Image

നര­ക­വാതിലു­കള്‍ തുറ­ന്ന­പ്പോള്‍ (ചരിത്രനോ­വല്‍­- ഭാഗം-20: സാം നില­മ്പ­ള്ളില്‍)

Published on 11 January, 2015
നര­ക­വാതിലു­കള്‍ തുറ­ന്ന­പ്പോള്‍ (ചരിത്രനോ­വല്‍­- ഭാഗം-20: സാം നില­മ്പ­ള്ളില്‍)
അദ്ധ്യായം ഇരു­പ­ത്.


വിന്റ­റിന്റെ വര­വ­റി­യി­ച്ചു­കൊണ്ട് രാത്രി­കാ­ല­ങ്ങ­ളില്‍ നല്ല തണു­പ്പാ­ണ്. മെത്തയും പുത­പ്പു­മി­ല്ലാതെ വെറും­ത­റ­യില്‍ കിട­ന്നു­റ­ങ്ങുന്ന സാറയും കൂട്ടരും എങ്ങനെ തണു­പ്പു­കാലം ചില­വ­ഴിക്കും എന്ന­ചി­ന്ത­യി­ലാ­യി­രു­ന്നു. തന്നെ­ക്കാ­ളു­പരി മക്ക­ളെ­പ്പറ്റി ഓര്‍ത്താണ് അവള്‍ വി­ഷ­മി­ച്ച­ത്. അവരും ഇതു­പോ­ലത്തെ സാഹ­ച­ര്യ­ത്തി­ലാ­യി­രി­ക്കുമോ ജീവി­ക്കു­ന്ന­ത്?

അറ­ിയാന്‍ യാതൊരു മാര്‍ഗ­വു­മി­ല്ല. വരാന്‍പോ­കുന്ന കൊടും­ശൈ­ത്യത്തെ കുഞ്ഞു­ങ്ങള്‍ എങ്ങനെ അതി­ജീ­വി­ക്കും? അവര്‍ക്ക് നല്ല­ ഭ­ക്ഷണം കിട്ടു­ന്നു­ണ്ടാ­കു­മോ? തന്റെ ഇള­യ­കു­ഞ്ഞിനെ ആരാണ് സംര­ക്ഷി­ക്കു­ന്ന­ത്? അമ്മ­യുടെ കൈക­ളില്‍നിന്ന് പിഞ്ചു­കു­ഞ്ഞിനെ ബല­മാ­യി­പി­ടി­ച്ചെ­ടുത്ത ദുഷ്ട­ന്മാ­രില്‍നിന്ന് നല്ലെ­തെ­ന്തെ­ങ്കിലും പ്രതീ­ക്ഷി­ക്കാ­മോ.?

കടി­ച്ചു­കീ­റാന്‍വന്ന ഉക്രേ­നി­യ­നി­ല്‍നിന്ന് തന്നെരക്ഷിച്ച ലിയോ­ണി­നെ­പ്പറ്റി അവള്‍ ഓര്‍ത്തു. അവന്‍ എന്തി­നാണ് സാഹസം ഏറ്റെ­ടു­ത്ത­ത്? അവന്റെ ആരു­മ­ല്ലാ­തി­രു­ന്നിട്ടും ജീവന്‍പ­ണ­യ­പ്പെ­ടുത്തി തന്നെ രക്ഷി­ക്കാന്‍ അവനെ പ്രേരി­പ്പിച്ച സംഗ­തി­യെ­ന്താ­ണ്? അവനെ അന്ന് എസ്സെ­സ്സു­കാര്‍ പിടി­ച്ചു­കൊണ്ട് പോയ­തില്‍പി­ന്നീട് കണ്ടി­ട്ടി­ല്ല. തീര്‍ച്ച­യായും അവര്‍ അവനെ കൊന്നി­ട്ടു­ണ്ടാ­കും.

ലിയോ­ണി­നു­പ­കരം ഇപ്പോള്‍ അടു­ക്ക­ള­യില്‍ ജോലി­ചെ­യ്യു­ന്നത് രണ്ട് ഉക്രേ­നി­യ­ന്മാരാണ്; പരി­ഹാ­സി­കള്‍. യഹൂ­ദ­രുടെ കഷ്ട­പ്പാ­ടു­കള്‍ കണ്ട് രസി­ക്കു­ന്ന­വര്‍. തങ്ങ­ളാല്‍ കഴി­യും­വിധം അവരും സ്തീകളെ ഉപ­ദ്ര­വി­ക്കാന്‍ ശ്രമി­ക്കും. തിള­ച്ച­സൂപ്പ് ഒഴി­ച്ചു­കൊ­ടു­ക്കു­മ്പോള്‍ ചില­രുടെ കൈക­ളി­ലേക്ക് വീഴ്ത്തും. അങ്ങനെ പല­രു­ടേയും കൈകള്‍പൊ­ള്ളി­യി­ട്ടു­ണ്ട്. ചെറു­പ്പ­ക്കാ­രി­ക­ളെ കണ്ടാല്‍ അസ്‌ളീ­ല­ച്ചു­വ­യുള്ള സംസാരം.

ഒരി­ക്കല്‍ മദ്ധ്യ­വ­യ­സ്ക­യായ ബെര്‍ത്ത­യുടെ കയ്യി­ലേക്ക് തിള­ച്ച­സൂ­പ്പോ­ഴിച്ച് അവ­രില്‍ ഒരു­വന്‍ പൊള്ളി­ച്ചു. പെട്ടെ­ന്നു­ണ്ടായ വേദ­ന­കൊ­ണ്ടും, ദേഷ്യം­കൊണ്ടും അന­ന്ത­ര­ഫ­ലം­മ­റന്ന് അവള്‍ പാത്ര­ത്തി­ലു­ണ്ടാ­യി­രുന്ന സൂപ്പ് അവന്റെ മുഖ­ത്തേക്ക് ഒഴി­ച്ചു. വേദ­ന­കൊണ്ട് നില­വി­ളിച്ച് അവന്‍ ഭ്രാന്ത­നെ­പ്പോലെ പര­ക്കം­പാ­ഞ്ഞു.

"തിള­ച്ച­വെള്ളം ദേഹത്തു­വീ­ണാ­ലുള്ള വേദന അവനും അറി­യട്ടെ.'
ബെര്‍ത്ത പറഞ്ഞു.

പക്ഷേ, അവള്‍ക്കുള്ള ശിക്ഷ അതി­ഭ­യ­ങ്ക­ര­മാ­യി­രു­ന്നു. ഉക്രേ­നി­യന്‍ ഗാര്‍ഡു­കള്‍ അവളെ നഗ്ന­യായി തൂണില്‍കെ­ട്ടി­യിട്ട് ചാട്ട­വാ­റു­കൊണ്ട് മാറി­മാറി അടി­ച്ചു. രക്ത­ത്തില്‍കു­ളിച്ച ഒരു ശരീ­ര­മാ­യിട്ട് അവള്‍ ആദി­വ­സം­മൊത്തം അവി­ടെ­ത്ത­ന്നെ­നി­ന്നു. അന്നു­സ­ന്ധ്യക്ക് അവള്‍ മരിച്ചു. പൈശാ­ചി­ക­മായ ശിക്ഷ നോക്കി­നില്‍ത്താ­ന­ല്ലാതെ മറ്റൊ­ന്നും­ചെ­യ്യാന്‍ അന്തേ­വാ­സി­ക­ളായ സ്ത്രീകള്‍ക്ക് സാധി­ച്ചി­ല്ല. അതി­നു­ശേഷം മനഃ­പൂര്‍വം സൂപ്പൊ­ഴിച്ച് കൈപൊ­ള്ളി­ക്കുന്ന പരി­പാടി മറ്റെ ഉക്രേ­നി­യന്‍ നിറു­ത്തി. മുഖം­മൊത്തം പൊള്ളിയ ഉക്രേ­നി­യനെ എസ്സെ­സ്സു­കാര്‍ എവി­ടേക്കോ മാറ്റി.

അവ­നു­പ­കരം വന്നത് പോള­ണ്ടു­കാ­ര­നായ പ്‌ളേറ്റോ എന്ന­ചെ­റു­പ്പ­ക്കാ­ര­നാ­യി­രു­ന്നു. വന്ന­നാള്‍മു­തല്‍ അവന്‍ അലീ­ന­യോട് ഇഷ്ട്ടം­കൂ­ടാന്‍ തുട­ങ്ങി. ആദ്യ­മൊന്നും അവള്‍ക്ക് അവ­നോട് താല്‍പര്യമൊന്നും തോന്നി­യി­ല്ല. സാറയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച ഉക്രേ­നി­യ­നെ­യാണ് മറ്റെ­ല്ലാ­ജോ­ലി­ക്കാ­രിലും സ്ത്രീകള്‍ കാണു­ന്ന­ത്. ആരും നല്ല­വ­ര­ല്ല, മനു­ഷ്യത്തം ഇല്ലാത്ത­വ­രാണ് എല്ലാ­വ­രും. ദുഷിച്ച കണ്ണു­ക­ളോ­ടെ­യാണ് ഉക്രേ­നി­യ­ന്മാരും പോള­ണ്ടു­കാരും സ്ത്രീളെ വീക്ഷി­ക്കു­ന്ന­ത്, തങ്ങ­ളുടെ കാമ­കേ­ളി­ക്കുള്ള ഉപ­ക­ര­ണ­ങ്ങ­ളാ­യി­ട്ട്. സ്ത്രീക­ളോട് സദാ­ചാ­ര­വി­രു­ദ്ധമായി പെരു­മാ­റ­രുത് എന്ന് നാസി­ക­ളുടെ നിര്‍ദ്ദേ­ശ­മു­ള്ള­തി­നാല്‍ ഉക്രേ­നി­യ­നും, പോള­ണ്ടു­കാ­രു­മാ­യി­ട്ടുള്ള ഗാര്‍ഡു­കളും മറ്റു­ജോ­ലി­ക്കാരും അട­ങ്ങി­യി­രി­ക്കു­ന്ന­ു എന്നേ­യു­ള്ളു.

പ്‌ളേറ്റോ മറ്റു­ള്ള­വ­രില്‍നിന്ന് വെത്യ­സ്ത­നാണെന്ന് സ്ത്രീകള്‍ക്ക് പൊതുവെ അഭി­പ്രാ­യ­മു­ണ്ട്. എല്ലാ­വ­രോടും മര്യാ­ദ­യോ­ടെയും സ്‌നേഹ­ത്തോ­ടെ­യു­മാണ് അവന്റെ പെരു­മാ­റ്റം. സൂപ്പ് വിള­മ്പു­ന്നതും മറ്റും ഇപ്പോള്‍ അവ­നാണ്. ആരു­ടേയും കൈപൊ­ള്ളി­ക്കുന്ന പരി­പാടി അവ­നി­ല്ല. അവ­ശ­രാ­യി­ട്ടു­ള്ള­വര്‍ക്ക് ഒരു­ക­ഷണം റൊട്ടി­കൂ­ടി­കൊ­ടു­ക്കാന്‍ അവന്‍ മന­സു­കാ­ണി­ക്കാ­റു­ണ്ട്.

"എല്ലാ­വര്‍ക്കും ഒരോ­ക­ഷ­ണം­കൂടി തന്നാല്‍കൊള്ളാ­മെന്ന് എനി­ക്കു­ണ്ട്.' കൂടു­തല്‍ ചോദി­ക്കു­ന്ന­വ­രോട് അവന്‍ പറ­യും. "പക്ഷേ, എന്തു­ചെയ്യാം പെങ്ങളെ, ഇതി­നൊക്കെ കണ­ക്കു­ള്ളതാ.'

"എന്റെ കുഞ്ഞു­ങ്ങള്‍ എവി­ടെ­യാ­ണെന്ന് നിന­ക്ക­റി­യാ­മോ, പ്‌ളേറ്റോ?' കൂട്ട­ത്തില്‍ മര്യ­ദ­ക്കാ­ര­നാ­ണെന്ന് അറി­യാ­വു­ന്ന­തു­കൊണ്ട് അവനോട് ചോദി­ച്ചാല്‍ എന്തെ­ങ്കിലും വിവ­രം­കി­ട്ടു­മെന്ന് സാറ പ്രതീ­ക്ഷി­ച്ചു. അതിന് മറു­പടി പറ­യാതെ അവന്‍ അലീ­നയെ നോക്കി­. ഇവി­ടുന്ന് കൊണ്ടു­പോയ കുഞ്ഞു­ങ്ങള്‍ക്ക് എന്താണ് സംഭ­വി­ച്ച­തെന്ന് അവ­ന­റി­യാം. പക്ഷേ, എങ്ങനെയത് പറ­യും? തനിക്കും അച്ഛനും അമ്മയും സഹോ­ദ­ര­ങ്ങളും ഉണ്ട്. തന്റെ ഇളയ സഹോ­ദരി ന്യുമോ­ണി­യ­പി­ടി­പെട്ട് മരി­ച്ച­പ്പോള്‍ തങ്ങള്‍ക്കു­ണ്ടായ ദുഖം എത്ര­മാ­ത്ര­മായി­രു­ന്നെന്ന് അനു­ഭ­വി­ച്ച­വ­നാണ് അവന്‍. മക­ളുടെ വേര്‍പാ­ടിന്റെ ദുഃഖം ഇപ്പോഴും തന്റെ അമ്മയെ വേദ­നി­പ്പി­ച്ചു­കൊ­ണ്ടി­രി­ക്ക­യാ­ണ്. അത­റി­യാ­വുന്ന താന്‍ എങ്ങനെ ഒര­മ്മ­യോട് അവ­രുടെ മക്കള്‍ ജീവി­ച്ചി­രി­പ്പില്ലെന്ന് പറ­യും? ഇല്ല. തനി­ക്കത് പറ­യാന്‍ സാധ്യ­മ­ല്ല. വേറെ ഏതെ­ങ്കിലും വിധ­ത്തില്‍ അവ­രത് അറി­യു­ന്നെ­ങ്കില്‍ അങ്ങ­നെ­യാ­ക­ട്ടെ.

"എനി­ക്കൊന്നും അറ­ിയ­ല്ല, ചേച്ചി,' അവന്‍ ഒഴി­ഞ്ഞു­മാ­റി.

ആരുമൊന്നും പറ­യു­ന്നി­ല്ലെ­ങ്കിലും സാറ­യുടെ മനസ് കുഞ്ഞു­ങ്ങ­ളെ­യോര്‍ത്ത് വേദ­നി­ക്കാത്ത നിമി­ഷ­ങ്ങ­ളി­ല്ല. അവര്‍ സന്തോ­ഷ­ത്തോ­ടെ­യല്ല കഴി­യു­ന്ന­തെന്ന് അവ­ളുടെ മനസ് പറ­യുന്നു.രാത്രി­യില്‍ ഭയ­പ്പെ­ടു­ത്തുന്ന സ്വപ്ന­ങ്ങള്‍കണ്ട് അവള്‍ ഞെട്ടി­യു­ണ­രും. രണ്ട് ഭീമാ­കാ­ര­ന്മാ­രായ എസ്സെ­സ്സു­കാര്‍ തന്റെ ഇള­യ­കു­ഞ്ഞിനെ രണ്ടു­കൈ­ക­ളി­ലും­പി­ടിച്ച് വലി­ക്കു­ന്നത് സ്വപ്നം­കണ്ട് അവള്‍ ഉറക്കെനില­വി­ളി­ച്ചു. കര­ച്ചില്‍ കേ­ട്ടാണ് അലീന ഉണര്‍ന്ന­ത്. ഇതൊരു പുതു­മ­യൊന്നും അല്ല അവള്‍ക്ക്. രാത്രി­യില്‍ ഇതു­പോ­ലത്തെ കര­ച്ചില്‍ പല അമ്മ­മാ­രില്‍നിന്നും കേള്‍ക്കാ­റു­ണ്ട്.

എന്താ­ണെന്ന് ചോദി­ച്ചിട്ടും മറു­പ­ടി­പ­റ­യാതെ സാറ കര­ഞ്ഞു­കൊ­ണ്ട് നേരം­വെ­ളു­പ്പി­ച്ചു.

"അലീന നിന്നോ­ടെ­നിക്ക് ഒരു­കാര്യം പറ­യാ­നു­ണ്ട്,' കുറെ­ദി­വ­സ­ങ്ങള്‍ കഴി­ഞ്ഞ­പ്പോള്‍ പ്‌ളേറ്റോ അവ­ളോട് പറഞ്ഞു.

തന്നോട് മാത്ര­മായി അവ­നെന്താണ് പറ­യാ­നു­ള്ള­തെന്ന് അവള്‍ അത്ഭു­ത­പ്പെ­ട്ടു. അവ­നൊരു മര്യാ­ദ­ക്കാ­ര­നാ­യ­തു­കൊണ്ട് ഉക്രേ­നി­യ­ന്മാ­രെ­പ്പോലെ വഷ­ള­ത്ത­ര­ങ്ങ­ളൊന്നും പറ­യാ­നാ­യി­രി­ക്ക­ില്ല എന്ന് അവള്‍ക്ക് ഉറ­പ്പു­ണ്ടാ­യി­രു­ന്നു. അതു­കൊ­ണ്ടാണ് അവനെ സ്വകാ­ര്യ­മായി കാണാന്‍ അവള്‍ തീരു­മാ­നി­ച്ച­ത്.

"അലീ­ന, നീ ഒര­മ്മ­യ­ല്ലെ­ങ്കിലും നിനക്കും വിഷ­മ­മു­ണ്ടാ­ക്കുന്ന കാര്യ­മാണ് എനിക്ക് പറ­യാ­നു­ള്ള­ത്.' പ്‌ളേറ്റോ എന്താണ് പറ­ഞ്ഞു­വ­രു­ന്നെ­തെന്ന് അറ­ിയാതെ അവള്‍ പരി­ഭ്ര­മി­ച്ചു. "കഴിഞ്ഞദിവസം സാറ അവ­ളുടെ കുഞ്ഞു­ങ്ങ­ളെ­പ്പറ്റി എന്നോട് ചോദി­ച്ച­പ്പോള്‍ എനി­ക്കൊന്നും അറി­യാന്‍പാ­ടില്ല എന്നു­പ­റ­ഞ്ഞത് കള്ള­മാ­യി­രു­ന്നു. ഇവി­ടുന്ന് കൊണ്ടു­പോയ കുഞ്ഞു­ങ്ങള്‍ക്കും പ്രായ­മായ സ്ത്രീകള്‍ക്കും എന്താണ് സംഭ­വി­ച്ച­തെന്ന് മറ്റെ­ല്ലാ­ഗാര്‍ഡുകളെ­പ്പോലെ എനിക്കും അറി­യാം. പക്ഷേ, ഞാനെ­ങ്ങനെ ഹൃദ­യ­ഭേ­ദ­ക­മായ ആവാര്‍ത്ത ഒര­മ്മ­യോട് പറയും?'

അവന്‍ പറ­ഞ്ഞു­വ­രു­ന്നത് ഹൃദ­യ­മി­ടി­പ്പോടെ അവള്‍ കേട്ടു­കൊ­ണ്ടി­രു­ന്നു. എല്ലാം കേട്ടു­ക­ഴി­ഞ്ഞ­പ്പോള്‍ ഒരു ദുര­ന്ത­സ്വപ്നം കണ്ട് ഉണര്‍ന്ന­തു­പോ­ലെ­യാണ് അവള്‍ക്ക് തോന്നി­യ­ത്. അവന്‍ പറ­യു­ന്നത് സത്യ­മാണോ? മനു­ഷ്യരായി ജനി­ച്ച­വര്‍ക്ക് എങ്ങനെ ഇത്ര­ഭ­യ­ങ്ക­ര­മായ ക്രൂര­കൃത്യം ചെയ്യാന്‍ സാധി­ക്കും? ഒര­മ്മക്കും ഇതു­പോ­ലത്തെ വാര്‍ത്ത കേള്‍ക്കാ­നുള്ള കരുത്ത് ഉണ്ടാ­യി­രി­ക്ക­ത്തി­ല്ല. പ്‌ളേറ്റോ പറ­ഞ്ഞ­തു­പോലെ താനൊരു അമ്മ­യ­ല്ലാ­തി­രു­ന്നിട്ടും തന്റെ ഹൃദയം തക­രു­ന്ന­താ­യി­ട്ടാണ് അവള്‍ക്ക് തോന്നി­യ­ത്. സാറ­യുടെ കുഞ്ഞു­ങ്ങ­ളെ മാത്ര­മല്ല അവി­ടെ­യു­ണ്ടാ­യി­രുന്ന എല്ലാ­കു­ഞ്ഞു­ങ്ങ­ളേയും അവള്‍ക്ക് ഇഷ്ട­മാ­യി­രു­ന്നു. അവരെ അമ്മ­മാ­രില്‍നിന്ന് പിടി­ച്ചു­മാ­റ്റി­യ­പ്പോള്‍ അവ­രെ­പ്പോ­ലെ­തന്നെ അവ­ളുടെ മനസും വേദ­നി­ച്ചു. അവ­രോ­ടൊപ്പം അവളും കര­ഞ്ഞു. കര­യാ­ന­ല്ലാതെ തനി­ക്കെ­ന്തു­ചെ­യ്യാന്‍ സാധി­ക്കും? പ്‌ളേറ്റോ പറ­ഞ്ഞ­കാര്യം സാറ­യോടോ മറ്റ് അമ്മ­മാ­രോടോ പറ­യാന്‍ അവള്‍ക്ക് സാധ്യ­മ­ല്ല. പക്ഷേ, അത് മന­സി­ലി­രുന്ന് വൃണ­പ്പെട്ട് താന്‍ മരി­ച്ചു­പോ­കു­മെന്ന് അവള്‍ ഭയ­പ്പെ­ട്ടു.

കരഞ്ഞ മുഖ­ഭാ­വ­വു­മായി തിരി­കെ­ച്ചെന്ന അലീ­ന­യോട് സാറ കാര­ണം­തി­രക്കി. "അവ­നെന്താ നിന്നോട് സംസാ­രി­ച്ച­ത്?'

"ഒന്നു­മില്ല,' അവള്‍ ഒഴി­ഞ്ഞു­മാ­റി.

അവളെ വേദ­നി­പ്പി­ക്കുന്ന എന്തോ അവന്‍ പറ­ഞ്ഞെന്ന് സാറ മന­സി­ലാ­ക്കി. അടു­ത്ത­പ്രാ­വശ്യം കാണു­മ്പോള്‍ അവനെ ശകാ­രി­ക്ക­ണ­മെന്ന് തീരു­മാ­നി­ക്കു­കയും ചെയ്തു.


(തുടരും...)

നോവലിന്റെ പത്തൊമ്പതാം ഭാഗം വായിക്കുക....
നര­ക­വാതിലു­കള്‍ തുറ­ന്ന­പ്പോള്‍ (ചരിത്രനോ­വല്‍­- ഭാഗം-20: സാം നില­മ്പ­ള്ളില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക