Image

ഐ.എഫ്.എഫ്.കെ:സുവര്‍ണ ചകോരം റെഫ്യൂജിയാഡോവിന്

Published on 19 December, 2014
ഐ.എഫ്.എഫ്.കെ:സുവര്‍ണ ചകോരം റെഫ്യൂജിയാഡോവിന്


തിരുവനന്തപുരം: പത്തൊന്പതാമത് കേരള രാജ്യന്തര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം ഡീഗോ ലര്‍മാന്‍ സംവിധാനം ചെയ്ത അര്‍ജന്റീനിയന്‍ സിനിമയായ റഫ്യൂജിയാഡോയ്ക്ക് ലഭിച്ചു. ചിത്രത്തിന്റെ നിര്‍മാതാവും സംവിധായകനും പുരസ്‌കാര തുകയായ15 ലക്ഷം രൂപ തുല്യമായി പങ്കിടും.

മികച്ച സംവിധായകനുള്ള രജതചകോരത്തിന് ജാപ്പനീസ് ചിത്രം സമ്മര്‍ ക്യോട്ടോ സംവിധാനം ചെയ്ത ഹിരോഷി ടോഡ അര്‍ഹനായി. നാല് ലക്ഷം രുപയാണ് സമ്മാനത്തുക. മികച്ച നവാഗത സംവിധായകനുള്ള രജതചകോരം ദ െ്രെബറ്റ് ഡേ സംവിധാനം ചെയത ഹുസൈന്‍ ഷഹാബി കരസ്ഥമാക്കി. മൂന്ന് ലക്ഷം രൂപയാണ് സമ്മാനത്തുക.

മികച്ച പ്രേക്ഷകചിത്രത്തിനുള്ള പുരസ്‌കാരം സജിന്‍ ബാബു സംവിധാനം ചെയ്ത 'അസ്തമയം വരെ' നേടി. സംവിധായകന് രജതചകോരവും രണ്ടു ലക്ഷം രൂപയുമാണ് സമ്മാനം.

അന്തര്‍ദ്ദേശീയ ചലച്ചിത്ര നിരൂപക ഫെഡറേഷന്‍ (ഫിപ്രസി) തെരഞ്ഞെടുത്ത മികച്ച മത്സരചിത്രമായി ഹിഷാം ലസ്രി സംവിധാനം ചെയ്ത 'ദേ ആര്‍ ദ ഡോഗ്‌സ്'  നേടി. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ഒരാള്‍പ്പൊക്കം എന്ന സിനിമ മികച്ച മലയാളചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം നേടി.

ഏഷ്യന്‍ ചലച്ചിത്രങ്ങളുടെ പ്രോത്സാഹനത്തിനായുള്ള സംഘടന (നെറ്റ്പാക്ക്) ഏര്‍പ്പെടുത്തിയ മത്സരവിഭാഗത്തിലെ മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള പുരസ്‌കാരം ഹിരോഷി ടോഡ സംവിധാനം ചെയ്ത സമ്മര്‍ ക്യോട്ടോ കരസ്ഥമാക്കി. അബ്ബാസ് റാഫേ സംവിധാനം ചെയ്ത ഒബ്ലിവിയന്‍ സീസണ്‍ ഈ വിഭാഗത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം നേടി. 

മലയാളം ഫിലിം മാര്‍ക്കറ്റിന്റെ ഭാഗമായ സര്‍ട്ടിഫിക്കറ്റ് ഒഫ് എക്‌സലന്‍സ് അവാര്‍ഡിന് സജിന്‍ ബാബു സംവിധാനം ചെയ്ത അസ്തമയം വരെ, പി.പി.സുദേവന്റെ സി.ആര്‍ നം. 89, കെ.ആര്‍.മനോജിന്റെ കന്യകാ ടാക്കീസ്, സിദ്ധാര്‍ത്ഥ് ശിവയുടെ സഹീര്‍ എന്നിവ അര്‍ഹമായി. 

പൊഫ. ഷീ ഫെയ് ചെയര്‍മാനും, റെയ്‌സ് ക്ലെയ്ക്, ക്ലോസ് ഏഡര്‍, ലോറന്‍സ് കാഡിഷ്, സുമിത്രാ ഭാവെ  എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക