Image

സന്നിധാനത്ത്‌ രോഗപ്രതിരോധ, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി

അനില്‍ പെണ്ണുക്കര Published on 20 December, 2014
സന്നിധാനത്ത്‌ രോഗപ്രതിരോധ, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സന്നിധാനത്തും പരിസര പ്രദേശങ്ങളിലും രോഗ പ്രതിരോധ, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ഈച്ചകള്‍ പെരുകുന്നത്‌ വഴി പകര്‍ച്ചവ്യാധികള്‍ പകരാതിരിക്കാന്‍ രാവിലെയും വൈകിട്ടും നൊവാന്‍ തളിക്കുന്നുണ്ട്‌. കൊതുക്‌ ശല്യം കൂടുതലുള്ള സ്ഥലങ്ങളില്‍ മാലത്തിയോണ്‍ ഉപയോഗിച്ച്‌ ഫോഗിങ്‌ നടത്തിവരുന്നു. ഹോട്ടലുകളില്‍ നടത്തിയ പരിശോധനകളില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിച്ചിരുന്ന ഭക്ഷണങ്ങള്‍ പിടിച്ചെടുത്ത്‌ നശിപ്പിച്ചു. ആദ്യ ഘട്ടത്തില്‍ 374 തൊഴിലാളികള്‍ക്കും രണ്ടാംഘട്ടത്തില്‍ 412 തൊഴിലാളികള്‍ക്കും ഹെല്‍ത്ത്‌ കാര്‍ഡുകള്‍ വിതരണം ചെയ്‌തു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്ടര്‍ ബെന്നി സി. ചീരന്‍ചിറ, ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്ടര്‍ പ്രദീപ്‌ ബി. പിള്ള, വൈ. നസീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ആയിരങ്ങള്‍ക്ക്‌ ആശ്വാസം പകര്‍ന്ന്‌ ആയുര്‍വേദ ആശുപത്രി

സന്നിധാനത്തെത്തുന്ന ആയിരക്കണക്കിന്‌ അയ്യപ്പഭക്തര്‍ക്കും വിവിധ ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥര്‍ക്കും ആശ്വാസം പകര്‍ന്ന്‌ ഗവ.ആയുര്‍വേദ ആശുപത്രി. മെഡിക്കല്‍ ഓഫീസര്‍ വി.വി.അനില്‍ക്കുമാറിന്റെ നേതൃത്വത്തില്‍ അഞ്ചോളം ഡോക്ടര്‍മാരുടെയും ഒമ്പത്‌ പാരാ മെഡിക്കല്‍ സ്റ്റാഫുകളുടെയും സേവനം 24 മണിക്കൂറും ലഭ്യമാണ്‌. കാലാവസ്ഥയുമായുള്ള പൊരുത്തക്കേടുകള്‍ മൂലം ഉണ്ടാകുന്ന അലര്‍ജി, പനി, ജലദോഷം, ചുമ, തലവേദന തുടങ്ങിയ അസുഖങ്ങളുമായാണ്‌ അധികം പേരും ചികിത്സ തേടുന്നത്‌. ജലദോഷം, പനി, തലവേദന എന്നിവയ്‌ക്ക്‌ ആവിപിടിക്കുന്നതിനുള്ള സൗകര്യവുമുണ്ട്‌. കൂടാതെ കുത്തനെയുള്ള കയറ്റം കയറുമ്പോള്‍ ഉണ്ടാകുന്ന സന്ധിവേദന, ചതവ്‌, ഒടിയല്‍ എന്നിവയുമായി ധാരാളം ഭക്തര്‍ ഇവിടെ എത്തുന്നുണ്ട്‌. പഞ്ചകര്‍മ തെറാപ്പി സൗകര്യവും ഒരുക്കിയിട്ടുണ്ട്‌. ആയിരത്തോളം പേരാണ്‌ ഇന്നലെ (16.12.14) മാത്രം ചികിത്സ തേടിയത്‌.യനത്തൂര്‍ ശ്രീ ഭദ്രകാളീ ക്ഷേത്രം തുടങ്ങിയ നിരവധി ക്ഷേത്രങ്ങളില്‍ സഹസ്രനാമങ്ങള്‍, ഭാഗവതം, രാമായണം എന്നിവയാണ്‌ പ്രധാനമായും പാരായണം ചെയ്യുന്നത്‌. ഇപ്പോള്‍ അഖില കേരള പുരാണ പാരായണ കലാസംഘത്തില്‍ ചേര്‍ന്നാണ്‌ പാരായണം നടത്തുന്നത.്‌ ഭാഗവത പാരായണവുമായി കഴിഞ്ഞ 11 വര്‍ഷമായി ഈ സംഘടന സന്നിധാനത്തുണ്ട്‌. കരുനാഗപ്പള്ളി രാജനും സത്യഭാമയ്‌ക്കൊപ്പം പാരായണ പരിപാടികള്‍ക്ക്‌ സഹായത്തിനുണ്ട്‌. രാവിലെ ആറ്‌ മുതല്‍ വൈകീട്ടു നാലുവരെയാണ്‌ പാരായണം. വാക്കനാട്‌ രാധകൃഷ്‌ണന്‍, മുഖത്തല വാസു, കാക്കക്കോട്ടൂര്‍ മുരളി എന്നിവരാണ്‌ കൊല്ലം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘടനയുടെ അമരക്കാര്‍.

അഡ്വ. കെ. ശങ്കരന്‍ നായരുടെ നിര്യാണത്തില്‍ അനുശോചിച്ചു

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ മുന്‍ മെമ്പറായിരുന്ന അഡ്വ. കെ. ശങ്കരന്‍നായരുടെ നിര്യാണത്തില്‍ അനുശോചിച്ചു. നാലു വര്‍ഷക്കാലം ബോര്‍ഡിനു വേണ്ടി സേവനം അനുഷ്ടിച്ചിട്ടുണ്ട്‌. ദേശിയ- സംസ്ഥാന രാഷ്ട്രീയ രംഗത്ത്‌ മികച്ച വ്യക്തി മുദ്ര പതിപ്പിച്ച അദ്ദേഹം മികച്ച അഭിഭാഷകനുമായിരുന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായി ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള എല്ലാ ഓഫീസുകള്‍ക്കും ഇന്നലെ (16.12.14) അവധി നല്‍കി. ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ എം.പി. ഗോവിന്ദന്‍ നായര്‍, ബോര്‍ഡ്‌ മെമ്പര്‍മാരായ സുഭാഷ്‌ വാസു, മുന്‍ എംഎല്‍എ കൂടിയായ പി.കെ. കുമാരന്‍ എന്നിവര്‍ ദു:ഖം രേഖപ്പെടുത്തി.

ചെങ്ങന്നൂര്‍ റയില്‍വേസ്റ്റേഷനില്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുറന്നു

അയ്യപ്പ ഭക്തരുടെ സൗകര്യാര്‍ത്ഥം ചെങ്ങന്നൂര്‍ റയില്‍വേസ്റ്റേഷനില്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. അപ്പം, അരവണ, നെയ്യഭിഷേകം എന്നിവയ്‌ക്കുള്ള ടിക്കറ്റുകള്‍ ലഭിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ധനലക്ഷ്‌മി ബാങ്കിന്റെ ചെങ്ങന്നൂര്‍ ശാഖയും ചേര്‍ന്നാണ്‌ സെന്റര്‍ ആരംഭിച്ചത്‌. ദേവസ്വംപ്രസിഡന്റ്‌ അഡ്വ. എം.പി. ഗോവിന്ദന്‍ നായര്‍ ഉദ്‌ഘാടനം ചെയ്‌തു. ബോര്‍ഡ്‌ അംഗം പി.കെ. കുമാരന്‍ അധ്യക്ഷനായിരുന്നു. അയ്യപ്പസേവാ സംഘം അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌ വിജയകുമാര്‍, ദേവസ്വം ചീഫ്‌ എന്‍ജിനീയര്‍ മുരളീകൃഷ്‌ണന്‍, സെക്രട്ടറി ബാലകൃഷ്‌ണന്‍ നായര്‍, ധനലക്ഷ്‌മി ബാങ്ക്‌മാനേജര്‍ രാമസുബ്രഹ്മണ്യം, ദേവസ്വം എക്‌സിക്യൂട്ടിവ്‌ എന്‍ജിനീയര്‍ കേശവദാസ്‌, അസി. എന്‍ജിനീയര്‍ രാധാകൃഷ്‌ണ പിള്ള, ആറന്‍മുള അസിസ്‌റ്റന്റ്‌ കമ്മീഷണര്‍ വേണുഗോപാല്‍, ചെങ്ങന്നൂര്‍ ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റിവ്‌ ഓഫീസര്‍ ജയശ്രീ എന്നിവര്‍ പങ്കെടുത്തു.

സംഗീത വിസ്‌മയമൊരുക്കി സന്നിധാനത്ത്‌ ശ്രുതി പമ്പ

റവന്യൂ ജീവനക്കാരുടെ സംഗീത വിരുന്നായ ശ്രുതി പമ്പ ആസ്വാദക ഹൃദയങ്ങളില്‍ കുളിര്‍മഴയായ്‌ പെയ്‌തിറങ്ങി. ശബരിമല സാനിട്ടേഷന്‍ കമ്മിറ്റിയുടെ ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായിട്ടാണ്‌ സന്നിധാനത്ത്‌ പരിപാടി നടത്തിയത്‌. കലാകാരന്‍മാരായ ജീവനക്കാര്‍ അവതരിപ്പിച്ച ശാസ്‌ത്രീയ

അപരാജിത ധൂപചൂര്‍ണം ലഭ്യമാണ്‌

പകര്‍ച്ചവ്യാധികള്‍ തടയുന്നതിനായി അപരാജിത ധൂപചൂര്‍ണം, ഗവ. ആയുര്‍വേദ ആശുപത്രിയില്‍ ലഭ്യമാണ്‌ . ഇവ കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന പുക രോഗാണുക്കളെ നശിപ്പിക്കും. പകര്‍ച്ചപ്പനി, ചിക്കന്‍ ഫോക്‌സ്‌ എന്നിവയുടെ രോഗാണുക്കള്‍ പകരുന്നത്‌ തടയാനാകുമെന്നുമാത്രമല്ല രോഗങ്ങള്‍ പടര്‍ത്തുന്ന കൊതുകളെയും നശിപ്പിക്കുകയും ചെയ്യും. വിവിധ ഡിപ്പാര്‍ട്ടുമെന്റിലെ ഉദ്യോഗസ്ഥര്‍ക്ക്‌ ആവശ്യമെങ്കില്‍ അപരാജിത ധൂപചൂര്‍ണം നല്‍കുമെന്ന്‌ മെഡിക്കല്‍ ഓഫീസര്‍ വി.വി. അനില്‍കുമാര്‍ അറിയിച്ചു.

സംഗീതവും ഭക്തി ഗാനമേളയും അടങ്ങുന്ന സംഗീത വിരുന്ന്‌ ആസ്വദിക്കാന്‍ നൂറുകണക്കിന്‌ അയ്യപ്പന്‍മാര്‍ രാത്രി ഏറെ വൈകിയും സന്നിധാനത്ത്‌ കാത്തിരുന്നു. അസിസ്‌റ്റന്റ്‌ കളക്‌ടര്‍ ശ്രീറാം വെങ്കിടേഷ്‌ പരിപാടി ഉദ്‌ഘാടനം ചെയ്‌തു. ദേവസ്വം എക്‌സിക്യൂട്ടിവ്‌ ഓഫീസര്‍ വി.എസ്‌ ജയകുമാര്‍, അടൂര്‍ ആര്‍.ഡി.ഒ റഹീം, ഡ്യൂട്ടി മജിസ്‌ട്രേറ്റ്‌ കൃഷ്‌ണകുമാര്‍, ലൈസണ്‍ ഓഫീസര്‍ ബാലകൃഷ്‌ണന്‍, ദേവസ്വം പിആര്‍ഒ മുരളി കോട്ടയ്‌ക്കകം എന്നിവര്‍ ഉദ്‌ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു.

മുപ്പതു ക്ഷേത്രങ്ങളിലെ പാരായണങ്ങള്‍ക്ക്‌ ഒടുവില്‍ സത്യഭാമ സന്നിധാനത്ത്‌

കേരളത്തിലെ മുപ്പതോളം ക്ഷേത്രങ്ങളില്‍ പാരായണം നടത്തി ഒടുവില്‍ സത്യഭാമ മൂന്നാം വര്‍ഷവും സന്നിധാനത്തെത്തി. തിരുവനന്തപുരം ചെറിയകൊണ്ണിയില്‍ നന്ദനം വീട്ടില്‍ സത്യഭാമയാണ്‌ 41 ദിവസം സന്നിധാനത്തു നീണ്ടു നില്‍ക്കുന്ന ഭാഗവതപാരായണത്തിനു നേതൃത്വം നല്‍കുന്നത്‌. കഴിഞ്ഞ 10 വര്‍ഷമായി സത്യഭാമ ഈ രംഗത്ത്‌ സജീവമായി നിലകൊള്ളുന്നു.
സന്നിധാനത്ത്‌ രോഗപ്രതിരോധ, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക