Image

മുഖ്യമന്ത്രി പദത്തിലേക്ക് വഴിവെട്ടി പിണറായി- അനില്‍ പെണ്ണുക്കര

അനില്‍ പെണ്ണുക്കര Published on 15 December, 2014
മുഖ്യമന്ത്രി പദത്തിലേക്ക് വഴിവെട്ടി പിണറായി- അനില്‍ പെണ്ണുക്കര
പാര്‍ട്ടിയില്‍ നിന്നും അധികാരമൊഴിയുന്ന പിണറായി വിജയന്‍ മുഖ്യമന്ത്രിക്കുപ്പായം ഏതാണ്ട് തൈച്ച് വച്ചിരിക്കുകയാണ്. വലിയ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ കേരളത്തിലെ മണ്ടന്‍മാര്‍ ഇടതന്‍മാരെ തന്നെ അധികാരത്തിലെത്തിക്കാനാണ് സാധ്യത. ജനകീയ വിഷയങ്ങളില്‍ നിന്ന് അകന്നുപോയ സി.പി.എം. ജനങ്ങളിലേക്ക് അടുക്കാന്‍ കണ്ടു പിടിച്ചിരിക്കുന്ന വഴി കൊള്ളാം.
സമ്പൂര്‍ണ്ണ മാലിന്യനിര്‍മ്മാര്‍ജ്ജനം.

സി.പി.എം ആവിഷ്‌ക്കരിച്ച് നായനാര്‍ സര്‍ക്കാര്‍ വിജയിപ്പിച്ചെടുത്ത ജനകീയാസൂത്രണത്തിന്‌റെ വിജയമാണ് മാലിന്യനിര്‍മ്മാര്‍ജ്ജനം പോലെയുള്ള പദ്ധതിക്ക് പിന്നിലെ പ്രചോദനം.
സി.പി.എം ന്റെ ഇപ്പോഴത്തെ താത്വികാചാര്യനായ ഡോ.തോമസ് ഐസക് തന്നെയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ജനകീയാസൂത്രണം പോലെയുള്ള ഒരു പദ്ധതി ഉണ്ടെങ്കില്‍ മാത്രമെ കഴിഞ്ഞ വര്‍ഷങ്ങളിലായി സി.പി.എം. ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന തിരിച്ചടികളില്‍ നിന്നും രക്ഷനേടാനാകൂ എന്ന തിരിച്ചറിവാണ് സി.പി.എം.നെ മാലിന്യപ്രശ്‌നത്തിലേക്ക് കൊണ്ടെത്തിച്ചത്.
അധികാരത്തിലെത്താനുള്ള ഒരു കുറുക്കു വഴിയായി ഇതിനെ കേരളജനത തല്‍ക്കാലം കാണാനും വഴിയില്ല. കാരണം പറമ്പിലെ മാലിന്യമെങ്കിലും സി.പി.എം. കാര്‍ വാരിക്കോണ്ട പൊയ്‌ക്കോളും എന്നു വിചാരിക്കും.

പിണറായി സഖാവ് സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയാനുളള തയ്യാറെടുപ്പില്‍ നില്‍ക്കുമ്പോഴാണ്. കേരളത്തെ ഇന്ന് വലിയ തോതില്‍ ബാധിച്ചിട്ടുള്ള മാലിന്യപ്രശ്‌നം ഏറ്റെടുത്തുകൊണ്ട് പാര്‍ട്ടി രംഗത്തുവന്നത്.

ഇതുപോലെ സി.പി.എം. കൊണ്ടുവന്ന വളരെ നന്മയുള്ള ഒരു പദ്ധതിയായിരുന്നു ജനകീയാസൂത്രണം. 1997-2001 കാലഘട്ടത്തില്‍ നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് ജനകീയാസൂത്രണപദ്ധതി കേരളത്തില്‍ വിജയകരമായി നടപ്പിലാക്കിയത്. അന്നു വരെയുണ്ടായിരുന്ന വികസന മാതൃകളെ അത്ഭുതപ്പെടുത്തുന്നതായിരുന്നു ജനകീയാസൂത്രണം. സംസ്ഥാനത്തിന്റെ പദ്ധതി വിഹിതത്തിന്റെ മൂന്നിലൊന്ന് പഞ്ചായത്തുകള്‍ക്ക് നല്‍കുകയും കൂടുതല്‍ അധികാരം പഞ്ചായത്തുകളിലേക്ക് കൈമാറുകയും ചെയ്തു. വിപ്ലവകരമായ മാറ്റങ്ങളാണ് ഗ്രാമീണ വികസനകാര്യത്തില്‍ അന്നുണ്ടായത്. ഇതിന്റെയെല്ലാം ക്രഡിറ്റ് മുഴുവന്‍ തോമസ് ഐസക്കും കൊണ്ടുപോയി അന്ന്.
ജനകീയാസൂത്രണം വലിയ സംഭവമൊക്കെ ആയിരുന്നുവെങ്കിലും 2001 ല്‍ അധികാരത്തിലെത്താന്‍ സി.പി.എം. ന് കഴിഞ്ഞില്ല. അതോടെ ജനകീയാസൂത്രണത്തിന് എട്ടിന്റെ പണിയും കിട്ടിത്തുടങ്ങി. എല്‍.ഡി.എഫിന്റെ സ്വപ്നപദ്ധതിയെ യു.ഡി.എഫ് കുപ്പത്തൊട്ടിയില്‍ കളഞ്ഞു. ലഭിച്ച അധികാരങ്ങളെ ദുതപയോഗം ചെയ്യുവാനും തുടങ്ങി. എന്നാല്‍ ഇതിനെതിരെ ഒരു ചെറുവിരലനക്കാന്‍പോലും ഇടതന്‍മാര്‍ക്ക് കഴിഞ്ഞില്ല.

2011 ല്‍ അച്ചുതാനന്ദന്‍ അധികാരത്തില്‍ വന്നപ്പോഴും ജനകീയാസൂത്രണത്തിന്റെ അവസ്ഥ ചവറ്റുകൊട്ടയില്‍ത്തന്നെ ആയിരുന്നു. ധനമന്ത്രി ആയിരുന്ന തോമസ് ഐസകിന് ഈ പദ്ധതിയെക്കുറിച്ച് ഓര്‍മ്മപോലും ഉണ്ടായിരുന്നില്ല. ജനകീയാസൂത്രണം തവിട്ടുപൊടിയായി. ഗ്രാമസഭകള്‍ പഞ്ചായത്ത് അംഗങ്ങളുടെ വീടുകളില്‍കൂടി ഇഷ്ടക്കാര്‍ക്കും ഇഷ്ടമുള്ളിടത്തേക്കും പദ്ധതികള്‍ വീതം വച്ചു. സമിതികളൊക്കെ കടലാസിലായി. കരാറുകാര്‍ തിരിച്ചുവന്നു. പാര്‍ട്ടിക്കാര്‍ തന്നെ കരാറുകാരായി, അഴിമതിക്കാരായി. കരാറുകാരുമായി ലാഭവിഹിതം പങ്കുവച്ചു. ഇത്രയൊക്കെ സംഭവിച്ചിട്ടും സി.പി.എം. കമാന്നൊരക്ഷരം മിണ്ടിയില്ല.

'മാലിന്യനിര്‍മ്മാര്‍ജ്ജനം' എന്ന ബൃഹത് പദ്ധതി സി.പി.എം. ഏറ്റെടുക്കുമ്പോള്‍ പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്ന തോമസ് ഐസക്കും ലക്ഷ്യം വയ്ക്കുന്നത് മറ്റൊന്നുമല്ല ധനമന്ത്രിക്കസേരതന്നെ.
കേരളത്തിലുടനീളം മാലിന്യം കെട്ടിക്കെടക്കുന്നത് ഇതുവരെ സി.പി.എം. അറിഞ്ഞിരുന്നില്ലേ? കേരളത്തിലെ അഞ്ച് നഗരസഭകളും ഭരിച്ചിരുന്ന സി.പി.എം. ഇതുവരെ ക്രിയാത്മകമായ ഒരു പരിപാടിപോലും മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനായി കൈകൊണ്ടിട്ടില്ല. ഈ അധികാരക്കൊതിയന്മാരായ നേതാക്കളുടെ മൂക്കുകളെ തുളച്ചുകയറുന്ന ഈ നാറ്റം ഇപ്പോള്‍ എവിടെനിന്നുമാണെന്നാണ് പലരും ചോദിക്കുന്നത്. നാറ്റം തന്നെയാണ് അധികാരത്തിലെത്താനുള്ള കുറുക്കുവഴിയെന്ന് യു.ഡി.എഫിനെപ്പോലെ എല്‍.ഡി.എപും തിരിച്ചറിഞ്ഞിരിക്കുന്നു… അത്ര തന്നെ!
മുഖ്യമന്ത്രി പദത്തിലേക്ക് വഴിവെട്ടി പിണറായി- അനില്‍ പെണ്ണുക്കര
മുഖ്യമന്ത്രി പദത്തിലേക്ക് വഴിവെട്ടി പിണറായി- അനില്‍ പെണ്ണുക്കര
മുഖ്യമന്ത്രി പദത്തിലേക്ക് വഴിവെട്ടി പിണറായി- അനില്‍ പെണ്ണുക്കര
മുഖ്യമന്ത്രി പദത്തിലേക്ക് വഴിവെട്ടി പിണറായി- അനില്‍ പെണ്ണുക്കര
Join WhatsApp News
RAJAN MATHEW DALLAS 2014-12-16 23:55:31
 RSP  ഇല്ലാതെ കൊല്ലം വട്ടപ്പൂജ്യം ആയില്ലേ ? മാണി ഇല്ലാതെ കോട്ടയം കാര്യമായി ഒന്നും കിട്ടില്ല ...ഇനിയും മാണിയെ എടുക്കുമോ ? വലതു ദയനീയമായില്ലേ ?   വീ എസ്  അല്ലാതെ അവിടെ ജനകീയ നേതാക്കൾ ആരുണ്ട്  ?   എന്തൊക്കെ നാണക്കേടുകൾ  ഉണ്ടെഗ്ഗിലും ഇപ്പോഴത്തെ സാഹചര്യങ്ങളിൽ യു ഡി എഫ് അല്ലെ മുന്നിൽ ...മാണി ഗ്രൂപിനെ വീണ്ടും പിളർത്താൻ സാദിച്ചാൽ , അതിൽ ഒരു ക ഷണം  കിട്ടിയാൽ, ചിലപ്പോൾ രക്ഷപ്പെടാം ....ഇല്ലെഗ്ഗിൽ , പിണറായിയുടെ സ്വപ്നം മനോഹരമായ സ്വപ്നമായി തന്നെ അവശേഷിക്കും ...

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക