Image

പുഴ നീന്തി കടന്നിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മോട്ടോര്‍ ബോട്ടുമായി ഇന്ത്യന്‍ അമേരിക്കന്‍ ദമ്പതികള്‍

പി.പി.ചെറിയാന്‍ Published on 17 December, 2014
പുഴ നീന്തി കടന്നിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മോട്ടോര്‍ ബോട്ടുമായി ഇന്ത്യന്‍ അമേരിക്കന്‍ ദമ്പതികള്‍
ന്യൂയോര്‍ക്ക്: ഗുജറാത്ത് ചോട്ടാ ഉദയ്പൂര്‍ ജില്ലയിലെ നര്‍മദ സ്‌കൂളിലേക്ക് മണ്‍സൂണ്‍ കാലങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ എത്തിയിരുന്നത് ഹിരണ്‍ നദി നീന്തി കടന്നായിരുന്നു. അറുനൂറ് മീറ്റര്‍ ദൂരം നീന്തേണ്ടതുളളതിനാല്‍ ഇരുപത് ലിറ്റര്‍ കൊളളുന്ന ഒരു ചെമ്പ് പാത്രം ചില വിദ്യാര്‍ത്ഥികള്‍ കരുതിയിരുന്നു.  പുഴ നീന്തി ക്ഷീണിക്കുമ്പോള്‍ അല്പ നേരം ഇതില്‍ പിടിച്ച് വെളളത്തില്‍ പൊന്തികിടക്കുന്നതിന്.

ന്യൂയോര്‍ക്കില്‍ താമസിക്കുന്ന നാസ് കൗണ്ടി എമര്‍ജന്‍സി ഹൗസിങ് ഡെപ്യൂട്ടി ഡയറക്ടര്‍ രത്‌ന ബല്ല ഒരിക്കല്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ വിദ്യാര്‍ത്ഥികളുടെ ദുരന്തം നേരില്‍ കാണുന്നതിനിടയായി. മെക്കാനിക്കല്‍ എന്‍ജിനീയറായിരുന്ന ഭര്‍ത്താവുമായി വിഷയം ചര്‍ച്ച ചെയ്യുകയും വിദ്യാര്‍ത്ഥികള്‍ക്ക് പുഴ കടക്കുന്നതിനായി ഒരു മോട്ടോര്‍ ബോട്ട് നല്‍കുന്നതിനുളള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന്  അമേരിക്കയില്‍ നിന്നും ഇന്‍ഫേïറ്റബിള്‍ മോട്ടോര്‍ ബോട്ട് വാങ്ങി ഇന്ത്യയിലെത്തി സ്‌കൂള്‍ അധികൃതരോട് വിവരം പറഞ്ഞപ്പോള്‍ അവരുടെ സന്തോഷത്തിനതിരില്ലായിരുന്നു. മിഠായി വിതരണം ചെയ്തും, തേങ്ങാ പൊട്ടിച്ചും ഹിന്ദു ആചാര പ്രകാരം കന്നിയാത്ര നടത്തിയ ബോട്ട് രത്‌നയുടെ എന്‍ജിനീയറായ ഭര്‍ത്താവ് വരീന്ദറാണ് നിയന്ത്രിച്ചത്. ബോട്ടിലുളള യാത്ര വിദ്യാര്‍ത്ഥികള്‍ ശരിക്കും ആഘോഷിച്ചു.

ഈ ദമ്പതിമാര്‍ ഇതിനുമുമ്പും ഇന്ത്യയിലെ അശരണരായ കുട്ടികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനുളള പദ്ധതി നടപ്പാക്കിയിരുന്നു.

ബോട്ടില്‍ സഞ്ചരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലൈഫ് ജാക്കറ്റും ഇവര്‍ അമേരിക്കയില്‍ നിന്നു പോകുമ്പോള്‍ കരുതിയിരുന്നു. ദമ്പതിമാരുടെ മാതൃക അനുകരണീയമാണ്. അമരിക്കയില്‍ ദിനംതോറും പെരുകികൊണ്ടിരിക്കുന്ന സാമൂഹ്യ- സാംസ്‌കാരിക സംഘടനകള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊന്നല്‍ നല്കിയാല്‍ ഇന്ത്യയിലെ ആവശ്യത്തില്‍ കഴിയുന്നവര്‍ക്ക് അതൊരു അനുഗ്രഹമായിത്തീരും.


പുഴ നീന്തി കടന്നിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മോട്ടോര്‍ ബോട്ടുമായി ഇന്ത്യന്‍ അമേരിക്കന്‍ ദമ്പതികള്‍
പുഴ നീന്തി കടന്നിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മോട്ടോര്‍ ബോട്ടുമായി ഇന്ത്യന്‍ അമേരിക്കന്‍ ദമ്പതികള്‍
Join WhatsApp News
Anthappan 2014-12-17 04:49:59
You don't have to believe in God to be a good person (Pope. Francis) but if there is a God, that God will believe in you to get his/her work done. 
pmathulla@aol.com 2014-12-17 06:49:13
How do you define good. What is good for one person is not good for another. Soon you will find that nobody is good. Yes all have sinned and fall short of the glory of God. Only God can save you from this situation. That is the reason Christ came to make us good. Our work can't make us good. Faith in God's healing power only can make us good.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക