വചനവര്‍ണ്ണം.
വാചകഗന്ധം.
വാചനരുചി.
ആശയസ്‌പര്‍ശം.
മഷിമുക്കുശ്രവണം.
കന്നിക്കടലാസ്സുസുഷിരം:
തലച്ചോറില്‍,
ജീവഞരമ്പില്‍,
ഊറുന്നസങ്കീര്‍ണ്ണത
കോശസംവാദ
വിജ്ഞാനപോഷം.
അറ്റമില്ലാ
ത്തുടര്‍ക്കഥാ
യിന്ദ്രീയജ്ജാള്യത.
ഇരുളും വാതിലടപ്പില്‍
മഴയുള്ള
രാത്രിയില്‍
കൊടുങ്കാറ്റു വീശും
ശീല്‌ക്കാര സത്വം
സര്‍ഗ്ഗവാജീകരണ
സത്യസത്തയാകും.