Image

സംസ്‌കാരങ്ങള്‍ സമന്വയിച്ച ചടങ്ങില്‍ നാമം അവാര്‍ഡുകള്‍ സമ്മാനിച്ചു

Published on 14 December, 2014
സംസ്‌കാരങ്ങള്‍ സമന്വയിച്ച ചടങ്ങില്‍ നാമം അവാര്‍ഡുകള്‍ സമ്മാനിച്ചു
പിസ്‌കാറ്റവേ, ന്യു ജേഴ്‌സി: നായര്‍ മഹാമണ്ഡലം ആന്‍ഡ്‌ അസോസിയേറ്റഡ്‌ മെംബേഴ്‌സ്‌ (നാമം) എക്‌സലന്‍സ്‌ അവാര്‍ഡുകള്‍ വര്‍ണാഭമായ ചടങ്ങില്‍ ഡോ. ശ്രീധര്‍ കാവില്‍, പദ്‌മ കുമാര്‍ നായര്‍, അഞ്‌ജു ഭാര്‍ഗവ, പോള്‍ കറുകപ്പള്ളില്‍, ഡോ. രസിക്‌ ലാല്‍ പട്ടേല്‍ എന്നിവര്‍ ഏറ്റുവാങ്ങി.

ദിവാന്‍ ബാങ്ക്വറ്റിലെ നിറഞ്ഞ സദസില്‍ മലയാളികളെയും ഉത്തരേന്ത്യന്‍ സമൂഹത്തെയും ഒരുമിച്ച്‌ അണി നിരത്താനായി എന്നത്‌ നാമത്തിന്റെ പ്രവര്‍ത്തന മികവിന്റെയും ലക്ഷ്യബോധത്തിന്റെയും തെളിവായി.

ചടങ്ങില്‍ ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിലെ ഉന്നത വ്യക്തികളും, സംഘടന നേതാക്കളും, സാമൂഹ്യ സാംസ്‌കാരിക മാധ്യമ രംഗങ്ങളിലെ പ്രമുഖരും പങ്കെടുത്തു

മുഖ്യാതിഥി ഡപ്യുട്ടി കോണ്‍സല്‍ ജനറല്‍ മനോജ്‌ കുമാര്‍ മൊഹപത്ര കോണ്‍സുലര്‍ രംഗത്തു വരുത്തുന്ന മാറ്റങ്ങളും അതുവഴി ഉണ്ടാകുന്ന നേട്ടങ്ങളും വിവരിച്ചു. പ്രധാന മന്ത്രിയുടെ സന്ദര്‍ശനത്തിനു പ്രധാന സംഘാടകനായി പ്രവര്‍ത്തിച്ചതും അദ്ധേഹം അനുസ്‌മരിച്ചു.

ഒ.സി.ഐ. കാര്‍ഡുകളും പി.ഐ.ഓ. കാര്‍ഡുകളും ആനുകൂല്യങ്ങളുടെ കാര്യത്തില്‍ തുല്യമായിരിക്കുമെന്നും താമസിയാതെ അവ ഒന്നാകുമെന്നും അദ്ധേഹം പറഞ്ഞു. ഒ.സി.ഐ കാര്‍ഡ്‌ അപേക്ഷ പരിശോധിച്ച്‌ കാര്‍ഡ്‌ നല്‍കുന്നത്‌ ഇന്ത്യയില്‍ നിന്നാണു. എന്നാല്‍ പി.ഐ.ഒ കാര്‍ഡ്‌ കോന്‍സുലേറ്റില്‍ നിന്നു തന്നെ നല്‍കുന്നു. 1015 ദിവസത്തിനകം അതു ലഭ്യമാകും.

ഇന്ത്യാക്കാരുടെ ഏതു പ്രശ്‌നങ്ങളിലും സഹായം എത്തിക്കുക ലക്ഷ്യമാക്കി കോണ്‍സുലെറ്റില്‍ ഹെല്‌പ്‌ ലൈന്‍ സ്ഥാപിച്ചിട്ടുണ്ട്‌.

വിസ ഓണ്‍ അറൈവല്‍ പദ്ധതിആരംഭിച്ചതിനാല്‍ ഇനി മുതല്‍ വിസക്കായികോണ്‍സുലേറ്റില്‍ ചെല്ലേണ്ട കാര്യമില്ല. അതുപോലെ തന്നെ 5 വര്‍ഷത്തെ വിസ ചോദിച്ചു വരുന്നവര്‍ക്ക്‌ 10 വര്‍ഷത്തെ വിസ നാല്‍കുന്നത്ര കാര്യങ്ങള്‍ ഉദാരവകല്‍ക്കരിച്ചിട്ടുണ്ട്‌അദ്ധേഹം പറഞ്ഞു.
പ്രോഗ്രാം കണ്‍ വീനര്‍ വിനീത നായരുടെ ആമുഖത്തോടേ ആരംഭിച്ച സമ്മേളനത്തില്‍ ഗുരുസ്വാമി പാര്‍ഥസാരഥി പിള്ള പ്രാര്‍ഥന ഗീതമാലപിച്ചു. നാമം വൈസ്‌ പ്രസിഡന്റ്‌ ഡോ. ഗീതേഷ്‌ തമ്പി സ്വാഗതമാശംസിച്ചു.

നാമമത്തിന്റെ സ്ഥാപകന്‍ എം.ബി.എന്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മാധവന്‍ ബി നായര്‍ ഭാരതീയ മൂല്യങ്ങള്‍ പുതിയ തലമുറക്ക്‌പകര്‍ന്നു നല്‍കുവാനുംവിദ്യാഭാസ രംഗത്ത്‌ നേട്ടങ്ങള്‍ കൈവരിക്കാനും നേത്രുസ്ഥാനങ്ങളിലെത്താനും പുതിയ തലമുറയെ പ്രാപ്‌തരാക്കുക ലക്ഷ്യമിട്ടാണു നാമം രൂപം കൊണ്ടതെന്നു ചൂണ്ടിക്കാട്ടി. മൂല്യങ്ങള്‍ക്കായി ലോകം പൗരസ്‌ത്യ നാടുകളിലേക്കു ഉറ്റു നോക്കുന്നു. അതേ സമയം പാശ്ചാത്യ നാടിന്റെ ഊര്‍ജ്ജസ്വലതയും കര്‍മ്മ ശേഷിയിയും കണ്ടില്ലെന്നും നടിക്കാനാവില്ല. ഇവ തമ്മില്‍ സമന്വയിപ്പിക്കുമ്പോള്‍ വലിയ നേട്ടങ്ങള്‍ക്കു വഴിയൊരുക്കും. ഈ പാതയിലാണു നാമം മുന്നേറുന്നത്‌മാധവന്‍ നായര്‍ ചൂണ്ടിക്കാട്ടി. തന്റെ സഹപ്രവര്‍ത്തകരെ അദ്ധേഹം പരിചയപ്പെടുത്തുകയും ചെയ്‌തു.

അവാര്‍ഡ്‌ ഏറ്റുവാങ്ങി സംസാരിച്ച പ്രൊഫ. ശ്രീധര്‍ കാവില്‍ തന്നെപറ്റി കാണിച്ച വീഡിയോ കുറച്ച്‌ അതിശയോക്തി കലര്‍ന്നതാണെന്നു പറഞ്ഞു. പല നേട്ടങ്ങളെപറ്റിയുമെടുത്തു കാട്ടിയപ്പോള്‍ ആരാണിയാള്‍ എന്നാണു തനിക്കു തോന്നിയത്‌അദ്ധേഹം നര്‍മ്മ രൂപേണ പറഞ്ഞു.

വിദ്യാഭ്യാസത്തിന്റെ മൂല്യം മനസിലാക്കുന്ന സംഘടന എന്ന നിലയില്‍, അധ്യാപകനായ തനിക്കു നാമത്തിന്റെ ഈ അവാര്‍ഡ്‌ സ്വീകരിക്കുന്നതില്‍ സന്തോഷമുണ്ട്‌.വിദ്യാഭ്യാസവും മൂല്യാധിഷ്ടിതമായ ജീവിതവുമാണു നമ്മെ മഹത്വല്‍ക്കരിക്കുന്നത്‌. വിദ്യഭ്യാസം ഉണ്ടായിരിക്കുകയും മൂല്യങ്ങള്‍ കാക്കാതിരിക്കുകയും ചെയ്യുന്നവരോട്‌ പുഛമേ തോന്നൂ.

ഇന്ത്യക്കു നൂറു കുറവുകളുണ്ട്‌. എന്നാലും മൂല്യങ്ങള്‍ ഇപ്പോഴും അവിടെ വിലമതിക്കപ്പെടുന്നു.അടുത്തയിടക്ക്‌ ചൈന ജി.ഡി.പിയുടെ കാര്യത്തില്‍ ഒന്നാമതെത്തിയപ്പോള്‍ ദുഖം തോന്നി. അമേരിക്കയെയാണു ചൈന രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയത്‌. മൂന്നംസഥാനത്തു ഇന്ത്യയാണെന്നു കണ്ടപ്പോള്‍ സന്തോഷവും തോന്നി. പ്രശ്‌നങ്ങളും വെല്ലുവിളികളും നേരിടുമ്പോഴും മുന്നിലേക്കു വരാനുള്ള ആര്‍ജവം ഇന്ത്യക്കുണ്ട്‌.
അമേരിക്കയിലെ വിദ്യാഭ്യാസ നിലവാരം താഴുന്നതു കാണുമ്പോള്‍ ലജ്ജ തോന്നുന്നു. യോഗ്യതകള്‍ ലഘൂകരിച്ച്‌ ഈ പ്രതിസന്ധി നേരിടാനാണു അമേരിക്ക ശ്രമിക്കുന്നത്‌അദ്ധേഹം ചൂണ്ടിക്കാട്ടി.

പ്രശസ്‌ത അധ്യാപകനും ഗവേഷകനും വാഗ്മിയുമായ ഡോ. ശ്രീധര്‍ കാവില്‍ ന്യൂ യോര്‍ക്കിലെ സെന്റ്‌ ജോണ്‍സ്‌ യൂനുവേഴ്‌സിറ്റിയില്‍ മാര്‍ക്കറ്റിംഗ്‌ പ്രൊഫസര്‍ ആയി സേവനമനുഷ്‌ ടിക്കുന്നു. കാവില്‍ കണ്‍സല്‍ട്ടന്റ്‌ എന്ന ഗ്ലോബല്‍ മാര്‍ക്കറ്റിംഗ്‌ സംരംഭത്തിന്റെ പ്രസിഡന്റ്‌ ആയ ഡോ. ശ്രീധര്‍ കാവില്‍ യു എസ്‌ ഇന്ത്യന്‍ അമേരിക്കന്‍ ചേംബര്‍ ഓഫ്‌ കോമേഴ്‌സിന്റെ ചെയര്‍മാന്‍ ആണ്‌ . ന്യൂയോര്‍ക്ക്‌ കേരള സെന്റെറിന്റെ പ്രസിഡന്റ്‌ ആയിരുന്ന ഡോ. കാവില്‍ വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ അട്വൈസറി ബോര്‍ഡ്‌ ചെയര്‍മാന്‍ കൂടിയാണ്‌ . നിരവധി ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ അദ്ധേഹം കരസ്ഥമാക്കിയിട്ടുണ്ട്‌

തീവ്രമായ ഇഛാശക്തിയും കഠിനാധ്വാനവുമാണു തന്റെ വിജയ രഹസ്യങ്ങളെന്നു പദ്‌മകുമര്‍ നായര്‍ പറഞ്ഞു. തന്റെ വളര്‍ച്ചക്കു അനുകൂലമായ പല ഘടകങ്ങളുമുണ്ടായിരുന്നു.തന്റെ കുടുംബം, അധ്യാപകര്‍ തുടങ്ങി തന്നെ തുണച്ചവരെയിാക്കെ നന്ദിപുര്‍വം ഓര്‍ക്കുന്നു.മറ്റു മനുഷ്യരുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കുക എന്നതു താന്‍ എക്കാലവും ദൗത്യമായി സ്വീകരിച്ചിട്ടുണ്ട്‌. ഭാര്യ ഗീതയില്‍ നിന്നും മകള്‍ ലക്ഷ്‌മിയില്‍ നിന്നും തനിക്കു ലഭിക്കുന്ന പിന്തുണയും അദ്ദേഹം എടുത്തു പറഞ്ഞു.

ന്യൂയോര്‍ക്ക്‌ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ സോഫ്‌റ്റ്‌വെയര്‍ സ്ഥാപനമായ സോഫ്‌റ്റ്‌വെയര്‍ ഇങ്കുബേറ്ററിന്റെ സി ഇ ഒ ആണ്‌ മാറ്റ്‌ കുമാര്‍ എന്നറിയപ്പെടുന്ന പദ്‌മകുമാര്‍ നായര്‍. നൂതനാശയങ്ങളുമായി വരുന്ന പുതിയ സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയുള്ള ഇന്നൊവേഷന്‍ ഇങ്കുബേറ്റര്‍, ഇന്ത്യയിലെ റിയല്‍ എസ്‌റ്റേറ്റ്‌ മേഖലയില്‍ നൂതന സാങ്കേതിക സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന ഇന്‍ദുനിയ തുടങ്ങി നിരവധി പ്രോജെക്ട്‌സ്‌ അദ്ധേഹത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നു. ഇന്ത്യയിലുള്ള തന്റെ സ്ഥാപനങ്ങളില്‍ അദ്ധേഹം ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ള സ്‌ത്രീകള്‍ക്ക്‌ ഉദ്യോഗം നല്‌കി അവരെ ശാക്തീകരിക്കുന്നു. ഇന്ത്യയിലും അമേരിക്കയിമായി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണ്‌ പദ്‌മകുമാര്‍ നായര്‍.

നാമത്തീന്റെ അവാര്‍ഡ്‌ സ്വീകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നു ഫൊക്കാന നേതാവായ പോള്‍ കറുകപ്പള്ളില്‍ പറഞ്ഞു. സമൂഹ നന്മക്കായി വിനയ പുര്‍വം പ്രവര്‍ത്തിക്കുന്ന മാധവന്‍ നായര്‍ രൂപം കൊടുത്ത ഈ സംഘടനയുടെ ഉദ്ധേശ ലക്ഷ്യങ്ങള്‍ തന്നെ ശ്ലാഘനീയമാണു. ഫൊക്കാനയുടെ ഉറച്ച സപ്പോര്‍ട്ടറാണു മധവന്‍ നായര്‍. തന്റെ വ്യക്തിജീവിതത്തിലേ നേട്ടങ്ങള്‍ക്കെല്ലാം കാരണം കുടുംബത്തില്‍ നിന്നു ലഭിക്കുന്ന പിന്തുണയാണെന്നു പോള്‍ പറഞ്ഞു.

പ്രമുഖ സംഘടന നേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ പോള്‍ കറുകപ്പിള്ളില്‍ നോര്‍ത്ത്‌ അമേരിക്കയിലെ മലയാളി സമൂഹത്തില്‍ നിറസാന്നിധ്യമാണ്‌ . ഫോകാനയുടെ സ്ഥാപക നേതാക്കളില്‍ ഒരാളും മുന്‍ പ്രസിഡന്റും ട്രസ്‌ടീ ബോര്‍ഡ്‌ ചെയര്‍മാനുമായി പ്രവര്‍ത്തിച്ച അദ്ധേഹം നിരവധി പ്രവാസി സാമൂഹ്യ സംഘടനകളിലും മാധ്യമ പ്രസ്ഥാനങ്ങളിലും നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്നു. അമേരിക്കയിലും കേരളത്തിലുമായി സാമൂഹ്യക്ഷേമ പദ്ധതികളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും പോള്‍ കറുകപ്പിള്ളില്‍ സജീവമായി പങ്കെടുത്തു വരുന്നു. നിരവധി പുരസ്‌കാരങ്ങള്‍ അദ്ധേഹം നേടിയിട്ടുണ്ട്‌ .

ഈ രാജ്യത്തു തന്നെ ജീവിക്കാനുറച്ചവരാണു നാം എന്നതിനാല്‍ സേവന പ്രവര്‍ത്തങ്ങളിലുംനാം ശ്രദ്ധിക്കേണ്ടതുണ്ടെന്നു അഞ്‌ജു ഭാര്‍ഗവ ചൂണ്ടിക്കാട്ടി. 80കളില്‍ ലിവിംഗ്‌സ്റ്റണ്‍ മേയറുമായി സംസാരിക്കുമ്പൊള്‍ ധര്‍മ്മ കമ്യൂണിറ്റിയെ പറ്റി അദ്ധേഹത്തിനു യാതൊരു ധാരണയും ഇല്ലായിരുന്നു. ഇന്നതു മാറി. ഹിന്ദു സേവാ ചാരിറ്റീസും നാമവും ലക്ഷ്യമിടുന്നത്‌ ഒരേതരം സേവന പ്രവര്‍ത്തികളാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

പ്രശസ്‌ത സാമൂഹ്യ പ്രവര്‍ത്തകയും, പ്രഭാഷകയും, ഹിന്ദു അമേരിക്കന്‍ സേവ ചാരിറ്റീസ്‌ സ്ഥാപകയുമായ അഞ്ചു ഭാര്‍ഗവ പ്രസിഡന്റ്‌ ബറാക്ക്‌ ഒബാമയുടെ ഫെയിത്ത്‌ ബെയിസ്‌ഡ്‌ ആന്‍ഡ്‌ നൈബര്‍ഹൂഡ്‌ പാര്‍ട്ട്‌ നെര്‍ഷിപ്‌സിന്റെ അട്വൈസറി കൗണ്‍സില്‍ മെമ്പര്‍ ആയി സേവനമനുഷ്‌ ടിച്ചിട്ടുണ്ട്‌ . വൈറ്റ്‌ ഹൗസുമായി സഹകരിച്ച്‌ നിരവധി സാമൂഹ്യ സേവന പദ്ധതികള്‍ നടപ്പിലാക്കുകയും അമേരിക്കയിലെ മുഖ്യധാര മാധ്യമങ്ങളില്‍ ബ്ലോഗുകള്‍ എഴുതുകയും ചെയ്യുന്ന അഞ്ചു ഭാര്‍ഗവ പ്രവാസി സമൂഹത്തില്‍ ശക്തമായ സാന്നിധ്യമാണ്‌ .

മുതിര്‍ന്ന ഡോക്ടര്‍ ആയ ഡോ. രസിക്ക്‌ ലാല്‍ പടേല്‍ ന്യൂജേഴ്‌സിയിലെ സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളില്‍ നിറഞ്ഞു നില്‌ക്കുന്ന വ്യക്തിയാണ്‌ . ന്യൂജേഴ്‌സിയിലെ ഇര്‍വിംഗ്‌ ടന്‍ ജനറല്‍ ഹോസ്‌പിറ്റലില്‍ ഡിപ്പാര്‍ട്ട്‌ മെന്റ്‌ ഓഫ്‌ മെഡിസിനില്‍ ചെയര്‍മാന്‍ ആയി പ്രവര്‍ത്തിച്ച അദ്ധേഹം ബെത്ത്‌ ഇസ്രേല്‍ മെഡിക്കല്‍ സെന്റെറിലും ഈസ്റ്റ്‌ ഓറഞ്ച്‌ ജനറല്‍ ഹൊസ്‌പിറ്റലിലും സേവനമനുഷ്ടിക്കുന്നു. പ്രമുഖ സാംസ്‌കാരിക സംഘടനായ ഇന്‍ഡോഅമേരിക്കന്‍ കള്‍ച്ചറല്‍ അസോസിയെഷന്റെ സ്ഥാപക നേതാവും മുന്‍ ചെയര്‍മാനുമാണ്‌ . അദ്ധേഹത്തിന്റെ നേതൃത്വത്തില്‍ ന്യൂജേഴ്‌സിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പുകളും മറ്റു സാമൂഹ്യക്ഷേമ പദ്ധതികളും നടന്നു വരുന്നു. അഹമ്മദബാദിലെ കൃഷ്‌ണ ഹാര്‍ട്ട്‌ ഇന്‌സ്‌ടിറ്റൂറ്റ്‌ തുടങ്ങിയ ആശുപത്രികളില്‍ ഡോ. രസിക്ക്‌ ലാല്‍ പടേല്‍ സൗജന്യ സേവനം നല്‍കാറുണ്ട്‌ .

ന്യു ജെഴ്‌സി പബ്ലിക്‌ യുട്ടിലിറ്റീസ്‌ കമീഷണര്‍ ഉപേന്ദ്ര ചിവുക്കുള,മുന്‍ ഫൊക്കാന പ്രസിഡന്റും എന്‍.എസ്‌.എസ്‌. ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക പ്രസിഡന്റുമായ ജി.കെ. പിള്ള, കെ.എച്ച്‌.എന്‍ എ പ്രസിഡന്റ്‌ ടി.എന്‍. നായര്‍, ഫോമാ മുന്‍ പ്രസിഡന്റ്‌ ശശിധരന്‍ നായര്‍, ഫൊക്കാന്‍ ജനറല്‍ സെക്രട്ടറി വിനോദ്‌ കെയാര്‍കെ, കെ.എച്‌.എന്‍.എ ജനറല്‍ സെക്രട്ടറി ഗണേഷ്‌ നായര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
ഫൊക്കാനയുടെ മുതിര്‍ന്ന നേതാവ്‌ ടി.എസ്‌. ചാക്കോ, ഹെല്‍ത്ത്‌ കെയര്‍ പ്രൊഫഷനല്‍ രമണിദേവി പിള്ള എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

ചടങ്ങിനോടനുബന്ധിച്ച് നാമത്തിന്റെ സുവനീര്‍ പുറത്തിറക്കി.

വിനീത നായര്‍,
എന്നിവര്‍ ആയിരുന്നു എംസിമാര്‍. സഞ്‌ജീവ്‌ കുമാര്‍, അരുണ്‍ ശര്‍മ്മ, അജിത്ത്‌ മേനോന്‍ എന്നിവരായിരുന്നു പരിപാടികളുടെ കോര്‍ഡിനേറ്റര്‍മാര്‍. സജിത്ത് പരമേശ്വരന്‍, ഡോ. ഗോപിനാഥന്‍ നായര്‍, രാജശ്രീ പിന്റോ, അപര്‍ണ കണ്ണന്‍ , പ്രേം നാരായണന്‍, അനാമിക നായര്‍, വിദ്യ രാജേഷ്, ജാനകി അവുല, സുഹാസിനി സജിത്ത് , ഡോ ആശ വിജയകുമാര്‍, മാലിനി നായര്‍ തുടങ്ങിയ നാമം പ്രവര്‍ത്തകര്‍ വിവിധ കമ്മിറ്റികളിലായി ചടങ്ങിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.  സെക്രട്ടറി ബിന്ദു സഞ്‌ജീവ്‌ നന്ദി പറഞ്ഞു.

അനഘ്‌ ഇ ഗബ്രു അവതരിപ്പിച്ച ഭംഗ്‌ഡ, മാലിനി നായരും സംഘവും അവതരിപ്പിച്ച 
നൃത്തം, സുമാ നായരുടെ ഗാനങ്ങള്‍ എന്നിവ ഹൃദയഹാരിയായി.
സംസ്‌കാരങ്ങള്‍ സമന്വയിച്ച ചടങ്ങില്‍ നാമം അവാര്‍ഡുകള്‍ സമ്മാനിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക