Image

ഇന്ത്യന്‍ നേഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ഇല്ലിനോയി ഹോളിഡേ ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി

ജോയിച്ചന്‍ പുതുക്കുളം Published on 01 January, 2015
ഇന്ത്യന്‍ നേഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ഇല്ലിനോയി ഹോളിഡേ ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി
ഷിക്കാഗോ: ഡിസംബര്‍ ഇരുപതാം തീയതി മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്‌ ചര്‍ച്ചില്‍ വെച്ച്‌ ഇന്ത്യന്‍ നേഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ഇല്ലിനോയി (`ഐനായി' 2014 inai) ഹോളിഡേ ആഘോഷിച്ചു. പരിപാടികളുടെ തുടക്കത്തില്‍ തന്നെ ഫാ. തോമസ്‌ മുളവനാലിന്റെ സാന്നിധ്യവും പ്രാര്‍ത്ഥനയും വളരെ അനുഗ്രഹപ്രദമായിരുന്നു. അമേരിക്കന്‍ ദേശീയ ഗാനം ജിന്‍സി ജോര്‍ജും, ജെയ്‌മി കുര്യാക്കോസും ആലപിച്ചു. ഇന്ത്യന്‍ ദേശീയ ഗാനം ആനന്ദും അനു സിറിയക്കും ആലപിച്ചു. അഞ്‌ജലി മുത്തോലത്തിന്റെ ഓപ്പണിംഗ്‌ ഡാന്‍സ്‌ ഹോളിഡേ ആഘോഷങ്ങള്‍ക്ക്‌ നല്ലൊരു തുടക്കം കുറിച്ചു. അഡൈ്വസറി ബോര്‍ഡ്‌ മെമ്പര്‍ ഫിലോ ഫിലിപ്പ്‌ സ്വാഗതം ആശംസിച്ചു. സിബി ജോസഫും, ജൂബിയും പരിപാടികളുടെ തുടക്കത്തിലെ അവതാരകരായിരുന്നു.

രജിസ്‌ട്രേഷന്‌ നേതൃത്വം നല്‍കിയത്‌ മേരി സേവ്യര്‍, മോളി സക്കറിയ, സിബി ജോസഫ്‌ എന്നിവരായിരുന്നു. ലിസി പീറ്റേഴ്‌സണ്‍ ഫാ. തോമസ്‌ മുളവനാലിനെ സദസിന്‌ പരിചയപ്പെടുത്തി. മുളവനാല്‍ അച്ചന്‍ വളരെ ഹൃദ്യമായ ഹോളിഡേ സന്ദേശം നല്‍കി. പരിപാടികളുടെ അവതാരകരായിരുന്ന അനുവും ശോഭിനിയും കലാപരിപാടികളുടെ ഇടയില്‍ സദസിന്‌ ചിന്തിക്കാനും ചിന്തിപ്പിക്കാനുമുള്ള ചോദ്യങ്ങളിലൂടെ സദസിന്റെ കൈയ്യടി നേടി. പ്രദീപിന്റെ ഗാനം ഹോളിഡേ ആഘോഷങ്ങള്‍ക്ക്‌ മാറ്റുകൂട്ടി. പ്രസിഡന്റ്‌ അജിമോള്‍ ലൂക്കോസ്‌ ദൈനംദിന ജീവിതത്തില്‍ നേഴ്‌സുമാരുടെ സേവനങ്ങളെക്കുറിച്ച്‌ വിലമതിച്ച്‌ സംസാരിച്ചു.

കീനോട്ട്‌ സ്‌പീക്കറായിരുന്ന ഡോ. ലോക്കസിനെ സൂസന്‍ മാത്യു സദസിന്‌ പരിചയപ്പെടുത്തി. ഡോ. ലോക്കസ്‌ വളരെ ഹൃദ്യമായി നേഴ്‌സിംഗ്‌ മേഖലയിലെ ഹയര്‍ എഡ്യൂക്കേഷനേയും, റിസേര്‍ച്ചിന്റെ ആവശ്യകതയെപ്പറ്റിയും സംസാരിച്ചു.

2013- 14 -ലെ സെക്രട്ടറി മേഴ്‌സി കുര്യാക്കോസ്‌ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. വിഭവസമൃദ്ധമായ ഹോളിഡേ ഡിന്നറിനുശേഷം ഷിങ്കാരി സ്‌കൂള്‍ ഓഫ്‌ റിഥത്തിലെ കുട്ടികള്‍ അവതരിപ്പിച്ച ക്ലാസിക്കല്‍ ഡാന്‍സ്‌ നയനാനന്ദകരമായിരുന്നു.

2015- 16-ലേക്ക്‌ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഐനാനി ഒഫീഷ്യല്‍സിനെ ജിസ്സി സിറിയക്കും, എല്‍സാ മേത്തിപ്പാറയും സദസിന്‌ പരിചയപ്പെടുത്തി. നൈനാ പ്രസിഡന്റ്‌ സാറാ ഗബ്രിയേലും, വൈസ്‌ പ്രസിഡന്റ്‌ ബീന വള്ളിക്കളവും ഹോളിഡേ സന്ദേശം നല്‍കി.

മാധ്യമ പ്രവര്‍ത്തകരായ ജോയിച്ചന്‍ പുതുക്കുളം, ജോസ്‌ കണിയാലി, ജോസ്‌ ചെന്നിക്കര എന്നിവരെ അജിമോള്‍ ലൂക്കോസ്‌ ആദരിക്കുകയുണ്ടായി. അതോടൊപ്പം പരിപാടികളുടെ സ്‌പോണ്‍സേഴ്‌സിനേയും ആദരിച്ചു. ചിന്നമ്മ ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള റാഫിളിന്റെ നറുക്കെടുപ്പിലെ വിജയികള്‍ക്ക്‌ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. സാലി മാളിയേക്കലിന്റെ ഗാനാലാപനം ഹോളിഡേ ആഘോഷങ്ങള്‍ക്ക്‌ മാറ്റുകൂട്ടി. ജൂബി വള്ളിക്കളത്തിന്റെ കൃതജ്ഞതാ പ്രസംഗത്തോടെ ഹോളിഡേ ആഘോഷങ്ങള്‍ക്ക്‌ സമാപനം കുറിച്ചു. മോനിച്ചനായിരുന്നു സൗണ്ട്‌ സിസ്റ്റം കൈകാര്യം ചെയ്‌തത്‌.
ഇന്ത്യന്‍ നേഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ഇല്ലിനോയി ഹോളിഡേ ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക