Image

എന്റെ സിനിമ യുദ്ധ­ത്തി­നെ­തി­രെ­യുള്ള പ്രഖ്യാ­പ­നം­: നര്‍ഗീസ് അഭി­യാര്‍

Published on 18 December, 2014
എന്റെ സിനിമ യുദ്ധ­ത്തി­നെ­തി­രെ­യുള്ള പ്രഖ്യാ­പ­നം­: നര്‍ഗീസ് അഭി­യാര്‍
തിരുവനന്തപുരം: തന്റെ സിനിമ യുദ്ധ­ത്തി­നെ­തി­രെ­യുള്ള പ്രഖ്യാ­പ­ന­മാ­ണെന്ന് "ട്രാക്ക് 143' സിനി­മ­യുടെ സംവി­ധാ­യിക നര്‍ഗീസ് അഭി­യാര്‍. മേള­യോട­നു­ബ­ന്ധിച്ച് നടന്ന മീറ്റ് ദി ഡയ­റ­ക്ടര്‍ പരി­പാ­ടി­യില്‍ ?സംസാ­രി­ക്കു­ക­യാ­യി­രുന്നു അവര്‍. ഇറാന്‍ ജനത യുദ്ധം മൂലം കഷ്ട­ത­യ­നു­ഭ­വി­ക്കു­ന്ന­വ­രാ­ണെന്നും സ്ത്രീയുടെ വീക്ഷ­ണ­ത്തി­ലൂ­ടെ­യാണ് ചിത്രം മുന്നോ­ട്ടു­പോ­കു­ന്ന­തെന്നും അവര്‍ പറ­ഞ്ഞു. ഇറാ­നില്‍ ആവി­ഷ്കാര സ്വാതന്ത്ര്യം നാമ­മാ­ത്ര­മാ­ണ്. ജാഫര്‍ പനാ­ഹി­യെ­പ്പോ­ലുള്ള സംവി­ധാ­യ­കര്‍ അതിന്റെ ഇര­ക­ളാ­ണെന്നും അവര്‍ കൂട്ടി­ച്ചേര്‍ത്തു. എഴു­ത്തു­കാ­രി­യായ നര്‍ഗീ­സിന്റെ ആദ്യസംവി­ധാന സംരം­ഭ­മായ ചിത്രം ലോക­സി­നി­മാ­വി­ഭാ­ഗ­ത്തി­ലാണ് പ്രദര്‍ശി­പ്പി­ക്കു­ന്ന­ത്.

ചല­ച്ചി­ത്ര­മേ­ള­ക­ളി­ലൂടെ ചല­ച്ചി­ത്ര­കാ­ര­നായ ആളാണ് താനെന്ന് "അലിഫി'ന്റെ സംവി­ധാ­യ­കന്‍ എന്‍.­കെ. മുഹ­മ്മദ് കോയ പറ­ഞ്ഞു. സ്ത്രീപ­ക്ഷത്തു നില­നി­ന്നു­കൊണ്ട് ഒരു യാഥാ­സ്ഥി­തിക സമൂ­ഹത്തെ തുറ­ന്നു­കാ­ട്ടാ­നാണ് താന്‍ ശ്രമി­ച്ച­തെന്നും അദ്ദേഹം കൂട്ടി­ച്ചേര്‍ത്തു. മല­യാള സിനിമ ഇന്ന് വിഭാ­ഗ­ത്തില്‍ പ്രദര്‍ശി­പ്പി­ച്ച ചിത്ര­ത്തിന് മികച്ച പ്രതി­ക­ര­ണ­മാണ് ലഭി­ച്ച­ത്.

താര­മൂ­ല്യ­മാണ് സിനി­മയെ നിയ­ന്ത്രി­ക്കു­ന്ന­തെന്ന് മൊറോ­ക്കന്‍സി­നി­മ­യായ "ദി നാരോ ഫ്രെയിം ഓഫ് മിഡ്‌നൈറ്റി'ന്റെ സംവി­ധാ­യിക താല ഹദീ­ദ്. സ്വതന്ത്ര സിനി­മ­കള്‍ക്ക് തന്റെ രാജ്യത്ത് പ്രേക്ഷ­കര്‍ കുറ­വാ­ണ്. ഇത്തരം സിനി­മ­കള്‍ക്ക് പണം കണ്ടെ­ത്തു­ക­യെ­ന്നത് ശ്രമ­ക­ര­മാ­ണെന്നും അവര്‍ കൂട്ടി­ച്ചേര്‍ത്തു.

"ഗൗര്‍ഹരി ദസ്താന്‍' സിനി­മ­യുടെ സംവി­ധാ­യ­കന്‍ ആനന്ദ് നാരാ­യ­ണ്‍ മഹാ­ദേ­വന്‍, തിര­ക്ക­ഥാ­കൃത്ത് സി.­പി. സുരേ­ന്ദ്രന്‍, വിദൂ­ഷ­കന്റെ സംവി­ധാ­യ­കന്‍ ടി.­കെ. സന്തോഷ്, 1000 റുപ്പി നോട്ട് ചിത്ര­ത്തിന്റെ സംവി­ധാ­യ­കന്‍ ശ്രീഹരി സാതെ, നിര്‍മാ­താവ് ശേഖര്‍ സാതെ, "ലേബര്‍ ഓഫ് ലൗ' സിനി­മ­യുടെ നിര്‍മാ­താവ് ജോനഗി ഭട്ടാ­ചാ­ര്യ, ചല­ച്ചിത്ര നിരൂ­പ­കന്‍ എ. മീര സാഹബ് എന്നി­വര്‍ പങ്കെ­ടു­ത്തു.

ഇന്നത്തെ ഓപ്പണ്‍ ഫോറം

തിരുവനന്തപുരം: ഡിജി­റ്റല്‍ യുഗ­ത്തില്‍ ഫിലിം ഫെസ്റ്റി­വ­ലിന് പ്രസ­ക്തി­യു­ണ്ടാ­ക്കുന്ന ഘട­ക­ങ്ങ­ളെ­ക്കു­റിച്ച് ഇന്ന് (ഡി­സം­ബര്‍ 18) ഉച്ചയ്ക്ക് 1.45ന് ന്യൂ തിയേ­റ്റ­റില്‍ നട­ക്കുന്ന ഓപ്പണ്‍ ഫോറം ചര്‍ച്ച ചെയ്യും. ലെനിന്‍ രാജേ­ന്ദ്രന്‍, ഡോ. സി.­എ­സ്. വെങ്കി­ടേ­ശ്വ­രന്‍, കെ.­ആര്‍. മനോ­ജ്, സുദേ­വന്‍, സജിന്‍ ബാബു, സനല്‍കു­മാര്‍ തുട­ങ്ങി­യ­വര്‍ പങ്കെ­ടു­ക്കും.

ബൗദ്ധിക സ്വത്തിനെ വാണി­ജ്യ­വ­സ്തു­വായി ചുരു­ക്ക­രുത്: അജും­ ര­ജ­ബലി

തിരുവനന്തപുരം: വാണിജ്യ വസ്തു­ക്കള്‍പോലെ കൈകാര്യം ചെയ്യേ­ണ്ട­തല്ല ബൗദ്ധിക സ്വത്തെന്ന് പ്രശസ്ത തിര­ക്ക­ഥാ­കൃത്തും ബൗദ്ധിക സ്വത്ത­വ­കാശ പ്രവര്‍ത്ത­ക­നു­മായ അജും രജ­ബലി പറ­ഞ്ഞു. മേള­യോ­ട­നു­ബ­ന്ധിച്ച് നടന്ന പാനല്‍ ചര്‍ച്ച­യില്‍ "ബൗദ്ധിക സ്വത്ത­വ­കാ­ശവും സിനിമാ പ്രവര്‍ത്ത­നവും' എന്ന വിഷ­യ­ത്തെക്കു­റിച്ച് സംസാ­രി­ക്കു­ക­യാ­യി­രുന്നു അദ്ദേ­ഹം. കല എന്നത് സംസ്കാ­ര­ത്തിന്റെ തുടര്‍ച്ച­യാ­ണ്. തിര­ക്ക­ഥാ­കൃ­ത്തു­ക്ക­ളുടെ സര്‍ഗ­വൈ­ഭ­വത്തെ സിനി­മ­യില്‍ വേണ്ട­രീ­തി­യില്‍ മാനി­ക്കു­ന്നി­ല്ല. സിനിമാ വ്യവ­സാ­യ­ത്തില്‍ കാ­ല­ങ്ങ­ളായി തുടര്‍ന്നു­വ­രുന്ന ഈ അനീ­തി­ക്കെ­തിരെ ശബ്ദ­മു­യര്‍ത്താന്‍ ആരും തയ്യാ­റാ­യി­രു­ന്നി­ല്ല. സിനി­മ­യുടെ ബൗദ്ധിക അവ­കാശം കേവലം നിര്‍മാ­താ­വിന് മാത്രം ലഭി­ക്കേ­ണ്ട­ത­ല്ലെന്നും അദ്ദേഹം കൂട്ടി­ച്ചേര്‍ത്തു.

സിനി­മ­യുടെ സാമ്പ­ത്തിക ലാഭം അണി­യ­റ­പ്ര­വര്‍ത്ത­കര്‍ക്ക് ലഭി­ക്ക­ണ­മെ­ങ്കില്‍ നിര്‍മാ­ണ­ച്ചെ­ലവ് പങ്കി­ടാനും അവര്‍ തയ്യാ­റാ­ക­ണ­മെന്ന് ഫിലിം എക്‌സി­ക്യൂ­ട്ടീവ് പ്രൊഡ്യൂ­സര്‍ മറിയം ജോസഫ് പറ­ഞ്ഞു. നിര്‍മാ­താ­ക്ക­ളെ­ക്കാലും സിനി­മ­യിലെ ബൗദ്ധിക സ്വത്ത് ചൂഷണം ചെയ്യു­ന്നത് വിത­ര­ണ­ക്കാ­രാ­ണ്. വിത­ര­ണ­മേ­ഖ­ല­യില്‍ സുതാ­ര്യ­ത­യു­ണ്ടാ­കേ­ണ്ടത് അനി­വാ­ര്യ­മാ­ണെന്നും അവര്‍ പറ­ഞ്ഞു.

സിനി­മ­യില്‍ ആര് എന്തു­ചെ­യ്യു­ന്നു­വെന്ന് കൃത്യ­മായി പറ­യാന്‍ സാധ്യ­മ­ല്ലാ­ത്ത­തി­നാ­ലാണ് ബൗദ്ധിക സ്വത്ത­വ­കാശ തര്‍ക്ക­ങ്ങ­ളു­ണ്ടാ­കു­ന്ന­തെന്ന് സംവി­ധാ­യ­കനും ചിത്ര സംയോ­ജ­ക­നു­മായ അജിത് കുമാര്‍ അഭി­പ്രാ­യ­പ്പെ­ട്ടു. സിനി­മ­യില്‍ സംവി­ധാ­നം, നിര്‍മാ­ണം, ഛായാ­ഗ്രാ­ഹണം, തിര­ക്ക­ഥ തുട­ങ്ങിയ പ്രാഥ­മിക പ്രവര്‍ത്ത­ന­ത്തിന് ചുക്കാന്‍ പിടി­ക്കു­ന്ന­വര്‍ക്കാണ് ബൗദ്ധിക സ്വത്ത­വ­കാശം ലഭി­ക്കേ­ണ്ട­തെന്ന് ഛായാ­ഗ്രാ­ഹ­കന്‍ രാമ­ച­ന്ദ്ര­ബാബു പറ­ഞ്ഞു.

പകര്‍പ്പ­വ­കാ­ശ­ത്തിലെ നിയ­മ­പ്ര­ശ്‌ന­ത്തെ­ക്കു­റിച്ച് കൊച്ചി നാഷ­ണല്‍ ഇന്‍സ്റ്റി­റ്റിയൂട്ട് ഓഫ് ലീഗല്‍ സ്റ്റഡീ­സിലെ അസി­. പ്രൊഫ. ആരതി അശോകും നിയമ വിദ­ഗ്ധന്‍ വിനയ് ഷെട്ടിയും സംസാ­രി­ച്ചു. സംവി­ധാ­യ­കന്‍ ലീനസ് ചര്‍ച്ച­യില്‍ അധ്യ­ക്ഷ­ത­വ­ഹി­ച്ചു.

ചല­ച്ചി­ത്ര­മേള മുന്നോ­ട്ടു­വെ­ക്കു­ന്നത് വൈവി­ധ്യ­മുള്ള കാഴ്ച­പ്പാ­ടു­കള്‍: തലാ ഹദീദ്

തിരുവനന്തപുരം: ചല­ച്ചി­ത്ര­മേ­ള­കള്‍ മുന്നോ­ട്ടു­വെ­ക്കു­ന്നത് അതിര്‍ത്തികള്‍ക്ക­പ്പു­റ­മുള്ള ജീവി­ത­ത്തിന്റെ വിശാ­ല­മായ കാഴ്ച­പ്പാ­ടു­കളും മൂല്യ­ങ്ങ­ളു­മാ­ണെന്ന് "ദി നാരോ ഫ്രൈം ഓഫ് മിഡ്‌നൈറ്റി'ന്റെ സംവി­ധാ­യിക തലാ ഹദീദ് അഭി­പ്രാ­യ­പ്പെ­ട്ടു. മേള­യോ­ട­നു­ബ­ന്ധിച്ച് സംഘ­ടി­പ്പിച്ച മീറ്റ് ദി പ്രസ്സില്‍ സംസാ­രി­ക്കു­ക­യാ­യി­രുന്നു. തന്റെ രാജ്യ­മായ മൊറോ­ക്കോ­യില്‍ വളരെ കുറച്ച് വനിതാ സംവി­ധാ­യ­കര്‍ മാത്ര­മേ­യു­ള്ളു. ഇതിന് കാരണം അവിടെ നില­നില്‍ക്കുന്ന പുരു­ഷാ­ധി­പത്യ സമൂ­ഹ­മാ­ണ്. എന്നാല്‍പ്പോലും വളരെ വ്യത്യ­സ്ത­മാര്‍ന്ന രീതി­യില്‍ സിനി­മയെ സമീ­പി­ക്കാ­നാണ് അവി­ടുത്തെ സ്ത്രീ സംവി­ധാ­യ­കര്‍ ശ്രമി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന­തെന്നും അവര്‍ കൂട്ടി­ച്ചേര്‍ത്തു.

ലോക­സി­നി­മാ­വി­ഭാ­ഗ­ത്തില്‍ പ്രദര്‍ശി­പ്പിച്ച ഇറാ­നി­യന്‍ സിനി­മ­യായ "ട്രാക്ക് 143'യുടെ സംവി­ധാ­യിക നര്‍ഗീസ് അബ്‌യാറും പുരു­ഷ­മേ­ധാ­വി­ത്വ­ത്തെ­ക്കു­റിച്ച് ശക്ത­മായി പ്രതി­ക­രി­ച്ചു. പുരു­ഷ­മേ­ധാ­വിത്വം ഒരു രാജ്യ­ത്തു­മാ­ത്ര­മ­ല്ലെന്നും അതൊരാഗോള പ്രതി­ഭാ­സ­മാ­ണെന്നും അതി­നെ­തി­രെ­യുള്ള നട­പ­ടി­കള്‍ സ്വീക­രി­ക്കു­ക­യാണ് സിനി­മാ­ലോകം ചെയ്യേ­ണ്ട­തെന്നും അഭി­പ്രാ­യ­പ്പെ­ട്ടു. തന്റെ സിനി­മ­കള്‍ എല്ലാം തന്നെ യുദ്ധ­ത്തി­നെ­തി­രെ­യുള്ള സ്ത്രീ മന­സ്സു­ക­ളുടെ കാഴ്ച­പ്പാ­ടാ­ണെന്നും ഓരോ കലാ­കാ­ര­•ാരും രാഷ്ട്രീ­യ­പ്ര­വര്‍ത്തകരാണെന്നും അവര്‍ പറ­ഞ്ഞു.

ഭാരതം തനിക്ക് എക്കാ­ലവും ആവേ­ശ­മാ­യിരു­ന്നു­വെന്നും ഇവിടെ സിനി­മ­കള്‍ ചെയ്യാ­നാണ് തനിക്ക് താത്പ­ര്യ­മെന്നും "ഏക് ഹസാര്‍ചി നോട്ടി'ന്റ സംവി­ധാ­യ­കന്‍ ശ്രീഹരി സാതെ പറഞ്ഞു. ഗ്രാമീണ ഭാര­തത്തെ ദൃശ്യ­വ­ത്ക­രി­ക്കാ­നാണ് തനി­ക്കി­ഷ്ടം. ഒരു നിശ്ചിത പ്രദേ­ശ­ത്തെ­ക്കു­റിച്ച് പറ­യാ­ത്തി­ട­ത്തോളം കാലം ഒരി­ക്കലും ഒരു സംവി­ധാ­യ­കന് ആഗോ­ള­ത­ല­ത്തി­ലേക്കുയ­രാന്‍ സാധ്യ­മ­ല്ലെന്ന അഭി­പ്രായം അവര്‍ പങ്കു­വെ­ച്ചു.

സിനി­മ­യില്‍ നിര്‍മാ­താവും മറ്റു കലാ­കാ­രന്‍മാരും തുല്യ­രാ­ണെന്നും നിര്‍മാ­താ­വിന് ചിത്ര­ത്തിന് പണം മുട­ക്കു­ന്ന­തി­ലു­പരി കലാ­കാ­ര­നെ­ന്നുള്ള സ്ഥാനം ലഭി­ക്കേ­ണ്ട­തു­ണ്ടെന്ന് നിര്‍മാ­താ­ക്കളായ ശേഖര്‍ സാതെയും വിക്രം മൊഹി­ന്ദയും അഭി­പ്രാ­യ­പ്പെ­ട്ടു. പ്രൊഫ. നീന ടി. പിള്ള, മീഡിയ സെല്‍ കോ-­ഓ­ഡി­നേ­റ്റര്‍ ഡോ. അഞ്ചല്‍ കൃഷ്ണ­കു­മാര്‍ എന്നി­വര്‍ പങ്കെ­ടു­ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക