിത്രശലഭമൊ...  
ഞാനെത്തും... നിന്നിലെ തേനൂറും മന്ദാരം നുകരാന്‍... 
നിന്‍ സുഗന്ധമേറും... മന്ദമാരുതന്‍... ശ്വാസനിശ്വാസങ്ങളില്‍..
പോയി തുലയട്ടെന്‍ കാമിനി... എന്‍ പുതുവര്‍ഷ പ്രതിജ്ഞകള്‍...
വര്‍ഷപുലരിതന്‍... ശപഥങ്ങള്‍... ജലരേഖയായി മാറുന്നു... നാഥാ..
എങ്ങിനെ തട്ടിപ്പറിക്കാതിരിക്കും...എങ്ങിനെ മോഷ്ടിക്കാതിരിക്കും...
എങ്ങിനെ ചെറുതും വലുതുമാ...കോഴ..വാങ്ങാതിരിക്കും...നാഥാ...
ധനകാര്യ-അബ്കാരി... കോഴ ആണേലും പോരട്ടെ... നാട്ടാരെ...
സൗരോര്‍ജ്യം പകരും... കണ്ണിനു കര്‍പ്പൂര... കാന്തി... സ്വരൂപിണി...
ചരിക്കും...സരിതേ...കൈകള്‍-കാല്‍കള്‍... തരിക്കുന്നിതാ..നാഥാ..
പള്ളിയില്‍...പാര...സംഘടനയില്‍...പാര നിര്‍ത്തിയാലെന്തു മെച്ചം
എഴുത്തിലും...കുത്തിലും...പരസമൂഹ...സേവനത്തിലും... 
അവാര്‍ഡുവേണേല്‍...മണി മണിയായ്...കൊടുക്കണം... 
പ്രലോഭനങ്ങള്‍, ആശകള്‍... കോരിചൊരിയണം...ചൊറിയണം...
സത്യത്തെ പുല്‍കിയിട്ടെന്തു ഫലം വെറും നഷ്ടം മാത്രം...
എന്തിനും ഏതിനും... വളഞ്ഞവഴി താന്‍ തേടണം ശുഭം...
വര്‍ഷാരംഭ സല്‍ഗുണ ശപഥങ്ങള്‍... തകരുന്ന... ചില്ലുമേടകള്‍...
ആര്‍ത്തിയാണാക്രാന്തമാണ്...സുഖിക്കണം... മദിക്കണം...
സൗവര്‍ണ്ണതാരങ്ങള്‍... സ്വര്‍ണ്ണചാമരം വീശിയെത്തു...
ലഹരി സുഗന്ധവാഹിയാം... ആ...മോഹ..മലര്‍ക്കാവിലെന്‍...
സൗപര്‍ണ്ണികെ... നൈവേദ്യം... അര്‍പ്പിക്കട്ടെ-യെന്‍... സര്‍പ്പസുന്ദരി...
പുലിവാല്‍ പിടിച്ച എന്‍ പുതുവര്‍ഷ സൂക്തങ്ങള്‍... തുലയട്ടെ,,, 
ദൈവത്തെ വേണ്ടെനിക്ക്... ആള്‍ദൈവങ്ങള്‍ മതിയെനിക്ക്...
കോരി... വാരിത്തരാം... ദൈവമില്ലാ... ദേവാലയങ്ങള്‍ക്കായി...
തകരട്ടങ്ങനെ...പുതുപുത്തന്‍-പുതുവല്‍സര ശപഥങ്ങള്‍
അത്തരം അഭിശബ്ദമാം.. അബദ്ധങ്ങള്‍... തുലയട്ടെ... നാഥാ..
സാത്താനെ... ഹാവ്വായെ... നിന്‍ അറിവിന്‍ കനികള്‍... 
വായില്‍ തള്ളി... തരൂ..  ഒന്നു നുണയട്ടെ..  ഞങ്ങള്‍..
വൈദിക പൂജാരികളാം.. നിങ്ങള്‍.. താന്‍.. ആള്‍ദൈവങ്ങള്‍..
ദൈവം പോയി തുലയട്ടെ.. ദൈവമില്ലാ ദേവാലയങ്ങള്‍ പണിയാം 
പണിതുയര്‍ത്താം...ഘര്‍വാപ്പസുകള്‍ ബാര്‍വാപ്പസുകള്‍ വിലസട്ടെങ്ങും...
ധാര്‍മ്മിക മൂല്യങ്ങള്‍... തകരട്ടെ,,, തുലയട്ടെ.. പണക്കാര്‍ കൊഴുക്കട്ടെ...
തെണ്ടികള്‍... പരമതെണ്ടികളായി വിരാജിക്കട്ടെ എങ്ങും. നാഥാ..


പൊലിയുന്ന പുതുവര്‍ഷ പ്രതിജ്ഞകള്‍ (കവിത)-എ.സി. ജോര്‍ജ്
Join WhatsApp News
വൈദ്യൻ 2015-01-15 08:39:04
കായാപുരന്ദരാദിചൂ൪ണ്ണം: 

കായം പുരന്ദരയവാതിവിഷാ വയമ്പും  
സൌവർച്ചലാഭയ രജാംസി സമാനികൊണ്ട് 
ഓർക്കാനവത്വപി കുടിപ്പിതു നോവിലാശു 
വെന്നീരിലാമസഹിതേ ഗ്രഹണീഗദേ ച. 

കായം, കടുകപ്പാലയരി, അതിവിടയം, വയമ്പ്, തുവർച്ചിലക്കാരം, കടുകത്തോട് ഇവ സമം പൊടിച്ച് ചൂടുവെള്ളത്തിൽ സേവിച്ചാൽ അതിസാരം ശമിക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക