Image

കെ.ആര്‍.മീരയുടെ ആരാച്ചാര്‍ മികച്ച നോവല്‍

Published on 19 December, 2014
കെ.ആര്‍.മീരയുടെ ആരാച്ചാര്‍ മികച്ച നോവല്‍
തൃശൂര്‍: സാഹിത്യ അക്കാദമിയുടെ 2013ലെ വിശിഷ്ടാംഗത്വവും സമഗ്ര സംഭാവന പുരസ്‌ക്കാരവും അവാര്‍ഡുകളും പ്രഖ്യാപിച്ചു. കെ.ആര്‍.മീരയുടെ ആരാച്ചാര്‍ ആണ് മികച്ച നോവല്‍ (25,000 രൂപ). കെ.ആര്‍. ടോണിയുടെ ഓ നിഷാദാ മികച്ച കവിതയ്ക്കുള്ള പുരസ്‌കാരവും (25,000 രൂപ) നേടി.

യൂസഫലി കേച്ചേരി, എന്‍.എസ്. മാധവന്‍ എന്നിവര്‍ക്ക് വിശിഷ്ടാംഗത്വം (50,000 രൂപയും രണ്ടു പവന്റെ സ്വര്‍ണപ്പതക്കവും) നല്‍കും.

സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം (30,000 രൂപ വീതം) പി.ആര്‍. നാഥന്‍, ഡോ. എസ്.കെ.വസന്തന്‍, ഡി.ശ്രീമാന്‍ നമ്പൂതിരി, കെ.പി. ശശിധരന്‍, എം.ഡി. രത്‌നമ്മ എന്നിവര്‍ക്കാണ്.

മറ്റ് അക്കാദമി അവാര്‍ഡുകള്‍ (25,000 രൂപ വീതം): റഫീഖ് മംഗലശേരി (നാടകം - ജിന്ന് കൃസ്ണന്‍), തോമസ് ജോസഫ് (ചെറുകഥ - മരിച്ചവര്‍ സിനിമ കാണുകയാണ്), സുനില്‍ പി. ഇളയിടം (സാഹിത്യ വിമര്‍ശനം - മരിച്ചവര്‍ സിനിമ കാണുകയാണ്), ഡോ.കെ. രാജശേഖരന്‍ നായര്‍ (വൈജ്ഞാനിക സാഹിത്യം - സംസ്മൃതി), ഭാഗ്യലക്ഷ്മി (ആത്മകഥ - സ്വരഭേദങ്ങള്‍), പി. സുരേന്ദ്രന്‍ (യാത്രാവിവരണം - ഗ്രാമപാതകള്‍ ഇന്ത്യന്‍ യാത്രകളുടെ പുസ്തകം), എന്‍. മൂസക്കുട്ടി (വിവര്‍ത്തനം - യുലീസസ്), സിപ്പി പള്ളിപ്പുറം (ബാലസാഹിത്യം - ഉണ്ണികള്‍ക്കു 108 ചെറുകഥുകള്‍), ഡോ. പി. സേതുനാഥന്‍ (ഹാസസാഹിത്യം - മലയാളപ്പെരുമ).

എന്‍ഡോവ്‌മെന്റുകള്‍: ഐ.സി. ചാക്കോ അവാര്‍ഡ് 5000 രൂപ : എം.എന്‍. കാരശേരി (തായ്‌മൊഴി)
സി.ബി. കുമാര്‍ അവാര്‍ഡ് 3000 രൂപ: അടൂര്‍ഗോപാലകൃഷ്ണന്‍ (സിനിമ സംസ്‌ക്കാരം)
ഗീതാഹിരണ്യന്‍ അവാര്‍ഡ് 5000 രൂപ: ജേക്കബ് എബ്രഹാം (റ്റാറ്റൂ - ചെറുകഥാ സമാഹാരം)
ജി.എന്‍.പിള്ള അവാര്‍ഡ് 3000 രൂപ: സജി ജയിംസ് (വൈജ്ഞാനിക സാഹിത്യം)
കെ.ആര്‍. നമ്പൂതിരി അവാര്‍ഡ് 2000 രൂപ: ഡോ. ജെ.പി. പ്രജിത്ത് (തന്ത്രസാഹിത്യം)
കനകശ്രീ അവാര്‍ഡ് 2000 രൂപ: സംപ്രീത (കവിത)

Join WhatsApp News
Sabu Jacob 2014-12-19 13:39:32
ഈ അടുത്ത കാലത്ത് ഞാൻ വായിച്ച വളരെ മനോഹരമായ ഒരു കൃതിയാണ് മീരയുടെ ആരാച്ചാർ എന്ന നോവല്‍. കേന്ദ്ര കഥാപാത്രമായ ചേദനാ മല്ലിക്കെന്ന വനിതാ ആരാച്ചാരുടെ കഥ വളരെ ഭംഗിയായി അവതരിപ്പിക്കുവാൻ മീരയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അഭിനന്ദനങ്ങൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക