Image

മലീക്കിന്റെ ആടു ബിരിയാണിക്കും കേരളത്തിലെ കപ്പയ്‌ക്കും ഉംഉംഉം മ്മ (നീനാ പനയ്‌ക്കല്‍)

Published on 19 December, 2014
മലീക്കിന്റെ ആടു ബിരിയാണിക്കും കേരളത്തിലെ കപ്പയ്‌ക്കും ഉംഉംഉം മ്മ (നീനാ പനയ്‌ക്കല്‍)
മലീക്കിനെ ഞാന്‍ കണ്ടിട്ടില്ല.മലീക്ക്‌ റെസ്റ്റോറന്റില്‍ പോയിട്ടുമില്ല.എങ്കിലും മലീക്കിന്റെ ആടുബിരിയാണി രണ്ടാഴ്‌ച്ചയില്‍ ഒരിക്കലെങ്കിലും ഞാന്‍ ഉള്ളിലാക്കുന്നു. എന്റെ കൊളസ്‌ട്രോള്‍ കൂടുന്നു, ബ്ലഡ്‌ പ്രഷര്‍വര്‍ദ്ധിക്കുന്നു, ബ്ലഡ്‌ ഷുഗര്‍ വാനത്തോളമെത്തുന്നു.ഐ ഡോണ്ട്‌ കെയര്‍.

പ്രാര്‍ഥന നടക്കുന്ന ഭവനങ്ങളില്‍, പാര്‍ട്ടി നടക്കുന്നയിടങ്ങളില്‍, സാഹിത്യകാരുടെ സംഗമങ്ങളില്‍മലീക്ക്‌ ബിരിയാണി അതി വിശിഷ്ടാതിഥിയായി വന്ന്‌ ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികളെ പ്രസാ
ധിപ്പിക്കുന്നു.

ഒരു സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ച്‌ , കുടുംബ സമേതം ഞങ്ങള്‍ അവരുടെ വീട്ടില്‍ ഡിന്നറിനു പോയി. തിരുവനന്ത പുരത്തെ ആസാദ്‌ ബിരിയാണിയെ തോല്‌പ്പിക്കുന്ന മലീക്ക്‌ ബിരിയാണി ഡൈനിംഗ്‌ ടേബിളിലെ
കോണിംഗ്‌ട്രേയില്‍ ഇരുന്ന്‌ എന്നെമാടി വിളിച്ചു.

മനസ്സടക്കം പാലിക്ക്‌.പല്ല്‌ കടിച്ച്‌ഞാന്‍ എന്നെ ശാസിച്ചു.പലതവണ ശകാരിച്ചു. ലവലേശമില്ല ഫലം.`തണുത്തു പോകുന്നതിനു മുന്‍പ്‌ കഴിക്കൂ' എന്ന ആതിഥേയരുടെ സ്‌നേഹപൂര്‍ണ്ണമായ പ്രേരണ കൂടി ആയപ്പോള്‍ എന്റെ മനസ്സടക്കം എന്ന ഐഡിയ നൂലുപൊട്ടിയ പട്ടം പോലെ കാറ്റില്‍ പറന്നു.

ആതിഥേയരെ പ്രീതിപ്പെടുത്താനെന്ന വ്യാജേനഞാന്‍ ബിരിയാണി ട്രേയുടെ അടുത്തെത്തുന്നു,ബിരിയാണിയും സാലഡും പപ്പടവും പിക്കിളും പ്ലേറ്റില്‍ എടുക്കുന്നു.....ഒരു നറുപുഞ്ചിരിയോടെ...ഒന്നാം റൗണ്ട്‌
ഓരോ സ്‌പൂണ്‍ബിരിയാണി നാവില്‍സ്‌പര്‍ശിക്കുമ്പോഴുംഎന്റെ ശരീരമാകെ കോരിത്തരിക്കുന്നു. എന്തൊരു സ്വാദ്‌!, എന്തൊരു മണം! എന്തൊരു ആട്ടിന്‍ കൊഴുപ്പ്‌! എന്തുമാത്രം ബട്ടര്‍!!

`ബലീസീമോ!!!!'വലതു കൈവിരലുകളഞ്ചും കൂട്ടിചുണ്ടോടുചേര്‍ത്ത്‌ ഞാന്‍ആഹ്ലാദ ശബ്ദമുണ്‍ ടാക്കുന്നു,ഉം ഉം ഉമ്മ.ഞാനീ പറഞ്ഞത്‌ വിശ്വാസമായില്ലെങ്കില്‍ ക്യാനഡായിലെ പ്രശസ്‌ത എഴുത്തുകാരി നിര്‍മ്മലാ തോമസ്സിനോട്‌ ചോദിച്ചു നോക്കൂ. അസ്സോസിയേഷനുകളിലെ ഓണ സദ്യ പ്രസിദ്ധമാണല്ലൊ.

അവിയലും സാമ്പാറുംതോരനും ഉള്‍പ്പടെപതിനെട്ടുകൂട്ടം വിഭവങ്ങളോടു കൂടിയ ഊണുംപിന്നെ പായസവും.അമേരിക്കയില്‍ കുടിയേറിപ്പാര്‍ക്കുന്നനമ്മുടെ മലയാളി സുന്ദരികള്‍ കേരളക്കറികളുണ്ടാക്കുന്നതില്‍ തങ്ങള്‍ അതി നിപുണരാണെന്ന്‌ എല്ലാവര്‍ഷവും ഓണസദ്യകളിലൂടെ പരസ്യമായി പ്രഖ്യാപിക്കുന്നു.നല്ലത്‌. നന്ദി. (കുറെയധികം പേര്‍ക്ക്‌ വേണ്ടതായകയാല്‍ മലീക്കിനെക്കൊണ്ടാവുമോ കേരളക്കറികളുമുണ്ടാക്കുന്നത്‌? ആയിരിക്കല്ലേദൈവമേ.ആ ഒരു ദിവസമെങ്കിലും സാച്ച്വറേറ്റഡ്‌ ഫാറ്റ്‌ ഉള്ളില്‍ പോകാതിരിക്കട്ടെ.)

എന്നാല്‍, പച്ചടിയും തോരനും ഒന്നുമല്ലാത്ത ഒരു സ്വര്‍ഗ്ഗീയ ഭോജനത്തെകുറിച്ച്‌ ഞാനിനി പറയാം.ഏതാണാ രസകരമായ ഭോജനമെന്നല്ലേ? സാക്ഷാല്‍ കപ്പ.ടാപ്പിയോക്ക, മരച്ചീനി, ചീനിഎന്നൊക്കെഓമനപ്പേരുള്ള കിഴങ്ങറിയില്ലേ?അതു തന്നെ സാധനം.

കപ്പ കേരള നാട്ടുകാരനോ അതോ ഫോറിനറോ? സാക്ഷാല്‍ ഫോറിനര്‍! ഫ്രം ബ്രസീല്‍. നൂറിലധികം വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ തിരുവിതാംകൂറിനെ അതി കഠിനമായ ഭക്ഷ്യക്ഷാമം ബാധിച്ചു. ജനങ്ങളുടെ വിശപ്പുമാറ്റാന്‍
വിശാലഹൃദയനായ വിശാഖം തിരുന്നാള്‍ മഹാരാജാവ്‌ ബ്രസീലില്‍ നിന്ന്‌ കപ്പല്‍ മാര്‍ഗ്ഗം കപ്പത്തണ്ടു വരുത്തി, ഓരോ തണ്ടും അരയടി നീളമുള്ള കഷണങ്ങളാക്കി തിരുവനന്തപുരത്തെ കൊട്ടാരം വക ഭൂമിയില്‍ നടീച്ചു.
കമ്പ്‌ കഷണം വളര്‍ന്ന്‌ നീണ്ടമരമായി. ആജ്ഞാനുസരണം പിഴുതപ്പോള്‍ കിട്ടിയ കിഴങ്ങിന്‌ നാടന്‍ ചേമ്പിന്റെ നിറവും നീളവും.ആകൃതിയും വലിപ്പവും ഏതാണ്ടതു പോലെ. രുചിയും ചേമ്പിന്റേതു പോലെയാകുമോ? പ്രജകള്‍ കിഴങ്ങ്‌ പുഴുങ്ങി ഭക്ഷിച്ചു നോക്കി. ഉം.... നോട്ട്‌ ബാഡ്‌!!! അടുക്കള മുറ്റത്തു നിന്ന്‌ രണ്ടു കാന്താരി പറിച്ചെടുത്‌ അടച്ചേറ്റിയിലുടച്ച്‌ അല്‌പ്പം ഉപ്പും വെളിച്ചെണ്ണയുംചേര്‍ത്ത്‌ ഒരു കഷണംകിഴങ്ങതില്‍ തൊട്ട്‌ തിന്നു
നോക്കിയപ്പോഴല്ലേ പ്രജകള്‍ മനസ്സിലാക്കിയത്‌ ഇതൊരു സ്വര്‍ഗ്ഗീയ ഭോജനം തന്നെയെന്ന്‌.

അന്നൊക്കെ നാടുവാഴുന്ന തമ്പുരാക്കന്മാര്‍ക്ക്‌ പ്രജകളോട്‌ സ്‌നേഹമായിരുന്നു, കരുണയായിരുന്നു, അവരെ പട്ടിണിക്കിടരുതെന്ന്‌ നിര്‍ബന്ധമായിരുന്നു.ഇന്ന്‌ നാടുവാഴുന്ന തമ്പുരാക്കന്മാരായവര്‍ക്കോ? ചേനയും, ചേമ്പും കാച്ചിലുംനനകിഴങ്ങുംതൊടിയില്‍ നടുന്നതു പോലെ കപ്പത്തണ്ടുംജനങ്ങള്‍ ധാരാളമായി നട്ടു.

കപ്പയില്‍ നിന്ന്‌ മാവുണ്ടാക്കുന്നത്‌ ഒരു കുടില്‍ വ്യവസായമായിരുന്നു ഒരുകാലത്ത്‌ തിരുവനന്തപുരത്തെ താണ വരുമാനക്കാരുടെ ഇടയില്‍.മിക്കവീടുകളിലും ഗൃഹനാഥനു മാത്രമേ ജോലിയുണ്ടാവൂ.പണത്തിനു മുട്ടാണെങ്കിലും കൂലിവേലയ്‌ക്ക്‌ പോകുവാന്‍അവരുടെ ഭാര്യമാരെ അഭിമാനം അനുവദിക്കില്ലായിരുന്നു.ഗൃഹജോലികള്‍ ചെയ്‌ത്‌,
കുട്ടികളെയും ഒപ്പംഒരഞ്ചാറുകോഴികളെയോ, ആടിനെയൊ ഒക്കെ വളര്‍ത്തി കയ്യാലയ്‌ക്കരികിലും  കിണറ്റിന്‍ ചുവട്ടിലുംഅടുക്കളമുറ്റത്തുംഗോസ്സിപ്പു നടത്തി ദിവസങ്ങള്‍ തള്ളി നീക്കിയിരുന്ന യുവ വീട്ടമ്മമാര്‍ക്ക്‌ ചെയ്യാന്‍ തീരെ ദുഷ്‌ക്കരമല്ലാത്ത ഒരു ജോലിയായി `കപ്പയുരയ്‌ക്കല്‍'. മന്ന്‌ (ഒരളവ്‌) കണക്കിന്‌ കപ്പ ചെറുകിട മുതലാളിമാര്‍ വീട്ടമ്മമാര്‍ക്ക്‌ കൊടുക്കും.അവ മില്ലില്‍ കൊണ്ടുപോയി അരച്ച്‌ ചമ്മന്തിപ്പരുവത്തില്‍വീട്ടിലെത്തിക്കും . അതിലേക്ക്‌ ധാരാളം വെള്ളമൊഴിച്ച്‌പിഴിഞ്ഞ്‌ പാല്‍ വലിയ പാത്രങ്ങളില്‍ ശേഖരിക്കും. അടിത്തട്ടില്‍ മാവ്‌ അടിയുമ്പോള്‍ തെളിവെള്ളം കളഞ്ഞ്‌ ,മാവ്‌ മുറ്റത്തു വിരിച്ച പായയില്‍ നെല്ലു ചിക്കുന്നതുപോലെ നിരത്തി ഉണക്കി മുതലാളിമാര്‍ക്ക്‌ തിരികെ നല്‌കുന്നു.ഈ മാവ്‌ ഉപയോഗിച്ച്‌ചൗവ്വരി, ടാല്‌ക്കം പൗഡര്‍ തുടങ്ങിയ പദാര്‍ഥങ്ങളുണ്ടാക്കുന്നു.മാവിന്റെവിലയില്‍ നിന്ന്‌,കപ്പയുടെ വില കഴിഞ്ഞുള്ള രൂപാ വീട്ടമ്മയ്‌ക്ക്‌ സ്വന്തം.ഓമനക്കുട്ടിക്കൊരു ഓണക്കോടിയോ ഉണ്ണിക്കുട്ടനൊരു പുത്തന്‍ പുസ്‌തക സഞ്ചിയോ വാങ്ങാന്‍ അമ്മയുടെ കൈയില്‍ കാശായി.

സുപ്രധാനമായമറ്റൊരു കാര്യം.വീട്ടില്‍ പട്ടിണിയില്ല. ഏതുസമയവും എടുത്തു പുഴുങ്ങാന്‍ രണ്ടു കപ്പവീട്ടില്‍ കാണും. ഡിസംബര്‍ , ജാനുവരി മാസങ്ങളില്‍ പറമ്പില്‍ കരിയില കൂട്ടി തീയിട്ട്‌കുളിരുമാറ്റാനിരിക്കുന്നവര്‍ ആളിക്കത്തുന്ന തീയിലേക്ക്‌ കപ്പയിട്ട്‌ ചുട്ടെടുക്കും.ഒരു സൈഡ്‌ ഡിഷും വേണ്ട ചുട്ട കപ്പ കഴിക്കാന്‍.അത്രയ്‌ക്ക്‌ സ്വാദാണ്‌. കപ്പയുടെ പുറമാകെകരിഞ്ഞിരിക്കുമെന്നു മാത്രം.കരി വയറ്റില്‍ചെല്ലുന്നതിന്റെ ഗുണം അറിയാമായിരിക്കുമല്ലൊ. യു നോ വാട്ട്‌ ഐ മീന്‍.റൈറ്റ്‌?അമേരിക്കന്‍ ഐക്യനാടുകളില്‍ കപ്പയ്‌ക്ക്‌ മഹനീയമായൊരു സ്ഥാനമുണ്ട്‌. വിരുന്നുകാരെ സല്‌ക്കരിക്കാന്‍ പറ്റിയ `ഡെലിക്കസി'.മീന്‍ കറിയോ,ബീഫ്‌ ഉലര്‍ത്തിയതോ കാന്താരി ഉടച്ചതോ മീന്‍ കറിയുടെ അരപ്പിട്ട മലക്കറിയോ( ശ്രീ ജയന്‍ വര്‍ഗീസിനോട്‌ കടപ്പാട്‌) കൂട്ടി വയറുനിറയെ ഭക്ഷിക്കാം.പക്ഷെ പ്രമേഹ രോഗികള്‍ ടേക്ക്‌ഇറ്റ്‌ ഈസി ഓണ്‍ കപ്പ എന്ന്‌ ഡോക്ടര്‍മാര്‍ മുന്നറിയീപ്പ്‌ നല്‌കുന്നു.

പണ്ടത്തെ പട്ടിണിക്കാര്‍ക്ക്‌ മന്നാ പോലെ കിട്ടിയഈ ഭോജനത്തിന്‌ചീത്തപ്പേരുണ്‍ ടാക്കുന്നത്‌ആരെന്നറിയുമോ?കള്ളുഷാപ്പുകാര്‍. കപ്പവേകിച്ചതും മീന്‍ കറിയും കാട്ടി പ്രജകളെ പ്രത്യേകിച്ചും കൂലിവേലക്കാരെചതിക്കുന്നവര്‍. ഭാര്യയെയും മക്കളെയും പട്ടിണിക്കിട്ട്‌, കൂലിപ്പണി ചെയ്‌തു നേടിയകാശുമുഴുവന്‍ കള്ളു കുടിച്ചു തീര്‍ത്ത്‌ `പോനാല്‍ പോകട്ടും പോടാ' എന്ന പാട്ടും പാടി ബ്രേക്ക്‌ ഡാന്‍സും ചെയ്‌ത്‌ വീട്ടിലെത്തുന്ന `അബ്യൂസിവ്‌' ഭര്‍ത്താവിനെ എന്റെ വീടിനടുത്തു താമസിച്ചിരുന്ന വിലാസിനി മര്യാദ പഠിപ്പിച്ച കാര്യം ഞാന്‍ ഇന്നും ഓര്‍ക്കുന്നു.

കൂലിവേലക്കാരനാണ്‌ തങ്കപ്പന്‍.വിലാസിനിയുടെ ഭാഷയില്‍ `കിട്ടണകാശ്‌ മുഴുവന്‍ കള്ളും കുടിച്ച്‌ എന്നും എന്നേം പിള്ളേളേം ഇടിക്കേം ചവിട്ടേം ചീത്തവിളിക്കേം ചെയ്യണ കാലമാടന്‍' വിലാസിനീടെ വീട്ടില്‍ കവളന്‍ മടലൊന്നുമില്ലേ എന്നൊരു ചോദ്യംഞാന്‍ ചോദിച്ചു പോയി ഒരിക്കല്‍, അവരുടെ മുഖത്തെ നീലിച്ച പാടുകളും വറുക്കാന്‍ വരഞ്ഞ മല്‍സ്യത്തിന്റേതുപോലെ കൈത്തണ്ടയിലെ നീളന്‍ മുറിവുകളും കണ്ടപ്പോള്‍.

പതിവിലുമധികം കുടിച്ചിട്ടാണ്‌ തങ്കപ്പന്‍ അന്ന്‌ രാത്രിവീട്ടില്‍ചെന്നത്‌. ഭര്‍ത്താവിനെ സ്വീകരിക്കാന്‍ ഭാര്യ ഉണര്‍ന്ന്‌ കാത്തിരുന്നില്ല എന്നകാരണം പറഞ്ഞ്‌ അയാള്‍ വിലാസിനിയെ അടിച്ചും ചവിട്ടിയുംപീഡിപ്പിച്ചു. തളര്‍ന്നപ്പോള്‍ വീടിനു പിറകിലെ അയണിച്ചോട്ടില്‍ വെറും മണ്ണില്‍ വീണുകിടന്ന്‌ ഉറക്കവുമായി.

എത്ര വര്‍ഷങ്ങളായി താനിത്‌ അനുഭവിക്കുന്നു!!വിലാസിനി ഒട്ടുനേരം കരഞ്ഞു. ഒടുവില്‍ എന്തോ ആലോചിച്ചുറപ്പിച്ച്‌ എഴുന്നേറ്റ്‌ പുറത്തിറങ്ങി.അടുക്കള മുറ്റത്ത്‌ കീറിഉണങ്ങാനിട്ടിരുന്ന ഒരുനീളമുള്ള കവളന്‍മടല്‍ എടുത്ത്‌ തങ്കപ്പനെ പൊതിരെ തല്ലി ; വര്‍ഷങ്ങളായി ഉള്ളില്‍ഉറഞ്ഞുകൂടിയ പക തീരുവോളം.വേദനകൊണ്ട്‌ പുളഞ്ഞ്‌ ഞരങ്ങി അയാള്‍ഉറങ്ങിക്കിടന്നു.

നേരം പുലര്‍ന്നപ്പോള്‍, തങ്കപ്പനുണര്‍ന്നപ്പോള്‍ അമ്പരന്നു. ഇതെന്തൊരു പാടെടാ രാഭണാ? സ്വന്തം `വാര്യ'ക്ക്‌രാവിലത്തെ ഡോസുകൊടുക്കാന്‍ കൈ പൊങ്ങുന്നില്ലല്ലൊ.തിരുവനന്തപുരത്തു മാത്രമല്ലഏതു രാജ്യത്തും വിലാസിനിയുടെ മര്യാദപഠിപ്പിക്കല്‍ പ്രാവര്‍ത്തികമാക്കണമെന്നാണ്‌ ഈയുള്ളവളുടെ അഭിപ്രായം. തല്ലുകൊള്ളുമ്പോള്‍ ശരീരം വേദനിക്കുന്നതെങ്ങനെയെന്ന്‌ അബ്യൂസിവ്‌ ഹസ്‌ന്‍ഡ്‌കളും അറിയണമല്ലൊ.

ഉപസംഹരിക്കട്ടെ.വീടുകളില്‍ വിരുന്നുകാരുള്ളപ്പോഴും, സാഹിത്യകാരുടെ കൂടിച്ചേരലുകളിലും ഒക്കെ കപ്പയും കാന്താരി ഉടച്ചതും വിളമ്പിയാല്‍ മതിയായിരുന്നു. ഡോളര്‍ ലാഭം, കൊളസ്‌ട്രോളില്ല, ബ്ലഡ്‌ പ്രഷര്‍ കൂടില്ല.

വി ദി ഡയബറ്റിക്‌സ്‌ പ്രോമിസ്‌ വി വില്‍ ടേക്ക്‌ ഇറ്റ്‌ ഈസി ഓണ്‍ കപ്പ.പേരുദോഷം കേള്‍പ്പിക്കാന്‍കള്ളുണ്‍ ടാവരുതെന്ന്‌ അപേക്ഷ.
മലീക്കിന്റെ ആടു ബിരിയാണിക്കും കേരളത്തിലെ കപ്പയ്‌ക്കും ഉംഉംഉം മ്മ (നീനാ പനയ്‌ക്കല്‍)മലീക്കിന്റെ ആടു ബിരിയാണിക്കും കേരളത്തിലെ കപ്പയ്‌ക്കും ഉംഉംഉം മ്മ (നീനാ പനയ്‌ക്കല്‍)
Join WhatsApp News
വായനക്കാരൻ 2014-12-19 20:22:29
ഇടയ്ക്കിടെയുണ്ടാകുന്ന അരിക്ഷാമത്തെ കപ്പകൊണ്ട് നേരിടാമെന്നവര്‍ മനസ്സിലാക്കിയ  തിരുവിതാംകൂര്‍ രാജാവ് മലബാര്‍ ഭരിച്ചിരുന്ന ബ്രിട്ടീഷ് സര്‍ക്കാറിന് ഒരു കത്തെഴുതി. മലബാറില്‍ കപ്പക്കൃഷി വ്യാപകമാക്കണമെന്നും അത് പാവങ്ങള്‍ക്കൊരു അനുഗ്രഹമായിത്തീരുമെന്നുമായിരുന്നു ആ കത്തിന്റെ ഉള്ളടക്കം. 'വീതം വെപ്പും ഗ്രൂപ്പിസവു'മൊന്നുമല്ല, മറിച്ച് ജനനന്മയായിരുന്നു അക്കാലത്തെ ഭരണാധികാരികളുടെ മുഖമുദ്ര. തിരുവിതാംകൂര്‍ രാജാവിന്റെ നിര്‍ദേശം ബ്രിട്ടീഷ് സര്‍ക്കാറിന് സ്വീകാര്യമായിത്തോന്നി. മലബാറില്‍ കപ്പക്കൃഷി വ്യാപകമാക്കേണ്ടതിലേക്ക് അവര്‍ വിളംബരം നടത്തി. പരസ്യങ്ങള്‍ ചെയ്തു. (കളക്ടറെ കല്‍ക്കട്ടര്‍ എന്നും മലബാര്‍ ജില്ലയെ മലയാം ജില്ല എന്നും ആണ് ആദ്യകാലങ്ങളില്‍ നാം വിളിച്ചുവന്നിരുന്നതെന്നോര്‍ക്കുക.) കപ്പ എങ്ങനെ കൃഷിചെയ്യാമെന്നും എങ്ങനെയാണത് ഉപയോഗിക്കേണ്ടതെന്നും പ്രതിപാദിക്കുന്നതാണ് ആ പരസ്യം. 1872-ല്‍ മലബാര്‍ ഡിസ്ട്രിക്ട്ഗസറ്റില്‍ പ്രത്യക്ഷപ്പെട്ട ആ പരസ്യം ഇതാ ഇങ്ങനെ:

'കല്‍ക്കട്ടരു'ടെ പരസ്യം

തിരുവനന്തപുരത്ത് സഫലമായി കൃഷി ചെയ്യപ്പെട്ട മരക്കിഴങ്ങ് ചെടിയെക്കുറിച്ചുള്ള വിവരങ്ങള്‍ തിരുവിതാംകൂറിലെ എളയ മഹാരാജാവായ രാജവര്‍മ രാജ അവര്‍കള്‍ ഗവണ്‍മെന്റിലേക്കറിയിച്ചിരിക്കുന്നു. ഈ കൃഷി മലയാം ജില്ലയില്‍ നടപ്പാക്കുവാന്‍ ശ്രദ്ധിക്കുന്ന താത്പര്യമായിട്ടുള്ള കൃഷിക്കാര്‍ക്ക് ഉപയോഗമായി വരേണമെന്നുള്ള ആഗ്രഹത്തോടുകൂടി മഹാരാജവര്‍കളുടെ കത്തില്‍നിന്ന് താഴെ പറയുന്ന വിവരങ്ങളെ ചുരുക്കമായി എടുക്കുന്നു.

മെനയാക്ക അല്ലെങ്കില്‍ ടപിയോക്ക എന്ന മരക്കിഴങ്ങ് ലഘുവായും രുചികരമായും ഉള്ള ആഹാരമാകുന്നു. ഇതിനെ മിക്കവാറും എല്ലാ ഭൂമിയിലും കൃഷിചെയ്യാം. അതിന്റെ വിളവ് അധികമാണ്. ഈ കൃഷി മിക്കവാറും വെള്ളം കൂടാതെ തന്നെ ചെയ്യാവുന്നതാണ്. മഴ പെയ്തശേഷം ഭൂമി കിളയ്ക്കുകയോ ഉഴുകയോ ചെയ്യണം. ഓരോ വാര ദൂരത്ത് കുഴികള്‍ കുഴിക്കണം.

തികഞ്ഞു വളര്‍ന്ന ചെടികളുടെ തണ്ടിനെ ഓരോ പൂട്ടുനീളത്തില്‍ മുറിച്ച് കുഴികളില്‍ ഈരണ്ട് കഷ്ണം കണ്ട് ഒന്നൊന്നിനുമേല്‍ ഒന്നിനെ വിലങ്ങനെ കിടത്തിവെച്ച് തോലിട്ട് മൂടി പിന്നെ മണ്ണിട്ടുമൂടണം. നട്ടശേഷം ഒരു മാസത്തിനുള്ളില്‍ അവയ്ക്ക്‌വെള്ളം നനയ്ക്കണം. നൂറുവാര നീളം വീതിയുള്ള സ്ഥലത്തെ കൃഷികൊണ്ട് മുന്നൂറ് റാത്തല്‍ കിഴങ്ങ് കിട്ടുമെന്നും അര റാത്തലുണ്ടായാല്‍ ഒരു മനുഷ്യന്റെ ഒരു ദിവസത്തിനുള്ള ഭക്ഷണത്തിന് മതിയാകത്തക്കവണ്ണം യോഗ്യമായിരിക്കുമെന്നും വിചാരിക്കപ്പെടുന്നു.

മെനയാക്ക അഥവാ മരക്കിഴങ്ങ് പൊടിയാക്കിയിട്ടോ അങ്ങനെത്തന്നെയോ ഉപയോഗിക്കാം. ഏതുവിധമായാലും നല്ലവണ്ണം കഴുകേണ്ടതും വേവിക്കേണ്ടതും എത്രയും ആവശ്യമാണ്. എന്തുകൊണ്ടെന്നാല്‍, ഈ കിഴങ്ങിന് വ്യാപനശക്തിയുള്ള എത്രയും വിഷകരമായ സത്ത് അതിനുണ്ടെന്ന് അറിയപ്പെടുന്നു. ഇത് വേവിക്കുന്നതുകൊണ്ടും കഴുകുന്നതുകൊണ്ടും മാത്രമെ കളവാന്‍ പറ്റുകയുള്ളൂ. പൊടിയാക്കണമെങ്കില്‍ താഴെ കാണുന്ന വഴികളില്‍ ഏതെങ്കിലുമൊരു മാര്‍ഗം തിരഞ്ഞെടുക്കാം. കിഴങ്ങുകളുടെ മൊരി നല്ലവണ്ണം ഉരച്ച് കഴുകിക്കളയണം. കിഴങ്ങ് നീളത്തില്‍ കീറണം. അകത്തുള്ള നാരുകള്‍ കളയണം. അരയിഞ്ച് വീതി, രണ്ടിഞ്ച് നീളത്തില്‍ കഷ്ണങ്ങളാക്കി വെളുത്ത തോട് നീക്കി നുറുക്കണം. രണ്ടോ മൂന്നോ പ്രാവശ്യം കഴുകണം. അവയെ സാവധാനത്തില്‍ വേവിക്കണം. പിന്നെയും കഴുകണം. പിന്നെ വെയിലത്തിട്ട് നല്ലതുപോലെ ഉണക്കണം. തണുപ്പില്ലാത്തസ്ഥലത്ത് സൂക്ഷിച്ചുവെക്കണം. ഇതധികമാസത്തേക്കും ചില സമയം ഒരു കൊല്ലത്തേക്കും കേടുവരാതെ നില്‍ക്കും. എന്നാല്‍ ഇതില്‍നിന്ന് ഓരോ പ്രാവശ്യം ആവശ്യമുള്ളതെടുത്ത് ഇടിച്ച് പൊടിയാക്കാം. രണ്ടാമത്തെ മാര്‍ഗത്തില്‍, ആദ്യം ചെയ്യേണ്ടത് കഴുകി മൊരി കളയണം. നീളത്തില്‍ കീറി അകത്തെ നാരുകള്‍ കളഞ്ഞതിനുശേഷം ഒരു തൊട്ടിയിലോ മരികയിലോ വെള്ളത്തില്‍ അവയെ മുക്കി ഒരമുള്ള കല്ലിന്മേല്‍ ഉരയ്ക്കണം. അല്പനേരം അനങ്ങാതെ വെച്ചാല്‍ അടിയില്‍ ഊറിക്കൂടും. ഇതിനെ അധികപ്രാവശ്യം കഴുകി പതുക്കെ നീരാറ്റി ചട്ടിയില്‍ വറുത്തെടുക്കാം. ഇതിലാദ്യം പറഞ്ഞവിധം അല്പമായി നിത്യോപയോഗത്തിനുവേണ്ടി ശേഖരിക്കുന്നതിന് അധികം ഉപയോഗിക്കുന്നതും രണ്ടാമത് പറഞ്ഞവിധം വില്‍ക്കാനായി ഉണ്ടാക്കിവെക്കുന്നതിനും ഉപയോഗിക്കാവുന്നതാണ്.

ഈ കിഴങ്ങുകള്‍ അങ്ങനെതന്നെയും ഉപയോഗിക്കാം. ഇവയെ കഴുകി മൊരി കളഞ്ഞ് കീറി മേല്‍പ്പറഞ്ഞ പ്രകാരം നുറുക്കി ഉപ്പും കുരുമുളകും തേങ്ങയും വെളിച്ചെണ്ണയും മഞ്ഞളും കൂട്ടി വേവിക്കണം. മെനിയോക്ക എന്ന ഈ സാധനം ഇത്ര രുചികമായ ഭക്ഷണദ്രവ്യം അന്നത്തോട് ചേര്‍ത്ത് ഭക്ഷിച്ചാല്‍ ക്ഷാമകാലത്തെ അരികൊണ്ടുള്ള ആവശ്യത്തെ അധികമായും കുറയ്ക്കാം. ഇനി മരക്കിഴങ്ങ് കൃഷികൊണ്ടുള്ള ആദായത്തെ കാണിക്കാം. മിക്കവാറും എല്ലാ ഭൂമികളിലും ഇതുണ്ടാകുന്നു. ഈ കൃഷിക്കുള്ള അദ്ധ്വാനം മറ്റു കൃഷികള്‍ക്കുവേണ്ടുന്നതില്‍ നന്നേ കുറഞ്ഞിരിക്കും. ആദ്യത്തെ ഒന്നുരണ്ട് മാസങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ മഴയും വേണ്ട, നനയ്ക്കയും വേണ്ട. പറമ്പുകളിലുണ്ടാകുന്ന മറ്റെല്ലാവിധ ഫലസാധനങ്ങളെക്കാളും അധികമായിട്ട് വിളയുള്ള ഇത്, വില്‍പ്പനയായിട്ടോ സ്വന്തം ആഹാരത്തിനായിട്ടോ സൂക്ഷിപ്പാനായിട്ടോ ഇതിന് ഒരുക്കേണ്ടുന്ന ക്രമം ലഘുവായിട്ടുള്ളതാണ്.''

- ജെ.സി. ഹനിങ്ടണ്‍
ആക്ടിങ് കളക്ടര്‍, 1872  
(കടപ്പാട് മാതൃഭൂമി)

വിദ്യാധരൻ 2014-12-20 08:33:13
മത്തുള്ളേം അന്തപ്പനേം ഓടിക്കാൻ വേണ്ടിയാണോ വായനക്കാരൻ പ്രതികരണ കോളത്തിൽ ഇത്രയും വലിയ കപ്പ കൃഷി ഇറക്കിയത് ?
AROOTTY 2014-12-20 12:05:23
ഞമ്മക്കൊരു മയിൽ മാർക്ക് ശുരുട്ടും ശായയും കുണ്ടനൊക്കൊരു ബിരിയാണീം കൊട്...
കള്ളുപാപ്പി 2014-12-20 12:14:48
പേരുദൊഷമാ? കള്ളില്ലേൽ എന്നാ കപ്പ? എന്നാ കറി? അപ്പം ഒണ്ടാക്കാനാന്നു പറഞ്ഞു വെച്ചേക്കുന്ന ആ കള്ളിങ്ങോട്ടെടുക്ക് സ്ത്രീയെ... കപ്പ അല്ലെങ്കിൽ കൊണ്ടുപോയി തിന്നോ...
വായനക്കാരൻ 2014-12-20 13:47:16
 കപ്പ വെറുമൊരു പൂളയല്ലെന്ന് മലയാളികൾ അറിയണ്ടെ വിദ്യാധരാ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക