Image

ഗൂഗ്ള്‍ പരിഭാഷ ഇനി മലയാളത്തിലും

Published on 12 December, 2014
ഗൂഗ്ള്‍ പരിഭാഷ ഇനി മലയാളത്തിലും

ന്യൂഡല്‍ഹി: ഗൂഗ്ള്‍ പരിഭാഷ ഇനി മലയാളത്തിലും. മൂന്നു കോടി ജനങ്ങള്‍ സംസാരിക്കുന്ന ഭാഷയെ ഇനി ലോകത്തിലെ ഏതു ഭാഷയിലേക്കും ഗൂഗ്ളിലൂടെ പരിഭാഷ ചെയ്യാം.

ഇന്ത്യന്‍ ഭാഷകള്‍ക്ക് ഗൂഗ്ള്‍ പരിഭാഷ സൗകര്യം ഒരുക്കിയിരുന്നുവെങ്കിലും മലയാളം അതില്‍ ഉള്‍പ്പെട്ടിരുന്നില്ല. പുതുതായി ഉള്‍പെടുത്തിയ പത്ത് ഭാഷകളില്‍ മലയാളത്തെയും ഗൂഗ്ള്‍ തെരഞ്ഞെടുത്തിരിക്കുകയാണ്.

കൂടുതല്‍ ഇന്ത്യക്കാരെ ഇന്‍്റര്‍നെറ്റിന്‍്റെ ലോകത്തേക്ക് കൊണ്ടു വരികയെന്നതാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. 2017 ഓടു കൂടി ഇന്ത്യയില്‍ ഗൂഗ്ളിന് 50 കോടി ഉപഭോക്താക്കെള സൃഷ്ടിക്കുകയെന്നതാണ് ലക്ഷ്യമിടുന്നതെന്ന് ഗൂഗ്ള്‍ ഇന്ത്യ എം.ഡി രാജന്‍ ആനന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ഹിന്ദി, പഞ്ചാബി, തമിഴ്, ഉര്‍ദു, തെലുങ്ക് എന്നീ ഇന്ത്യന്‍ ഭാഷകളടക്കം 90 ഭാഷകളാണ് നിലവില്‍ ഗൂഗ്ള്‍ പരിഭാഷയില്‍ ഉള്ളത്.

തുടക്ക ഘട്ടമെന്ന നിലയില്‍ നിരവധി അബദ്ധങ്ങളാണ് പരിഭാഷയില്‍ ഉള്‍പെട്ടിട്ടുള്ളത്.

https://translate.google.com/
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക