Image

തിഹാര്‍ ജയിലിനു നേരെ ആക്രമണമുണ്ടായേക്കുമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്

Published on 19 December, 2014
തിഹാര്‍ ജയിലിനു നേരെ ആക്രമണമുണ്ടായേക്കുമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്


ന്യൂഡല്‍ഹി: ചാവേര്‍ ആക്രമണമുണ്ടായേക്കുമെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് തിഹാര്‍ ജയിലിന് സുരക്ഷ ശക്തമാക്കി. ജയിലിലുള്ള തീവ്രവാദികളെ മോചിപ്പിക്കാന്‍ ലശ്കറെ ത്വയ്യിബ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നായിരുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍.
ഇതിനെ തുടര്‍ന്ന് മൂന്ന് ഘട്ട സുരക്ഷയുള്ള ഇവിടെ സുരക്ഷ വീണ്ടും ശക്തമാക്കി. ജയില്‍ അന്തേവാസികളുടെ സുരക്ഷയുടെ കാര്യത്തില്‍ ഉപേക്ഷ വിചാരിക്കാന്‍ കഴിയില്‌ളെന്ന് ഡി.ഐ.ജി മുകഷ് പ്രസാദ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക