Image

ദാഹം (കവിത: ഡോ. നന്ദകുമാര്‍ ചാണയില്‍)

Published on 20 December, 2014
ദാഹം (കവിത: ഡോ. നന്ദകുമാര്‍ ചാണയില്‍)
അപാരമഗാധം, പാരാവാരം നീ ജ്‌ഞാനസിന്ധോ!
ദാഹി ഞാന്‍, തരുമോനീ ഒരു ചെറുതുള്ളി എനിക്ക്‌?
ദാഹരഹിതനാട്ടെ, പാലാഴിയും ഒരു പാഴ്‌ക്കടല്‍!
ഗര്‍ത്തങ്ങളജ്‌ഞാത,മവയളക്കുവാന്‍ത്രാണി-
യില്ലെങ്കിലും ഗര്‍വ്വാല്‍സമസ്‌തവും സ്വന്തം
കാല്‍ക്കീഴിലാക്കാന്‍പാമരനുണ്ടേറെ ഗര്‍വ്വം.
അല്‍പന്‍ തേടുന്നൂ, നിശാമദ്ധ്യേ, ചത്രഛായ,
കൂപമണ്ഡൂകമുണ്ടറിവൂഇതരജലാശയസങ്കേതവും
ബാഹ്യപ്രപഞ്ചവും?
ശാസ്ര്‌തിയും ശാസ്ര്‌തജ്‌ഞനും പരക്കം പായുന്നു
എന്തെന്നറിയാതെ,എന്തിനെ,ന്നെവിടേയ്‌ക്കെന്നും !
കവിയുമോടുന്നുനെട്ടോട്ടം, കപിപോല്‍വ്രുത്തത്തില്‍
വൃത്തമൊപ്പിച്ചിടാനും വ്രുത്തിക്കുമായ്‌!
ആദിയുമില്ല, അന്തവുമില്ല, ഗോളചചക്രമിതുതിരിയവേ,
ചെയ്‌തുതീര്‍ക്കാനേറെയുണ്ടേ, ക്ഷണികമാമീ
നീര്‍ക്കുമിളയ്‌ക്കും.
അമൃതുപോല്‍, നഞ്ചുപോല്‍, അല്‍പമേവേണ്ടൂ
അമൃതമാംജ്‌ഞാനത്തിന്‍ കണം കിട്ടുമോ-
യീവേഴാമ്പലിന്‍ ദാഹം തീര്‍ത്തിടാന്‍?
ദാഹം (കവിത: ഡോ. നന്ദകുമാര്‍ ചാണയില്‍)
Join WhatsApp News
വായനക്കാരൻ 2014-12-20 19:03:21
മതങ്ങൾ ജനിയ്ക്കും മതങ്ങൾ മരിക്കും 
മനുഷ്യനൊന്നേ വഴിയുള്ളൂ...
നിത്യസ്നേഹം തെളിക്കുന്ന വീഥി 
സത്യാന്വേഷണ വീഥി...
നിത്യസ്നേഹം തെളിക്കുന്ന വീഥി 
സത്യാന്വേഷണ വീഥി....
യുഗങ്ങൾ രക്തംചിന്തിയ വീഥി...

പ്രപഞ്ചംമുഴുവൻ വെളിച്ചംനൽകാൻ 
പകലിനൊന്നേ വിളക്കുള്ളൂ...
ലക്ഷംനക്ഷത്ര ദീപങ്ങൾകൊളുത്തി 
സ്വപ്നംകാണുന്നു രാത്രി...
ലക്ഷംനക്ഷത്ര ദീപങ്ങൾകൊളുത്തി 
സ്വപ്നംകാണുന്നു രാത്രി...
വെളിച്ചം സ്വപ്നം കാണുന്നു രാത്രി...  
(വയലാർ)
വിദ്യാധരൻ 2014-12-20 21:49:38
"നല്ലൊരു ജാതിയിൽ വന്നു പിറന്നു 
നല്ലൊരു രൂപഗുണങ്ങളുമുണ്ട് 
ഹരിയെന്നാദിയൊരക്ഷരമവരുടെ-
യരികെക്കൂടിപ്പോയിട്ടില്ല 
പ്രൗഡതെയെല്ലാം കണ്ടാൽ തോന്നും 
മൂഡതയല്ലാതവർക്കറിവില്ല "
ഇങ്ങനെയുള്ളൊരു മൂഡന്മാരിവർ 
തിങ്ങിയിരിക്കും സഭയിൽപ്പോയി
നിങ്ങടെ ദാഹം തീർക്കാൻ നോക്കിൽ
പൊങ്ങന്മാർ അവർ ആർത്തു രസിക്കും 
പൊട്ടകിണറിൽ തവള നൃപന്മാർ 
ഒട്ടും കുറവല്ലവരുടെ ഗർവ്വം 
 മലയാളത്തെ രക്ഷിപ്പാനായി 
കൊലയാളികളിവർ  പാഞ്ഞീടുന്നു
ഇവരുടെ പിറകെ പായും നിങ്ങൾ 
വിവരക്കേടിൽ  ചാടീടല്ലേ 
ചൊല്ലാനുള്ള ചൊല്ലീടുമ്പോൾ 
തല്ലാനായി ഓങ്ങരുതെ കയ്യ് 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക