Image

ബാര്‍ കോഴക്കേസ്: വിജിലന്‍സ് വീണ്ടും ബിജു രമേശിന്റെ മൊഴിയെടുത്തു

Published on 19 December, 2014
ബാര്‍ കോഴക്കേസ്: വിജിലന്‍സ് വീണ്ടും ബിജു രമേശിന്റെ മൊഴിയെടുത്തു


തിരുവനന്തപുരം: ബാര്‍ കോഴ കേസിലെ പരാതിക്കാരനും ബാര്‍ ഹോട്ടല്‍സ് അസോസിയേഷന്‍ ഭാരവാഹിയുമായ ബിജു രമേശില്‍ നിന്ന് വിജിലന്‍സ് വീണ്ടും മൊഴിയെടുത്തു. ആദ്യ തവണത്തെ മൊഴിയെടുപ്പില്‍ വിട്ടുപോയ കാര്യങ്ങളാണ് വിജിലന്‍സ് രേഖപ്പെടുത്തുന്നതെന്ന് ബിജു രമേശ് പറഞ്ഞു. കോഴ സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറും. ആദ്യ നല്‍കിയ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നു. വിജിലന്‍സിന്റെ മൊഴിയെടുപ്പില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വൈകിട്ട് 4.15ന് ആരംഭിച്ച മൊഴിയെടുക്കല്‍ ഏറെ നേരം തുടര്‍ന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക