Image

കേരളാ അസോസിയേഷന്‍ ഓഫ് ഡാലസിന്റെ ക്രിസ്മസ്പുതുവത്സരാഘോഷം ഡിസംബര്‍ 27 ന്.

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 16 December, 2014
കേരളാ അസോസിയേഷന്‍ ഓഫ് ഡാലസിന്റെ   ക്രിസ്മസ്പുതുവത്സരാഘോഷം ഡിസംബര്‍ 27 ന്.
ഡാലസ്: കേരളാ അസോസിയേഷന്‍ ഓഫ് ഡാലസിന്റെ  ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍  ഡിസംബര്‍ 27 ശനിയാഴ്ച ഡാലസില്‍ നടക്കും.  ഗാര്‍ലന്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയ ഓഡിറ്റോറിയത്തില്‍ (4922 Rosehill Rd Garland, TX 75043)  വൈകുന്നേരം  6 മണി മുതലാണ് പരിപാടികള്‍.

 ഡോ. അബ്ദുള്‍ എ റഷീദ് (യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് ആര്‍ലിംഗ്ടണ്‍)  ക്രിസ്മസ്   പുതുവത്സര സന്ദേശം  നല്‍കും. ആഘോഷങ്ങളുടെ ഭാഗമായി  നേറ്റിവിറ്റി ഷോ,  ക്രിസ്മസ് കാരള്‍,  മറ്റു  പുതുവത്സര പരിപാടികള്‍, ക്രിസ്മസ് ഡിന്നര്‍ എന്നിവയുണ്ടാവും.  അസോസിയേഷന്‍ സംഘടിപ്പിച്ച സ്‌പെല്ലിങ്ങ് ബീ, ആര്‍ട്‌സ്, സ്പീച്ച് എന്നീ മത്സരവിഭാഗങ്ങളുടെ വിജയികള്‍ക്ക് ചടങ്ങില്‍ സമ്മാനം നല്‍കി ആദരിക്കുന്നതാണ്.

ആഘോഷങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി  അസോസിയേഷന്‍ പ്രസിഡന്റ് ബാബു മാത്യു , സെക്രട്ടറി റോയ് കൊടുവത്ത് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബാബു കണ്ടോത്ത് എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍ 
കേരളാ അസോസിയേഷന്‍ ഓഫ് ഡാലസിന്റെ   ക്രിസ്മസ്പുതുവത്സരാഘോഷം ഡിസംബര്‍ 27 ന്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക