Image

"ബീറ്റ്‌സ് ഓഫ് കേരള' ഫാമിലി നൈറ്റ്­

ജിനേഷ് തമ്പി Published on 17 December, 2014
"ബീറ്റ്‌സ് ഓഫ് കേരള' ഫാമിലി നൈറ്റ്­
ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ പ്രമുഖ മലയാളി സംഘടനയായ "ബീറ്റ്‌സ് ഓഫ് കേരള" 2014'ലെ ഫാമിലി നൈറ്റ്­ വര്‍ണശബളമായി ആഘോഷിച്ചു. ശ്രീ പോള്‍ കറുകപിള്ളി ചീഫ് ഗസ്റ്റ് ആയിരുന്ന ചടങ്ങില്‍ നിരവധി സംഘടനാ നേതാക്കളും പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു.

ഫാമിലി നൈറ്റില്‍ സംഘാടകര്‍ അണി നിരത്തിയ നിരവധി കലാവിരുന്നുകള്‍ കാണികള്‍ക്ക് അസുലഭ ദൃശ്യാനുഭവമായി. കാണികളെ കുടു കുടാ ചിരിപ്പിച്ച സ്കിറ്റും , "ബീറ്റ്‌സ് ഓഫ് കേരള" അംഗങ്ങളുടെ ഡാന്‍സും , ഇമ്പമേറിയ ഗാനങ്ങളും ചടങ്ങിനു നിറപകിട്ടേകി.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് "ബീറ്റ്‌സ് ഓഫ് കേരള" സംഘടിപ്പിച്ച കലാകായിക മത്സരങ്ങളിലെ വിജയികള്‍കുള്ള സമ്മാനം ശ്രീ പോള്‍ കറുകപിള്ളിയും , ശ്രിമതി ലിസ്സി അലെക്‌സും ചടങ്ങില്‍ കൈമാറി.

പ്രമുഖ വയലിനിസ്റ്റ് ശ്രി ജോര്‍ജ് ദേവസിക്ക് ബീറ്റ്‌സ് ഓഫ് കേരളയുടെ വക പുരസ്കാരവും നല്കി

വളരെ കുറഞ്ഞ സമയം കൊണ്ട് മലയാളി സമൂഹത്തില്‍ തനതായ മുഖമുദ്ര ചാര്‍ത്തിയ ബീറ്റ്‌സ് ഓഫ് കേരള സംഘടനയെ തന്റെ പ്രസംഗത്തില്‍ ശ്രീ പോള്‍ കറുകപിള്ളി പ്രത്യകം അനുമോദിച്ചു .

ഉത്ഘാടന പ്രസംഗം നടത്തിയ പ്രസിഡന്റ്­ സുമേഷ്, ബീറ്റ്‌സ് ഓഫ് കേരള കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ന്യൂജേഴ്‌സിയിലെ കലാ കായിക ,സാംസ്­കാരിക മേഖലകളില്‍ കൈ വരിച്ച ഉജ്വല നേട്ടങ്ങളെ പരാമര്‍ശിച്ചു

വോട്ട് ഓഫ് താങ്ക്‌സ് രേഖപെടുത്തി സെക്രട്ടറി ജിനു തരിയന്‍ സംസാരിച്ചു. ഫാമിലി നൈറ്റില്‍ പങ്കെടുത്ത എല്ലാവര്‍ക്കുമുള്ള നന്ദി തന്റെയും ബീറ്റ്‌സ് ഓഫ് കേരളയുടെ പേരിലും ജിനു അറിയിച്ചു വിഭവ സമൃദ്ധമായ സദ്യയും സംഘാടകര്‍ ഒരുക്കിയിരുന്നു.
"ബീറ്റ്‌സ് ഓഫ് കേരള' ഫാമിലി നൈറ്റ്­ "ബീറ്റ്‌സ് ഓഫ് കേരള' ഫാമിലി നൈറ്റ്­
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക