Image

സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്‌റ് പോള്‍സ് ചര്‍ച്ച് ഓഫ് ഹൂസ്റ്റണ്‍ പ്രാര്‍ത്ഥനാ യജ്ഞത്തിന് തുടക്കം.

പി.പി.ചെറിയാന്‍ Published on 17 December, 2014
സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്‌റ് പോള്‍സ് ചര്‍ച്ച് ഓഫ് ഹൂസ്റ്റണ്‍ പ്രാര്‍ത്ഥനാ യജ്ഞത്തിന് തുടക്കം.
ഹൂസ്റ്റണ്‍ : പരിശുദ്ധ സഭയുടെ ശ്രേഷ്ഠ കത്തോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായ്ക്കും ഹൂസ്റ്റണ്‍ സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് പള്ളികള്‍ക്കും ദൈവകരുണ ലഭിക്കുന്നതിനുവേണ്ടിയുള്ള പത്തുദിവസം നീണ്ടുനില്‍ക്കുന്ന പ്രാര്‍ത്ഥനാ യജ്ഞത്തിന് തുടക്കം കുറിച്ചു. ഡിസം.14ന് ആരംഭിച്ച പ്രാര്‍ത്ഥനാ 25ന് രാവിലെ വി. ക്രിസ്തുമസ് ശുശ്രൂഷകളോടെ അവസാനിക്കും.

ഓഗസ്റ്റ് മാസത്തില്‍ ഇടവകപൊതുയോഗം ചേര്‍ന്ന്, സഭാസമാധാനത്തിന് വേണ്ടി ഐക്യകണ്‌ഠേനെ സ്വീകരിച്ച തീരുമാനങ്ങളില്‍ ഉറച്ചുനിന്ന് പ്രാര്‍ത്ഥനയും ഉപവാസവും ദൈവാശ്രയവും മാത്രം കൈമുതലായുള്ള മലങ്കരയുടെ യക്കോബ് ബുര്‍ദാനക്കും, 86-#ാ#ം വയസ്സിലും പരിശുദ്ധ സഭക്കു വേണ്ടിയും മലങ്കര മക്കള്‍ക്കു വേണ്ടിയും അക്ഷീണം പ്രവര്‍ത്തിക്കുന്ന ശ്രേഷ്ഠ കത്തോലിക്കാ ഭാവയ്ക്കു കൂറും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചിരുന്നു. യാക്കോബാ സുറിയാനി സഭയെ അതിന്റെ സകലപ്രൗഢിയോടും സകല പരിശുദ്ധിയോടും കൂടെ നയിക്കുവാനാവശ്യമായ ബലവും ശക്തിയും ലഭിക്കുന്നതിനും, ഇടവകയിലെ വൈദീകര്‍ക്കും, ദൈവവിശ്വാസികള്‍ക്കും വേണ്ടിയും നടത്തുന്ന പ്രാര്‍ത്ഥനാ യജ്ഞത്തില്‍ ഇടവകാംഗങ്ങള്‍ ഭക്താദരപൂര്‍വ്വം ഏകമനസ്സോടെ സഹകരിക്കണമെന്ന് പ്രസിഡന്റ് റെജി സക്കറിയ, സെക്രട്ടറി അജി സി പോള്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.


സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്‌റ് പോള്‍സ് ചര്‍ച്ച് ഓഫ് ഹൂസ്റ്റണ്‍ പ്രാര്‍ത്ഥനാ യജ്ഞത്തിന് തുടക്കം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക