Image

മാളികപ്പുറത്തമ്മയ്‌ക്ക്‌ തങ്കഅങ്കി സമര്‍പ്പിച്ചു (അനില്‍ പെണ്ണുക്കര)

Published on 21 December, 2014
മാളികപ്പുറത്തമ്മയ്‌ക്ക്‌ തങ്കഅങ്കി സമര്‍പ്പിച്ചു (അനില്‍ പെണ്ണുക്കര)
ശരണഘോഷങ്ങള്‍ മുഴങ്ങിയ ധനുമാസത്തില്‍ മാളികപ്പുറത്തമ്മയ്‌ക്ക്‌ തങ്ക കഅങ്കി സമര്‍പ്പിച്ചു. കരുവാറ്റയിലെ ജഗദമ്മ ചാരിറ്റബിള്‍ ട്രസ്റ്റാണ്‌ തങ്കഅങ്കി വഴിപാടായി നല്‍കിയത്‌. രണ്ടരകിലോ സ്വര്‍ണം കൊണ്ടുപണികഴിപ്പിച്ച അമ്മയുടെ അങ്കിയാണ്‌ വ്യാഴാഴ്‌ച രാത്രിയോടെ സമര്‍പ്പിച്ചത്‌. അധ്യാപികയായിരുന്ന ജഗദമ്മയുടെ മകന്‍ സുരേഷിന്റെ ഭാര്യ രമണികുമാറാണ്‌ അങ്കിയുമായി മലകയറിയത്‌. ദേവസ്വംബോര്‍ഡ്‌ അംഗം സുബാഷ്‌ വാസു, ശബരിമല എക്‌സികൃൂട്ടീവ്‌ ഓഫീസര്‍ വി.എസ്‌ ജയകുമാര്‍, ദേവസ്വം വിജിലന്‍സ്‌ മേധാവി സി.പി. ഗോപകുമാര്‍, ദേവസ്വം പി.ആര്‍.ഒ മുരളികോട്ടയ്‌ക്കകം, അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍ അജിത്‌പ്രസാദ്‌ എന്നിവരും ഒപ്പമുണ്ടായിരുന്നു.

രാത്രി 11 മണിയോടെ ഇരുമുടിക്കെട്ടും സ്വര്‍ണഅങ്കിയുമായി രമണികുമാര്‍ സന്നിധാനത്തെത്തി. ശരണം വിളികളോടെ പതിനെട്ടാംപടികയറിഅയ്യപ്പനെദര്‍ശിച്ചു. അങ്കി അയ്യപ്പനുമുന്നില്‍വച്ചു പ്രാര്‍ത്ഥിച്ചശേഷം മാളിക്കപ്പുറത്തേക്കുയാത്രയായി. ശരണംവിളികളോടെ അയ്യപ്പന്മാരും യാത്രയില്‍ പങ്കാളികളായതോടെ സോപാനം ഭക്തസാഗരമായി. തങ്കഅങ്കി ദര്‍ശിക്കാനും തൊട്ടു നമസ്‌കരിക്കാനുമായി അയ്യപ്പന്മാര്‍ തിരക്കൂകൂട്ടി. മണിമണ്‌ഡപവും വലംവച്ച്‌ മാളിക്കപ്പുറത്തമ്മയുടെ നടക്കല്‍ എത്തി. ശരണം വിളികള്‍ വാനൊളമുയര്‍ന്നപ്പോള്‍ നൂറുകണക്കിനു ഭക്തരെ സാക്ഷിനിര്‍ത്തി മാളികപ്പുറം മേല്‍ശാന്തി കേശവന്‍നമ്പൂതിരി തങ്കഅങ്കി ഏറ്റുവാങ്ങി.
മാളികപ്പുറത്തമ്മയ്‌ക്ക്‌ തങ്കഅങ്കി സമര്‍പ്പിച്ചു (അനില്‍ പെണ്ണുക്കര)മാളികപ്പുറത്തമ്മയ്‌ക്ക്‌ തങ്കഅങ്കി സമര്‍പ്പിച്ചു (അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക