Image

അന്‍സിബയുടെ പുതിയ ചിത്രം 'വിശ്വാസം അതല്ലേ എല്ലാം'

Published on 17 December, 2014
അന്‍സിബയുടെ പുതിയ ചിത്രം 'വിശ്വാസം അതല്ലേ എല്ലാം'



ദൃശ്യത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ അന്‍സിബ ഹസന്റെ പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. ജയരാജ് വിജയ് സംവിധാനം ചെയ്യുന്ന 'വിശ്വസാം അതല്ലേ' എല്ലാം എന്ന്  പേരിട്ടിരിക്കുന്ന ചിത്രത്തില്‍ യുവനടി അന്‍സിബ ഹസനും അകാന്‍ഷ പുരിയും നായികമാരാവുന്നു. ഇതിഹാസ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഷൈന്‍ ടോം ചാക്കോയാണ് നായകനാവുന്നത്. ഒരു പൊലീസ് സൂപ്രണ്ടിന്റെ മകനായാണ് ഷൈന്‍ അഭിനയിക്കുന്നത്. 

സമൂഹത്തിലെ കാര്യങ്ങളെ കുറിച്ച് അറിയാമെങ്കിലും ആത്മവിശ്വാസം ഇല്ലാത്തതിന്റെ പേരില്‍ യുവാക്കള്‍ വെല്ലുവിളികള്‍ നേരിടാതെ വരുന്നുണ്ട്. ഇതേക്കുറിച്ചാണ് തന്റെ സിനിമ പ്രതിപാദിക്കുന്നതെന്ന് സംവിധായകന്‍ ജയരാജ് വിജയ് പറഞ്ഞു. സംവിധായകന്‍ തന്നെയാണ്  കഥയും തിരക്കഥയും ഒരുക്കുന്നത്. 

കലാഭവന്‍ ഷാജോണ്‍, മനോജ് കെ.ജയന്‍, വിജയരാഘവന്‍, ശങ്കര്‍, സുനില്‍ സുഗത തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.  ഷൂട്ടിംഗ് 18ന് കൊച്ചിയില്‍ തുടങ്ങും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക