Image

പാട്രിക്ക് മിഷന്‍ പ്രോജക്റ്റ് - കമ്മിറ്റി പ്രവര്‍ത്തനക്ഷമമായി

പി.പി.ചെറിയാന്‍ Published on 17 December, 2014
പാട്രിക്ക് മിഷന്‍ പ്രോജക്റ്റ് - കമ്മിറ്റി പ്രവര്‍ത്തനക്ഷമമായി
ഡാളസ് : നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസനാതിര്‍ത്തിയിലുള്ള മാര്‍ത്തോമ സഭാ വിശ്വാസികളും, പ്രത്യേകിച്ചു യുവജനങ്ങളും പ്രതീക്ഷയോടെ കാത്തിരുന്ന പാട്രിക്മിഷന്‍ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനും, നിലവിലുള്ള അനിശ്ചിതത്വം ഒഴിവാക്കുന്നതിനും, ഭദ്രാസന എപ്പിസ്‌ക്കോപ്പാ നിയമിച്ച കമ്മറ്റി പ്രവര്‍ത്തനമാരംഭിച്ചു. ഡാളസ്, ഹൂസ്റ്റണ്‍ പ്രദേശങ്ങളില്‍ നിന്നുള്ള ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, പുതിയതായി ചുമതലയേറ്റ റീജിയണല്‍ ആക്റ്റിവിറ്റി കമ്മറ്റി പ്രസിഡന്റ് റവറന്റ് സാം മാത്യൂ അച്ചന്‍ എന്നിവരാണ് കമ്മിറ്റി അംഗങ്ങളായി പ്രവര്‍ത്തിക്കുന്നത്. ഭദ്രാസന ജൂബിലിയോടനുബന്ധിച്ചുള്ള സമാപന സമ്മേളനത്തിലാണ് പാട്രിക് മിഷന്‍ പ്രോജക്റ്റ് ധനസമാഹരണ ഫണ്ടിന്റെ ഔദ്യോഗിക ഉല്‍ഘാടനം മാര്‍ത്തോമാ മെത്രാപോലീത്ത സംഭാവന നല്‍കികൊണ്ട് നിര്‍വ്വഹിച്ചത്. പാട്രിക്കിന്റെ ഒന്നാം ചരമവാര്‍ഷീകദിനത്തില്‍ (2014 ജൂണ്‍ 4ന്) മിഷന്‍ പ്രോജക്റ്റിന്റെ ഭാഗമായി നിര്‍മ്മിച്ച കെട്ടിട സമുച്ചയത്തിന്റെ ഉല്‍ഘാടനം നിര്‍വ്വഹിക്കുന്നതിനായിരുന്നു പദ്ധതിയിട്ടിരുന്നത്. ചില സാങ്കേതിക തടസ്സങ്ങള്‍ പദ്ധതിയുടെ പുരോഗതി തടസ്സപ്പെട്ടു. ഈ പ്രോജക്റ്റിന്റെ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കണമെന്നുള്ളത് ഭദ്രാസന എപ്പിസ്‌ക്കോപ്പായുടെ മുന്‍ഗണനാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതു അഭിനന്ദനാര്‍ഹമാണ്. ഭദ്രാസനത്തിന്‌റെ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ പാട്രിക്കിനെ പോലെ സജ്ജീവമായി പ്രവര്‍ത്തിച്ചവര്‍ ചുരുക്കമാണെന്നുള്ളത് തന്നെയാണ് പാട്രിക്ക് മെമ്മോറിയല്‍ സ്ഥാപിക്കുന്നതിന് പ്രചോദനമായത്.

ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ, ഇടവകാംഗവും, എന്‍ജിനീയറിംഗ് ബിരുദധാരിയായിരുന്ന പാട്രിക്ക് ഒക്കലഹോമയിലെ നാറ്റീവ് അമേരിക്കന് മിഷന്‍ വെക്കേഷന്‍ ബൈബിള്‍ സ്‌ക്കൂള്‍ സംഘടിപ്പിക്കുന്നതിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ ഉണ്ടായ അപകടത്തില്‍ മരണപ്പെടുകയായിരുന്നു.

ഡാളസ്- ഫോര്‍ട്ട് വര്‍ത്തിലെ സഭാവ്യത്യാസമെന്യേ യുവാക്കള്‍ക്ക് മാതൃകയും, മാര്‍ഗ്ഗദര്‍ശകവുമായിരുന്ന പാട്രിക്ക്. യുവാക്കളെ സഭയുടെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഭദ്രാസന എപ്പിസ്‌ക്കോപ്പാ ഡിസം.19, 20, 21 തിയ്യതികളില്‍ ഡാളസ്സില്‍ എത്തിച്ചേരും. ഡാളസ് സെന്റ് പോള്‍സ് ഇടവകയില്‍ ഔദ്യോഗീക സന്ദര്‍ശനം നടത്തുക എന്നതാണ് ലക്ഷ്യമെങ്കിലും, പാട്രിക്ക് മിഷന്‍ പ്രോജക്റ്റിനെ കുറിച്ച് യുവജനങ്ങളില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം ഒഴിവാക്കുന്ന പ്രഖ്യാപനം നടത്തുമെന്നാണഅ ഡാളസ് ഇടവകജനങ്ങള്‍ക്കൊപ്പം സഭാവിശ്വാസികളും പ്രതീക്ഷിക്കുന്നത്. ഏകമകന്‍ നഷ്ടപ്പെട്ടതിലുള്ള ദുഃഖം താങ്ങാനാകാതെ വേദനിച്ചു കഴിയുന്ന പാട്രിക്കിന്റെ മാതാപിതാക്കള്‍, അമേരിക്കയിലുള്ള പാട്രിക്കിന്റെ ബന്ധുമിത്രാദികള്‍, മാര്‍ത്തോമ്മാ സഭാവിശ്വാസികള്‍ എന്നിവര്‍ക്ക് സാന്ത്വനമേക് പാട്രിക്ക് മിഷന്‍ പ്രോജക്റ്റ് പൂര്‍ത്തീകരിക്കുവാന്‍ ഭദ്രാസന എപ്പിസ്‌ക്കോപ്പാ നടത്തുന്ന ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ക്ക് സര്‍വ്വവിധി പിന്തുണയും നല്‍കുവാന്‍ ഏവരും പ്രതിജ്ഞാബന്ധരാണ്. നോര്‍ത്ത് അമേരിക്കാ യൂറോപ്പ്-ഭദ്രാസന ട്രഷറര്‍ ശ്രീ. ഫിലിപ്പ് തോമസ് ഡാളസ്സില്‍ നിന്നുള്ള പ്രതിനിധിയാണ് പാട്രിക് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ട് പോകുന്നതിന് ഇതു കൂടുതല്‍ സഹായകരമാകും.
പാട്രിക്ക് മിഷന്‍ പ്രോജക്റ്റ് - കമ്മിറ്റി പ്രവര്‍ത്തനക്ഷമമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക