Image

ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് അമിത് ഷായുടെ വിമര്‍ശം

Published on 19 December, 2014
ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് അമിത് ഷായുടെ വിമര്‍ശം


പാലക്കാട്: സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വത്തിന് ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ വിമര്‍ശം. അംഗത്വ വിതരണത്തില്‍ ഏറ്റവും പിന്നിലുള്ളത് കേരളമാണെന്ന് ബി.ജെ.പി നേതൃയോഗത്തില്‍ അമിത് ഷാ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് മെമ്പര്‍മാരുടെ എണ്ണം 45 ലക്ഷമാക്കി ഉയര്‍ത്തണമെന്ന നിര്‍ദേശവും അമിത് ഷാ സംസ്ഥാന നേതൃത്വത്തിന് നല്‍കി.

തെക്കേ ഇന്ത്യയില്‍ പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് അമിത് ഷാ സംസ്ഥാനത്തെത്തിയത്. ഇന്ന് രാവിലെ നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍, വിവിധ മോര്‍ച്ചകളുടെ ജില്ലാ ഭാരവാഹികള്‍ എന്നിവരാണ് പങ്കെടുത്തത്. ഉച്ചക്കുശേഷം മുതിര്‍ന്ന നേതാക്കളുമായാണ് അമിത്ഷാ ചര്‍ച്ച നടത്തിയത്. സംസ്ഥാനത്ത് സ്വാധീനമുറപ്പിക്കുക എന്ന ലക്ഷ്യത്തിനായി ആദ്യഘട്ടത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനാണ് ബി.ജെ.പിയുടെ തീരുമാനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക