Image

ചിന്നു ഗീവര്‍ഗീസ് (74) കെന്റക്കിയില്‍ നിര്യാതയായി

Rev. Johnson Punchakonam Published on 18 December, 2014
ചിന്നു ഗീവര്‍ഗീസ് (74)  കെന്റക്കിയില്‍ നിര്യാതയായി
സിറിയന്‍ ഓര്‍ത്തോഡോക്‌സ് സഭയിലെ വൈദികനായ വെരി റവ. ഡോക്ടര്‍ കുന്നത്ത് പി ഗീവര്‍ഗീസ് കത്തനാരുടെ സഹധര്‍മ്മിണി ചിന്നു ഗീവര്‍ഗീസ് (74) ലൂയിസ്‌വില്ലില്‍, കെന്റക്കി, നിര്യാതയായി.

കോട്ടയം കൊച്ചുപുരക്കല്‍ കുടുംബാംഗമായ ചാക്കോ ഏലിയാമ്മ ദമ്പതികളുടെ നാല് മക്കളില്‍ മൂന്നാമത്തെ മകളാണ് ചിന്നു ഗീവര്‍ഗീസ് .

1972 ല്‍ അമേരിക്കയിലേക്ക് കുടിയേറി പാര്‍ത്ത ചിന്നു ഗീവര്‍ഗീസ് വെല്ലൂര്‍ സി എം സി ഹോസ്പിറ്റലിലും, മോണ്ട്രിയാല്‍ ന്യുറോളജിക്കല്‍ ഇന്‍സ്റ്റിറ്റുട്ടിലും സ്റ്റാഫ് നേഴ്‌സ് ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട്

മകന്‍: ഫിലിപ് കെ ഗീവര്‍ഗീസ്
മരുമകള്‍: ബ്രിറ്റ് മേയര്‍
കൊച്ചുമക്കള്‍ കലീബ്, റ്റീഗന്‍

വേയ്ക്ക്: ഡിസംബര്‍ 19 ന് വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ മാത്യൂസ് ഫ്യൂണറല്‍ ഹോമില്‍.

ഡിസംബര്‍ ശനിയാഴ്ച രാവിലെ 8 മണിക്ക് സെന്റ് മൈക്കില്‍ ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍ ശവസംസ്‌കാര ശുശ്രൂഷ നടക്കും.
(St. Michael’s Orthodox Church, 3701 St. Michael Church Drive, Louisville KY 40220.) തുടർന്ന്  10 മണിക്ക് സംസ്‌കാരം Cave Hill Cemetery,  701 Baxter Avenue, Louisville, KY 40204)

കൂടുതൽ വിവരങ്ങൾക്ക്

V. Rev Kunnathu P. Geevarghese, MD, FRCPC 502 893 8617

ചിന്നു ഗീവര്‍ഗീസ് (74)  കെന്റക്കിയില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക