Image

റിലയന്‍സില്‍നിന്ന് വക്കീല്‍ ഫീസ്; ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദിനെ നീക്കണമെന്ന് ആവശ്യം; രേഖകള്‍ പുറത്തുവിട്ടത് ആം ആദ്മി

Published on 19 December, 2014
റിലയന്‍സില്‍നിന്ന് വക്കീല്‍ ഫീസ്; ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദിനെ നീക്കണമെന്ന് ആവശ്യം; രേഖകള്‍ പുറത്തുവിട്ടത് ആം ആദ്മി

ന്യൂഡല്‍ഹി: കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് ടെലികോം ഭീമന്മാരായ റിലയന്‍സില്‍നിന്ന് വക്കീല്‍ ഫീസ് പറ്റിയിരുന്നതിന്റെ രേഖകള്‍ പുറത്ത്. റിലയന്‍സ് ഉടമസ്ഥതയിലുള്ള ഫൈന്‍ടെക് കോര്‍പറേഷനില്‍ നിന്ന് 2013 ഏപ്രില്‍ഫ2014 മാര്‍ച്ച് കാലയളവില്‍ 84 ലക്ഷം വക്കീല്‍ ഫീസായി വാങ്ങിയതിന്റെ രേഖകള്‍ ആം ആദ്മി പാര്‍ട്ടിയാണ് പുറത്തുവിട്ടത്.

4ജി ലൈസന്‍സ് വിഷയത്തില്‍ ക്രമക്കേടുകള്‍ നടത്തിയതായി ആരോപണമുള്ള റിലയന്‍സിന്റെ മുന്‍ വക്കീല്‍ ടെലികോം മന്ത്രിയായി തുടരുന്നത് താല്‍പര്യ സംരക്ഷണങ്ങള്‍ക്കിടയാക്കുമെന്നും രാജിവെക്കാത്ത പക്ഷം പുറത്താക്കാന്‍ പ്രധാനമന്ത്രി തയാറാകണമെന്നും ആപ് ആവശ്യപ്പെട്ടു. റിലയന്‍സ് വഴിവിട്ട് ഒരു കമ്പനിയെ ഏറ്റെടുക്കുക വഴി 4ജി ഇടപാടില്‍ സര്‍ക്കാറിന് 20,000 കോടിയിലേറെ നഷ്ടം വരുത്തിയെന്ന സി.എ.ജിയുടെ കണ്ടത്തെലിനെ ടെലികോം വകുപ്പ് ശക്തമായി എതിര്‍ത്തത് ഈ ബന്ധത്തിന്റെ ഭാഗമായാണെന്നും പാര്‍ട്ടി സംശയം പ്രകടിപ്പിച്ചു.

അഡ്വ. പ്രശാന്ത് ഭൂഷണ്‍ നല്‍കിയ കേസില്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം ടെലികോം ഉദ്യോഗസ്ഥര്‍ മൂന്നുമാസം മുമ്പ് റിലയന്‍സ് കമ്പനിക്കയക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് തയാറാക്കിയെങ്കിലും മന്ത്രി ഇടപെട്ട് തടഞ്ഞുവെച്ചിരിക്കുകയാണെന്നും ആപ് ആരോപിച്ചു. മന്‍മോഹന്‍ മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന മനീഷ് തിവാരി റിലയന്‍സിന് വക്കീല്‍ പണി ചെയ്ത് പണം പറ്റിയതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക