Image

വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ ക്രിസ്തുമസ്-ന്യൂയര്‍ ആഘോഷം ജനുവരി നാലാം തീയ്യതി.

Published on 16 December, 2014
വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ ക്രിസ്തുമസ്-ന്യൂയര്‍ ആഘോഷം ജനുവരി നാലാം തീയ്യതി.
വെസ്റ്റ് ചെസ്റ്റര്‍ അസോസിയേഷന്റെ 2014 ലെ ക്രിസതുമസ്-ന്യൂഇയര്‍ ആഘോഷങ്ങള്‍ ജനുവരി നാലാം തീയ്യതി ഞായറാഴ്ച 3.30 മുതല്‍ 8മണിവരെ പോര്‍ട്ട്‌ചെസ്റ്ററിലുള്ള സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് വെസ്റ്റ്‌ചെസ്റ്ററിന്റെ ആഡിറ്റോറിയത്തില്‍ വെച്ച് നടത്തുന്നതാണ്.
2014 വാര്‍ഷിക പൊതുയോഗവും 2015ലേക്ക് ഉള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും 3 മണിക്ക് തന്നെ ആരംഭിക്കുന്നതാണ്.

അതിന് ശേഷം നടക്കുന്ന ക്രിസ്തുമസ്- ന്യൂയര്‍ ആഘോഷങ്ങള്‍ ഫാ.ബിനോയി ജെ.തോമസ് ഡയോസിഷന്‍ സെക്രട്ടറി, മാര്‍ത്തമ്മ ചര്‍ച്ച്, മുഖ്യാതിഥിയായി പങ്കെടുത്ത് പ്രഭാഷണം നടത്തുന്നതാണ്.

നാട്യ മുദ്ര സ്‌ക്കൂള്‍ ഓഫ് ഡാന്‍സിന്റെ  വിവിധ ഡാന്‍സ് പ്രോഗ്രാമുകളും വെസ്റ്റ് ചെസ്റ്റിലെ കലാകാരന്‍മാരും കലാകാരികളും അണിയിച്ചൊരുക്കുന്ന ഡാന്‍സ് പ്രോഗ്രാമുകള്‍ ക്രിസ്തുമസ് ന്യൂയര്‍ പ്രോഗ്രാമുകള്‍  വർണാഭം  ആക്കുമെന്നതില്‍ സംശയമില്ല.

അതിനുശേഷം വിഭവസമൃദ്ധമായ ഡിന്നറും ഉണ്ടായിരിക്കുന്നതാണ്.

ഈ പ്രോഗ്രാം ഒരു വമ്പിച്ച വിജയമാക്കാന്‍ വെസ്റ്റ്‌ചെസ്റ്ററിലെ എല്ലാ മലയാളി സുഹൃത്തുക്കളുടെയും സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി പ്രസിഡന്റ് കുരൂര്‍ രാജന്‍, സെക്രട്ടറി രാജ് തോമസ്, ട്രഷറര്‍ രാജന്‍ ടി. ജേക്കബ്, വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, ജോയിന്റ് സെക്രട്ടറി- കെ.ജി. ജനാര്‍ദ്ദനന്‍, കോര്‍ഡിനേറ്റര്‍ ജോയി ഇട്ടന്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കെ.ജെ. ഗ്രിഗറി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ ക്രിസ്തുമസ്-ന്യൂയര്‍ ആഘോഷം ജനുവരി നാലാം തീയ്യതി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക