Image

ക്രിസ്‌തുമസ്‌ സമ്മാനം (ബഞ്ചമിന്‍ ജോര്‍ജ്‌)

Published on 21 December, 2014
ക്രിസ്‌തുമസ്‌ സമ്മാനം (ബഞ്ചമിന്‍ ജോര്‍ജ്‌)
ഡിസംബര്‍മാസത്തില്‍ ക്രിസ്‌തുമസ്‌ എന്നുകേള്‍ക്കുമ്പോള്‍ തന്നെ എല്ലാവര്‍ക്കും ഒരുനവോന്മേഷംപകരുന്ന അനുഭവമാണ്‌. ഈ അവസരത്തില്‍ ആബാലവൃദ്ധം ജനങ്ങള്‍ക്കും അവരുടെ നല്ല ഗതകാലസ്‌മരണകള്‍ സ്‌മൃതിപഥത്തില്‍ഓടിഎത്തുകയായി. ക്രിസ്‌തുമസ്‌ ആഘോഷങ്ങള്‍ക്കായി സമ്മാനങ്ങളും വാങ്ങി, അലങ്കാരങ്ങളും നടത്തി, വിഭവസമൃദ്ധമായ ഭക്ഷണങ്ങളാലും, സുഹൃത്തുക്കളും കുടുംബങ്ങളും ഒത്തുചേര്‍ന്ന്‌ ആഘോഷങ്ങള്‍ കെങ്കേമംപൊടിപൊടിക്കുന്നു. എങ്കിലും പലപ്പോഴും ആഘോഷങ്ങളുടെ തിരക്കില്‍പെട്ട്‌ ക്രിസ്‌തുമസിന്റെ അര്‍ഥംതന്നെനാംമറന്നുപോകുന്നില്ലേ?

െ്രെകസ്‌തവ രാജ്യം എന്നു നാം അഭിമാനിക്കുന്ന അമേരിക്കയിലും സ്ഥിതി തുലോം വിഭിന്നമല്ല. മദ്യസല്‍ക്കാരവും ആഡംബര വിനോദങ്ങളും ക്രിസ്‌തുമസിന്റെ ഒഴിച്ചുകൂടാനാകാത്ത ഭാഗമായി ചില ക്രിസ്‌തീയ സഹോദരര്‍ പോലും കരുതുന്നു എന്നത്‌ ഏറെ വിരോധാഭാസമായി സമ്മതിക്കാതെ തരമില്ല. ലോകപാപമോചകനായക്രിസ്‌തുനാഥന്‍മനുഷ്യനായിതിരുഅവതാരംചെയ്‌ തതിന്റെ ഓര്‍മപുതുക്കുന്ന ഈ സുദിനത്തില്‍ നാംജീവിക്കുന്ന സമൂഹത്തോടും ലോകത്തോടും നമുക്കുള്ള കടപ്പാട്‌ മറന്നുകൂടാ. നാം ഇന്നുജീവിക്കുന്ന സമൂഹത്തിലും, ഈലോകത്തിലും സമസൃഷ്ടികളോട്‌ നീതിയും സമാധാനവും പകരുവാന്‍ നമുക്ക്‌ കടപ്പാടുണ്ട്‌.

സമ്മാനങ്ങള്‍ ഇന്ന്‌ ക്രിസ്‌തുമസിന്റെ അവിഭാജ്യഘടകം ആയി മാറിയിരിക്കുന്നു. അത്മുതലെടുത്ത്‌ ഇന്നു ക്രിസ്‌തുമസ്‌ ഇന്ന്‌ ഒരു വാണിജ്യ ആഘോഷമായി മാറ്റിയിട്ടുണ്ട്‌. എന്റെമ ാതാപിതാക്കള്‍ സമ്മാനങ്ങള്‍ക്ക്‌ അമിത പ്രാധാന്യം നല്‌കാതിരുന്നതിനാലാവാം എന്റെ ജീവിതത്തിലും സമ്മാനങ്ങള്‍ അത്രസ്വാധീനം ചെലുത്തിയിട്ടില്ല, സാന്താക്ലോസിലും അത്ര വിശ്വാസം ഇല്ല. എന്നാല്‍ ഈവര്‍ഷത്തില്‍ എനിക്കുണ്ടായ ഒരു അനുഭവം ഞാന്‍ നിങ്ങളോട്‌ പങ്ക്‌ വെയ്‌ക്കാം. ഏതാനും ദിവസങ്ങള്‍ മുന്‍പ്‌ എന്റെ ഒരുവാടകവീട്ടില്‍ താമസക്കാരിയായ, അറുപതിലെ പ്രായമുള്ള , ഇപ്പോഴും മൂന്നുകൊച്ചുമക്കളെ തന്റെ കൂടെ താമസിപ്പിച്ചുപരിചരിക്കുന്ന മിസ്സിസ്‌ കോന്‍സ്‌ടിന്‍ എന്നെ ഫോണില്‍ വിളിച്ച്‌ മിസ്റ്റര്‍ബഞ്ചമിന്‍, നിങ്ങള്‍ നാളെ എന്റെ വീട്ടിലേക്ക്‌ ഒന്നുവരണം എന്നുപറഞ്ഞു. ഞാന്‍ കരുതിപതിവുപോലെ എന്തെങ്കിലും അറ്റകുറ്റപണികള്‍ തീര്‍ക്കുവാന്‍ ആകാം എന്ന്‌. അവര്‍ വീണ്ടും എന്നോട്‌ നിര്‍ബന്ധമായി പറഞ്ഞു `നിങ്ങള്‍ തീര്‍ച്ചയായും വരണം, ഞാന്‍ നിങ്ങളായി ഒരുചെറിയ സമ്മാനം തരുവാനാന്ന്‌. ഞാന്‍ പറഞ്ഞു, `മിസ്സിസ്‌ കോന്‍സ്‌ടിന്‍ എനിക്കായിനിങ്ങള്‍ ഒന്നും വാങ്ങരുത്‌, എനിക്ക്‌ ഒന്നുംവേണ്ടാ' എന്ന്‌. അവര്‍വീണ്ടും നിര്‍ബന്ധിച്ചത്‌ കൊണ്ട്‌ പിറ്റേദിവസം ഞാന്‍ അവരുടെ വീട്ടിലെത്തി. അവര്‍ വളരെ നന്ദിപൂര്‍വ്വം വളരെ വര്‍ണമനോഹരമായ ഒരുപുതിയ കോഫികപ്പ്‌, അതില്‍ എന്റെ പേര്‌ മനോഹരമായി ആലേഘനം ചെയ്‌തത്‌ അവരുടെക്രിസ്‌തുമസ്‌ മ്മാനമായി എനിക്കു നല്‍കി. ഞാന്‍ വളരെസന്തോഷത്തോടെ അവരോടുനന്ദിപറഞ്ഞുവീട്ടിലേക്ക്‌ മടങ്ങി, വീട്ടില്‍ എത്തി ഞാന്‍ കവര്‍തുറന്നുനോക്കിയപ്പോള്‍ അതിന്റെ മറുവശത്ത്‌ ഇപ്രകാരം ആലേഘനം ചെയ്‌തിരുന്നു.

?He is destined to be a leader and innovator. He is happy with his loved ones, and a simple life style lets him focus on his creative, etnrepreneurial side. His smile and wit endear him to one and all. ?

ഈ അഞ്ചുഡോളറിനു താഴെ വിലയുള്ള ഒരു കോഫികപ്പാണ്‌ എന്റെജീവിതത്തില്‍ എനിക്കുലഭിച്ച ഏറ്റവുംവലിയസമ്മാനം. ഇതുകണ്ടഎന്റെ മകള്‍ ഏറെസന്തോഷവതി ആയി, ഞാന്‍ അവളോട്‌ പറഞ്ഞു, മോളേ, ഇതാണ്‌ ഒരുമനുഷ്യന്‍ ജീവിതകാലം മുഴുവന്‍ സമ്പാദിച്ചതുഴുവന്‍ കൊടുത്താലും വാങ്ങാന്‍ കഴിയാത്ത സമ്മാനംഎന്ന്‌. അങ്ങനെ ഈവര്‍ഷം എന്റെ മനസു നിറഞ്ഞ ഒരു സമ്മാനം എനിക്കു ലഭിച്ചു.

അമേരിക്കയില്‍ കഴിഞ്ഞ രണ്ടരശതാബ്ദത്തിലെ ജീവിത അനുഭവത്തില്‍ നിന്ന ും നിരവധി അവാര്‍ഡു കഥകള്‍ നേരില്‍ അറിയുവാനും ആസ്വദിക്കാനും എനിക്ക്‌ അവസരം ല ഭിച്ചിട്ടുണ്ട്‌. അവാര്‍ഡുവേണ്ടവരില്‍ നിന്നുംപണം വാങ്ങി, പരസ്‌പരം അവാര്‍ഡുകളും പ്ലാക്കുകളും ദാനം ചെയ്‌ത്‌, മറ്റുള്ളവരുടെ ചെലവില്‍ പത്രത്തിലും ടിവി ചാനെലുകളിലുംസ്വന്തം പടംഅടിപ്പിക്കുന്ന സംഘടനാ, സഭാനേതാക്കന്മാരോടും ഇതിലുള്ള എന്റെ വിയോജിപ്പ്‌ അറിയിക്കുവാന്‍ ഞാന്‍ ഈ അവസരം വിനയോഗിക്കട്ടെ .

`പ്രതിഫലം ആഗ്രഹിക്കാതെ മറ്റുള്ളവര്‍ക്ക്‌ നന്മചെയ്യുവാന്‍ മാതൃകകാട്ടി യ ക്രിസ്‌തുനാഥന്റെ മാതൃക പിന്തുടര്‍ന്ന്‌ പുതിയ വര്‍ഷത്തില്‍ സേവനം ചെയ്യുവാന്‍ നമുക്കേവര്‍ക്കും ഒരുങ്ങാം.

എല്ലാ മാന്യവായനക്കാര്‍ക്കും നന്മനിറഞ്ഞ ക്രിസ്‌തുമസ്‌, പുതുവത്സര ആശംസകള്‍ നേരുന്നു !
ക്രിസ്‌തുമസ്‌ സമ്മാനം (ബഞ്ചമിന്‍ ജോര്‍ജ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക