Image

ശശി തരൂര്‍ ഡെമോക്രറ്റിക്‌ അംഗം തുല്‍സി ഗബ്ബാര്‍ഡിനൊപ്പം നില്‍ക്കുന്ന ചിത്രം വൈറലാകുന്നു

Published on 19 December, 2014
ശശി തരൂര്‍ ഡെമോക്രറ്റിക്‌ അംഗം തുല്‍സി ഗബ്ബാര്‍ഡിനൊപ്പം നില്‍ക്കുന്ന ചിത്രം വൈറലാകുന്നു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ്‌ നേതാവും മുന്‍മന്ത്രിയുമായ ശശി തരൂര്‍ എം.പിയും യു.എസ്‌ ഡെമോക്രറ്റിക്‌ അംഗം തുല്‍സി ഗബ്ബാര്‍ഡിനൊപ്പം നില്‍ക്കുന്ന ചിത്രം വൈറലാകുന്നു.

സൈനിക, സര്‍ഫര്‍ തുടങ്ങി യുവതിയുടെ പ്രവര്‍ത്തന മേഖലകളെകുറിച്ച്‌ പരിചയപ്പെടുത്തുന്ന തരൂര്‍, ഇവര്‍ ഹിന്ദുമത വിശ്വാസം പിന്തുടരുന്ന വ്യക്തിയാണെന്നും പറയുന്നു. തുല്‍സിക്ക്‌ അത്താഴവിരുന്ന്‌ നല്‍കിയെന്നും അവരോട്‌ മതിപ്പു തോന്നിയെന്നും ഡിസംബര്‍ 17ന്‌ തരൂര്‍ ട്വീറ്റ്‌ ചെയ്‌തിട്ടുണ്ട്‌.

24 ലക്ഷത്തിലധികം പേര്‍ പിന്തുടരുന്ന തരൂരിന്‍െറ അക്കൗണ്ടില്‍ പുതിയ ട്വീറ്റിന്‌ കമന്‍റുകള്‍ പ്രവഹിക്കുകയാണ്‌. തരൂരിന്‍െറ മുന്‍ വിവാഹ ബന്ധങ്ങളെകുറിച്ചുള്ള വിവരങ്ങളാണ്‌ മിക്കവരും കമന്‍റുകളായി പോസ്റ്റ്‌ ചെയ്യുന്നത്‌.

മുന്‍ സൈനികയും സര്‍ഫിങ്‌ താരവുമായ തുല്‍സി ഗബ്ബാര്‍ഡ്‌, ചെറുകിട ബിസിനസ്‌ സംരംഭകയുമാണ്‌. ആദ്യ ഇറാഖ്‌ ദൗത്യത്തില്‍ തന്നെ കമ്മീഷന്‍ ഓഫീസര്‍ എന്ന നിലയില്‍ മികച്ച സേവനത്തിനുള്ള മെഡല്‍ നേടിയ തുല്‍സി, കുവൈത്ത്‌ മിലിട്ടറി പുരസ്‌കാരം നേടിയ ആദ്യ വനിതയുമാണ്‌. 33 വയസുകാരിയായ തുല്‍സി, ഭഗവത്‌ഗീത തൊട്ട്‌ യു.എസ്‌ കോണ്‍ഗ്രസില്‍ സത്യപ്രതിജ്ഞ ചെയ്‌ത ആദ്യ വ്യക്തിയാണ്‌. 21ാം വയസിലാണ്‌ ഇവര്‍ സ്‌റ്റേറ്റ്‌ കൗണ്‍സിലില്‍ അംഗമാകുന്നത്‌.

വീഡിയോ കാണുക.....

http://youtu.be/3Xxg_30VZ0Y
ശശി തരൂര്‍ ഡെമോക്രറ്റിക്‌ അംഗം തുല്‍സി ഗബ്ബാര്‍ഡിനൊപ്പം നില്‍ക്കുന്ന ചിത്രം വൈറലാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക