Image

പ്രതിഭാസംഗമവും പ്രവാസി ഫാമിലി മീറ്റും തിരുവല്ലയില്‍; തോമസ്‌ ടി. ഉമ്മന്‍ പങ്കെടുക്കും

Published on 20 December, 2014
പ്രതിഭാസംഗമവും പ്രവാസി ഫാമിലി മീറ്റും തിരുവല്ലയില്‍; തോമസ്‌ ടി. ഉമ്മന്‍ പങ്കെടുക്കും
തിരുവിതാംകൂര്‍ കലാസാഹിത്യവേദിയുടെയും ഡിസംബര്‍ 26,27 തീയതികളില്‍ ഉച്ചയ്‌ക്ക്‌ 1 മണി മുതല്‍ രാത്രി 8 മണിവരെ തിരുവല്ലയില്‍ തിലക്‌ ഹോട്ടലില്‍ വച്ച്‌ പ്രതിഭാ സംഗമവും പ്രവാസി ഫാമിലി മീറ്റും, ക്രിസ്‌തുമസ്‌ പുതുവത്സര ആഘോഷവും സംഘടിപ്പിക്കുന്നു.

വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച പ്രതിഭകളെ ഹെറിറ്റേജ്‌ ഇന്‍ഡ്യ അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടേയും ആഭിമുഖ്യത്തില്‍ ആദരിക്കുന്നു. ഫോട്ടോഗ്രഫി, കവിതാ പാരായണം, ടാലന്റ്‌ ഷോ, ബെസ്റ്റ്‌ കപ്പിള്‍ മത്സരം, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നടത്തുന്നതാണ്‌. കൂടാതെ കേരളഭക്ഷണങ്ങള്‍ പുതിയതലമുറയെ പരിചയപ്പെടുത്തുന്നതിനായി നാടന്‍ ഭക്ഷണമേള ഒരുക്കുന്നു. പ്രതിഭാസംഗമത്തില്‍ തോമസ്‌ ടി.ഉമ്മന്‍, ചെയര്‍മാന്‍ (ഹെറിറ്റേജ്‌ ഇന്‍ഡ്യ അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക) പങ്കെടുക്കുന്നതാണ്‌.

മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ താല്‌പര്യമുള്ളവര്‍ ബന്ധപ്പെടുക ഫോണ്‍: 9400603949
പ്രതിഭാസംഗമവും പ്രവാസി ഫാമിലി മീറ്റും തിരുവല്ലയില്‍; തോമസ്‌ ടി. ഉമ്മന്‍ പങ്കെടുക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക