Image

പെണ്‍കുട്ടികള്‍ക്ക് ജീന്‍സും മൊബൈലും നിരോധിച്ച് ബിഹാറിലെ പഞ്ചായത്ത്

Published on 19 December, 2014
പെണ്‍കുട്ടികള്‍ക്ക് ജീന്‍സും മൊബൈലും നിരോധിച്ച് ബിഹാറിലെ പഞ്ചായത്ത്

ഗോപാല്‍ഗഞ്ച്: ജീന്‍സും മൊബൈല്‍ ഫോണും പെണ്‍കുട്ടികളെ വഴിതെറ്റിക്കുമെന്നാണ് ബിഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയിലെ  സില്‍ഖാ ഗ്രാമ പഞ്ചായത്തിന്രെ വിലയിരുത്തല്‍. അതിനാല്‍ പുതുവര്‍ഷം ഒന്നാം തീയതി മുതല്‍ പഞ്ചായത്തിന്രെ പരിധിയില്‍  പെണ്‍കുട്ടികള്‍ ജീന്‍സും ട്രൗസറുകളും ധരിക്കുന്നതും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും സിന്‍ഖാ പഞ്ചായത്ത് നിരോധിച്ചു. പഞ്ചായത്ത് പ്രസിഡന്രിന്രെ നേതൃത്വത്തില്‍ നടന്ന ജനറല്‍ മീറ്റിംഗിലാണ് ഈ തീരുമാനമെടത്തത്. നിരോധനം അടിച്ചേല്‍പ്പിക്കാതെ പരസ്പര ധാരണയോടെ  നടപ്പിലാക്കാനാണ് പഞ്ചായത്ത് തീരുമാനം. പെണ്‍കുട്ടികള്‍ക്ക് ജീന്‍സും മൊബൈല്‍ ഫോണും വാങ്ങിക്കൊടുക്കരുതെന്ന് രക്ഷിതാക്കളോട് പഞ്ചായത്ത് അധികൃതര്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. ഇവ രണ്ടും മാനസികമായും ശാരീരികമായും പെണ്‍കുട്ടികള്‍ക്ക് 'ഹാനികര'മാണെന്നാണ് പഞ്ചായത്ത് മുഖ്യന്‍ കൃഷ്ണ ചൗധരി പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക