Image

അമ്മിണിക്കവിതകളിലൂടെ- ഡോ.നന്ദകുമാര്‍ ചാണയില്‍

ഡോ.നന്ദകുമാര്‍ ചാണയില്‍ Published on 11 December, 2014
അമ്മിണിക്കവിതകളിലൂടെ- ഡോ.നന്ദകുമാര്‍ ചാണയില്‍
അമേരിക്കന്‍ മലയാളി സാഹിത്യസല്ലാപത്തിന്റെ എണ്‍പത്തിയഞ്ചാമത് സല്ലാപ വേളയില്‍ (ഡിസംബര്‍ 6, 2014)അവതരിപ്പിച്ചത്
എന്നെ കേള്‍ക്കാന്‍ പോകുന്ന എല്ലാവര്‍ക്കും എന്റെ വിനീത നമസ്‌കാരം:
വാസ്തവം പറഞ്ഞാല്‍ ഇത് ശരിക്കും, ഒരു നായരു പിടിച്ചതെന്ന്  പറയുന്നതിനു പകരം നായരെ പിടിപ്പിച്ച  പുലിവാലായി. ശ്രീ ജെയിന്‍ മുണ്ടക്കല്‍ എന്റെ അനുവാദത്തിനു പോലും കാത്ത് നില്‍ക്കാതെ, ഞാനാദ്യമായി പങ്കെടുത്ത  സാഹിത്യസല്ലാപത്തില്‍ ഇരു ചെവിയറിയാതെ, ഒരു വിളംബരം ചെയ്തു:അടുത്ത സാഹിത്യ സല്ലാപത്തില്‍ അമ്മിണി കവിതകളെക്കുറിച്ച് നന്ദകുമാര്‍ സംസാരിക്കുന്നതായിരിക്കുമെന്ന്. പ്രശസ്ത കവി ശ്രീ. ചെറിയാന്‍ കെ ചെറിയാനും, മറ്റു സാഹിത്യകാരന്മാരും, സാഹിതീ സേവകരും അടങ്ങുന്ന സദസ്സില്‍ അമ്മിണിക്കവിതകളെക്കുറിച്ച് എന്തെങ്കിലും പറഞ്ഞ് ശ്രോതാക്കളെ നിരാശപ്പെടുത്തുകയും, അവരെക്കൊണ്ട്  മോശമായ  അഭിപ്രായം പറയിപ്പിക്കേണ്ടി വരുകയും ചെയ്യുമോ എന്ന വേവലാതി ഒരു വശത്ത്; ഞാന്‍ ഭ്രാത്രു തുല്ല്യവും ഗുരു സമാനവും സമാദരിക്കുന്ന പണ്ഡിതനായ  ആന്റണി ചേട്ടന്റെ അപ്രീതിക്ക്  പാത്രമാകുമോ എന്ന അങ്കലാപ്പ് മറുവശത്ത്. ഈ ആമുത്തോടെ ഞാന്‍ എന്നില്‍ നിക്ഷിപ്തമായ കര്‍ത്തവ്യത്തിലേക്ക് പ്രവേശിക്കട്ടെ.അമ്മിണിക്കവിതകളുടെ സ്രുഷ്ടി കര്‍ത്താവിനെ കുറിച്ച്  അല്‍പ്പമെങ്കിലും പറയാതെ കാര്യത്തിലേക്ക് നേരേകടക്കുന്നത്, പശ്ചാത്തലസംഗീതമില്ലാതെയുള്ള ഗാനമേള പോലെ ആയിരിക്കുമല്ലോ.

ഏതാണ്ട് ആറു് പതിറ്റാണ്ടുകള്‍ക്ക് മുമ്പ്,അമേരിക്കയിലെത്തിചേര്‍ന്ന ആദ്യകാല പ്രവാസികളില്‍ അദ്വിതീയരാണു് അമ്മിണി ആന്റണി ദമ്പതികള്‍. ഒരു പാട് ലേനങ്ങളും, കവിതകളും, കഥകളും, വ്യത്യസ്ത തൂലികാനാമങ്ങളില്‍ ഇവിടെ നിന്നും പുറപ്പെടുന്ന വിവിധ  ആനുകാലിക പ്രസിദ്ധീകരണങ്ങളിലും നാട്ടിലെ മുഖ്യധാരാ മാദ്ധ്യമങ്ങളിലും എഴുതി, എഴുതിയ ആള്‍ ആരാണെന്നു വായനക്കാര്‍ക്ക് അറിയാന്‍ പിടികൊടുക്കാതെ, ഒരു മായാവിയായി വിഹരിച്ച്‌കൊണ്ടിരിക്കുന്ന ഒരു സാഹിത്യപ്രതിഭയാണു്  പ്രൊഫസ്സര്‍ എം.ടി. ആന്റണി. കൂടാതെ, അദ്ദേഹം മികച്ച ഒരു വാഗ്മിയുമാണു്. ആരുടേയും മും നോക്കാതെ, ആരുടേയും പ്രീതിയോ അപ്രീതിയോ വക വക്കാതെ, എല്ലാം വെട്ടിത്തുറന്ന് ഉള്ളില്‍ തോന്നിയത്, ഉള്ളത്‌പോലെ പറയുന്ന പ്രക്രുതക്കാരനാണു് പ്രൊഫസ്സര്‍ ആന്റണി. വിശാലവും വിസ്ര്തുതവുമായ വായനകൊണ്ട് നേടിയെടുത്ത അറിവിന്റെ ഒരു ഭണ്ഡാഗാരമായിതനാലാവാം, എന്തിനെക്കുറിച്ചും ഏതിനെക്കുറിച്ചും, വ്യക്തവും, സ്പഷ്ടവും, തനതുമായ  ഒരഭിപ്രായം ആന്റണി ചേട്ടനുള്ളത്. ഭാരതീയ സംസ്‌ക്രുതിയിലും മലയാള ഭാഷയിലും അഗാധമായ അവഗാഹവും അറിവുമുള്ള ആളാണു് പ്രൊഫസ്സര്‍ ആന്റണി. പ്രശസ്തി ഇദ്ദേഹത്തിനു അലര്‍ജിയാണു്. അതുകൊണ്ടാണല്ലോ അദ്ദേഹം തൂലികാനാമം ഉപയോഗിക്കുന്നത്. എത്രയോ പുസ്തകങ്ങളാക്കാനുള്ള വകകള്‍. സാക്ഷാല്‍ മുണ്ടശ്ശേരി മാഷിന്റെ അരുമശിഷ്യനായ ഇദ്ദേഹം എഴുതി തള്ളിയിട്ടുണ്ട്. എന്തുകൊണ്ടൊ ്യാതി ആര്‍ജിക്കുന്നതിലുള്ള വൈമുഖ്യം
 കൊണ്ടായിരിക്കണം പുസ്തകങ്ങളൊന്നും തന്നെ പ്രസിദ്ധീകരിക്കാത്തത്.

ഇനി അമ്മിണിക്കവിതകളെക്കുറിച്ച്ഃ 1990കളിലാണെന്ന് തോന്നുന്നു ''അമ്മിണി ക്കവിതകള്‍'ല്പശ്രീ ജോസ് തയ്യിലിന്റെ കൈരളിയില്‍ ണ്ഡശ്ശഃ പ്രസിദ്ധീകരിച്ചത്. കാലപ്പഴക്കത്തോടൊപ്പം,ആരും ശ്രദ്ധിക്കാതെ പൊടിപുരണ്ടു കിടന്നിരുന്ന, ഈ ചേതോദര്‍പ്പണകാവ്യശകലങ്ങള്‍ പൊടി തുടച്ച്, പൊതുജനല്പ ശ്രദ്ധയിലേക്ക് കൊണ്ടു വന്നത് ്ര്രപശസ്ത എഴുത്തുകാരനും നിരൂപകനുമായ ശ്രീ.സുധീര്‍ പണിക്കവീട്ടിലാണു്. അമ്മിണിക്കവിതകളും കുഞ്ഞുണ്ണിക്കവിതകള്‍ പോലെയെന്നു വായനകാര്‍ക്ക്ല്പതോന്നാമെങ്കിലും അമ്മിണിക്കവിതകള്‍ ഒരു പ്രത്യേകതലം പൂണ്ടു് നില്‍ക്കുന്നു. ല്പഅവ നമ്മുടെ കടങ്കഥകള്‍പോലെയോ ഇംഗ്ലീഷില്‍ ഇഡിയംസ് എന്നൊക്കെ പറയുന്നപോലെയോ, വരികള്‍ക്കപ്പുറവും വാക്കുകള്‍പ്പുറവും ഗൂഢമായി ഒളിഞ്ഞിരിക്കുന്ന അര്‍ത്ഥവും ആശയവും അടങ്ങിയിരിക്കുന്നവയാണു്. അതേ സമയം, ചമയാലങ്കാരങ്ങളില്ലാതെ തന്നെ ബിംബാത്മകങ്ങളായ രൂപകല്‍പ്പനകളും പ്രതിഫലിപ്പിക്കുന്നതില്‍അമ്മിണിക്കവിതകള്‍ വിജയിച്ചിട്ടുണ്ട്. ആയുര്‍വേദത്തിലെ നൂറ്റൊന്നു ആവര്‍ത്തിച്ച  ക്ഷീരബല പോലെ, വായനകാരന്റെ  അറിവിനു കൂടുതല്‍ ഈട് നല്‍കാന്‍ അമ്മിണിക്കവിതകള്‍ പര്യാപ്തങ്ങളാണു്.സാഹിത്യമേന്മക്കൊപ്പം തന്നെ, കവിതാപ്രസ്ഥാനത്തിന്റെ നാമകരണം വഴി,ആന്റണി ചേട്ടന്റെ സഹധര്‍മ്മിണി അമ്മിണിയോടുള്ള ഇമ്മിണിപ്രണയപാരവശ്യവുംസാഹിതീസല്ലാപക്കാര്‍ ശ്രദ്ധിക്കുമല്ലോ!ല്പഎന്താണീ അമ്മിണിക്കവിതകളെഴുതാനുള്ള പ്രചോദനം എന്ന് ഈ അവതാരകന്‍ ആന്റണിച്ചേട്ടനോട്  ചോദിച്ചപ്പോള്‍ പറഞ്ഞത്, ഒന്നാമത്തെ പ്രചോദനം അദ്ദേഹത്തിന്റെ പ്രിയദര്‍ശിനിയായ അമ്മിണിചേച്ചിതന്നെ. പിന്നെ മലയാളത്തിലെ മഹാകവികളില്‍ പോലും അത്യപൂര്‍വവും അനന്യവുമായ നര്‍മ്മബോധംഅനുഭവിച്ചറിയാനിടയായപ്പോഴുണ്ടായ അദ്ദേഹത്തിന്റെ പ്രതികരണവും. ശ്രീ. സുധീര്‍ പണിക്കവീട്ടിലിന്റെ നിര്‍വ്വചനത്തില്‍ നിന്നും ചില പ്രസക്ത ഭാഗങ്ങള്‍ ഞാന്‍ ഉദ്ധരിക്കട്ടെ:
'അമ്മിണി കവിതകള്‍ പരിശോധിക്കുമ്പോള്‍ നമ്മള്‍ എന്താണു കാണുന്നത്?  അമ്മിണി കവിതകള്‍ ഒരു ഏകീക്രുത ശൈലിയില്‍ (ഗ്മ ദ്ധക്ഷദ്ധനു ്രന്ഥന്ധത്‌നരൂപ നു ) ബന്ധിപ്പിച്ചവയല്ല.  വരികളുടെ എണ്ണമോ, വ്രുത്തമോ, ശില്‍പ്പഘടനയിലെ നിര്‍ബന്ധങ്ങളോ അത് അനുശാസിക്കുന്നില്ല.  വിവരണാത്മകമായ കവിതകളല്ല. വായനക്കാരന്റെ അറിവുകളെ പരിശോധിച്ച് അവനു മാനസിക വികാസം ഉണ്ടാക്കുകയും പഠിച്ച് വച്ചിരിക്കുന്നത് മാത്രം ശരിയെന്ന് ധരിച്ച് അഹങ്കരിക്കുന്നവരൊട് സ്വയം ചിന്തിക്കുക എന്ന സന്ദേശവും ഈ കവിതകള്‍ നല്‍കുന്നു.   വിശുദ്ധ വേദവചനങ്ങളെ അല്ലെങ്കില്‍ പൊതുവായി ജനം  വീശ്വസിച്ച് വരുന്ന ആദര്‍ശങ്ങളെ അനുകൂല സാഹചര്യങ്ങളില്‍ വളച്ചൊടിക്കാനുള്ള പ്രവണത മനുഷ്യമനസ്സുകള്‍ക്കുണ്ടെന്നും ഈ കവിതകളുടെ ഉപഞ്ജാതാവു്  അപഗ്രഥനംനടത്തികണ്ടെത്തുന്നു. പഴമയില്‍ പെരുമകാണുന്ന ഒരുസവിശേഷംചിലകവിതകള്‍ പ്രകടമാക്കുമ്പോഴുംആധുനികതയെതള്ളിപ്പറയുന്നില്ല.വളരെലളിതമായഭാഷയില്‍ എഴുതുന്ന ഇത്തരംകവിതകള്‍ വായനക്കാരനു വായിച്ച് രസിക്കാം.  ഒരു പക്ഷെ വായനക്കാരന്‍ വരികളുടെ അര്‍ത്ഥം പൂര്‍ണ്ണമായി മനസ്സിലാക്കുന്നില്ലെങ്കിലും മറ്റ് ആധുനിക കവിതകള്‍ വായിച്ച് അനുഭവിക്കുന്ന ക്ലേശങ്ങള്‍ അവര്‍ക്ക് ഉണ്ടാകില്ല.  തത്വചിന്താപരമായ വിഷയങ്ങള്‍ക്ക് തന്റേതായ ഒരു വ്യാ്യാനം കൊടുക്കുന്ന രീതിയാണു അമ്മിണിക്കവിതകള്‍ക്കുള്ളത്.സ്വന്തമായ ഒരു കവിതാ രീതിയായത്‌കൊണ്ട് ആവിഷ്‌കാരം മുഴുവന്‍ സ്വാതന്ത്ര്യത്തോടെ അദ്ദേഹം നിര്‍വ്വഹിക്കുന്നു.'
സമയപരിമിതിയാലും മറ്റു അനേകം പേര്‍ക്ക് പലതും പറയുവാനും ഉണ്ടെന്ന കാര്യവും കണക്കിലെടുത്ത്ല്പഏതാനും  കവിതകളെക്കുറിച്ച് മാത്രം പരാമര്‍ശിച്ചിട്ട് എന്റെ ഊഴം അവസാനിപ്പിച്ച്‌കൊള്ളാം.
മായ എന്ന കവിതയെക്കുറിച്ച്ഃ ആദിശങ്കരന്‍ തൊട്ട് അന്തോണിമാഷ് വരെയുള്ളവരുടെ ഉറക്കംകെടുത്തിയിട്ടും മായക്ക് ത്രുപ്തി വരുന്നില്ല.അങ്ങനെ മായയില്‍ വീഴുന്നവനല്ല നമ്മുടെ ഈ പ്രിയ കവി. പാമ്പിനെക്കുറിച്ച് അറിയാവുന്നത് കൊണ്ട് മാത്രമല്ല, പാമ്പെന്ന ക്ഷുദ്രജീവി വരുത്തി വച്ചേക്കാവുന്നല്പവിനയോര്‍ത്തിട്ടല്ലേ അബോധമനസ്സിലും കയറു പാമ്പായി തെറ്റിദ്ധരിക്കപ്പെടുന്നത്!വൈജാത്യങ്ങള്‍ ഏറെ ഉണ്ടായിട്ടും നിസ്സാരമായ ഒരു സമാനതകൊണ്ടല്ലേ കയറു പാമ്പായി തോന്നിപ്പിക്കുന്നത്?തോന്നലും യാഥാര്‍ത്ഥ്യവും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ യാഥാര്‍ത്ഥ്യം തോന്നലായി മാറുന്നില്ല മറിച്ച് തോന്നലിനു യാഥാര്‍ത്ഥ്യത്തിന്റെ ഭാവനാ പരിണാമം സംഭവിക്കുന്നു. അതുപോലെ തന്നെ മായ, മോഹിയുടെ ബോധമണ്ഡലത്തില്‍, അബോധാവസ്ഥയിലെന്നപോലെ, വേശ്യയെക്കണ്ട് ഭാര്യയാണെന്ന തെറ്റിദ്ധാരണ ജനിപ്പിക്കുന്നു.ഭയം കൊണ്ടായാലും മോഹം കൊണ്ടായാലും ലഹരി തലക്കടിച്ചാല്‍ ഇല്ലാത്തത്് ഉണ്ടെന്നും ഉള്ളത് മറ്റൊന്നാണെന്നും ധരിച്ച് വശാവും; ലഹരി ഏതുവിധത്തിലുള്ളതുമായിക്കൊള്ളട്ടെ.
ആ ദംശനമേറ്റാല്‍ദ്വന്ദ്വസ്വഭാവങ്ങളെല്ലാം ആവിയായി ഏക ഭാവത്തില്‍ മനസ്സിനെ ഉട ക്കുന്നു. ആ അവസ്ഥയില്‍ സൗന്ദര്യവും വൈരൂപ്യവും എത്ര ദര്‍ശിച്ചാലും മനസ്സിലാവാതെ പോകുന്നു.
ഒന്നു് എന്ന അമ്മിണിക്കവിത ഃ വളരെ സരളമെങ്കിലും, കവിതയുടെ മാധുര്യംകൊണ്ട് മധുരം ത്രിമധുരമാക്കുന്ന ഭാവനയുടേയും യുക്തിയുടേയും ദര്‍ശനത്തിന്റേയും ഒരു സംഗമം ഇവിടെല്പനമുക്ക് ദര്‍ശിക്കാന്‍ കഴിയും. ദൈനംദിന ജീവിതത്തില്‍, ഇണകളില്‍ ഒരാള്‍ അല്ലെങ്കില്‍ മറ്റേയാള്‍ല്പമാത്സര്യബുദ്ധിയോടെ - ''ഞാനില്ലെങ്കില്‍, നിങ്ങള്‍ എന്താകുമായിരുന്നു' എന്നു അന്യോന്യം ചോദിക്കാറില്ലേ? സമൂഹത്തിലായാലും, കുടുംബത്തിലായാലും ''ഞാനാണു കേമന്‍' എന്ന അഹന്ത വര്‍ദ്ധിച്ചാല്‍, ഒരുമ എന്ന മണിമാളികയുടെല്പഅടിസ്ഥാനശിലയും ഇളകി നിലം പരിശാകുമെന്ന്,''ഒന്നു് പിന്നോക്കം വലിച്ചപ്പോള്‍ പത്തു പൂജ്യമായി മാറി' എന്ന ഗുണദോഷചിന്തനത്തിലൂടെ കവി നമ്മെ ബോധവല്‍ക്കരിക്കുന്നു.'ഐകമത്യം  മഹാബലം', എന്ന ആപ്തവാക്യം എത്ര ഭംഗിയായിത്തന്നെ അമ്മിണിക്കവിതയിലൂടെ ആന്റണിചേട്ടന്‍ പറഞ്ഞു വച്ചുവെന്ന് ശ്രദ്ധിക്കൂ.പരസ്പ്പരപൂരകങ്ങളായി വര്‍ത്തിക്കേണ്ടതിനു പകരം, 'ഞാനില്ലെങ്കില്‍ നീയില്ല'', എന്ന അഹംഭാവം മൂത്ത് ഒരു ഘടകം മറ്റൊന്നില്‍ നിന്ന്പിന്‍വലിഞ്ഞാല്‍ രണ്ടിന്റേയും അസ്തിത്വം ഇല്ലാതാകും. ഇതല്ലേ നിസ്സാരകാര്യങ്ങള്‍ക്കു് വേണ്ടി  വഴക്കടിച്ച് വേര്‍പിരിയേണ്ടി വരുന്ന  ഇന്നത്തെ വര്‍ദ്ധിത വിവാഹമോചനങ്ങള്‍ക്ക് നിദാനം?പത്തില്‍ നിന്ന് ഒന്നു പിന്‍വാങ്ങിയപ്പോള്‍ പൂജ്യത്തിന്റേയും ഒന്നിന്റേയും മൂല്യം ഇടിഞ്ഞ് ഒന്നും പൂജ്യവും ഒന്നുമല്ലാതായി. ഒന്നും പൂജ്യവും കൂടിച്ചേര്‍ന്നില്ലെങ്കില്‍ ലക്ഷാധിപതികളും കോടീശ്വരന്മാരും എങ്ങനെ ഉണ്ടാകും!
കവിത മരിക്കുന്നുഃ ഈ കവിതയുടെ പ്രമേയത്തോട് (ഇതിവ്രുത്തം) എനിക്ക് അല്‍പ്പം വിയോജിപ്പൂണ്ടു്.മേഘസന്ദേശത്തിനെന്തു പ്രസക്തി' കമ്പൂട്ടര്‍ യുഗം കവിതയുടെ ശത്രുവോ?എന്നീ അവസാനത്തെ രണ്ടു വരികളോട്് പ്രത്യേകിച്ചും. കാരണം, പ്രേമവും, അനുരാഗവും, പ്രേമിയും പ്രണയിതാവും ഉള്ളിടത്തോളം കാലം,സന്ദേശവും സന്ദേശവാഹിയും ചിരംജീവികളായിരിക്കും. ഒരു നൂതന കവിതാപ്രസ്ഥാനത്തിനുപ്രിയതമയുടെ പേരിട്ട് താലോലിക്കുന്ന കവിക്ക് അനുരാഗവായ്പ്പ് നന്നായി അറിയാം. സന്ദേശമയക്കാന്‍ ഒരു മാദ്ധ്യമം വേണമല്ലോ?സന്ദേശവാഹകന്‍ മേഘമാവട്ടെ, മയൂരമാവട്ടെ, കോകമാവട്ടെ, ഐപ്പോഡോ, ഐപ്പാഡോ,ഫെയിസ് ബുക്കോ ആകട്ടെ സന്ദേശപ്രവാഹം അനസ്യൂതം തുടരും.കാലത്തിനൊത്ത് കോലം മാറുമെന്ന് മാത്രം. അതോ, ശുഭചിന്തകനും കുശാഗ്രബുദ്ധിശാലിയുമായ കവി വിപരീതസത്യം,ല്പവിരോധാഭാസം, ആക്ഷേപഹാസ്യം എന്നീ നിഗൂഢാലങ്കാരങ്ങളുടെ ഒളിയമ്പുകള്‍ തൊടുത്ത് വിടുന്നതാണോ,എന്ന് സന്ദേഹവുമില്ലാതില്ല.ല്പകാരണം, കവിത മരിക്കാന്‍ പോകുന്നില്ലെന്നു കവിക്ക് നല്ല ബോദ്ധ്യമുണ്ട്.

സാങ്കേതിക പുരോഗതിജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ ജീവിതത്തെ എന്ന പോലെതന്നെ  സാഹിത്യത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് അദ്ദേഹം പറയുന്നുണ്ട്. ഒരുപക്ഷേ കവിത മരിക്കുന്നു എന്ന കവിതയില്‍ കമ്പൂട്ടര്‍ കണ്ടു പിടിച്ചത്‌കൊണ്ട് മേഘസന്ദേശത്തിനു പ്രസക്തിയില്ലെന്ന് പറയുന്നത,്അതേപോലേയുള്ളകവിത ഉണ്ടാകാന്‍ പോകുന്നില്ലെന്നായിരിക്കാം. ഞാന്‍ വിയോജിപ്പ് പ്രകടിപ്പിച്ചത് കമ്പൂട്ടര്‍ കണ്ടുപിടിച്ചാലും യുവതീയുവാക്കളുടെ അനുരാഗസങ്കല്‍പ്പങ്ങള്‍ക്ക്മാറ്റംവരാന്‍ പോകുന്നില്ലെന്നുള്ളത്‌കൊണ്ടാണു്.ഇന്നുകാലത്തെ പ്രേമസന്ദേശങ്ങള്‍ക്ക്ആഴവും പരപ്പുംകാണുകയില്ലെന്ന്മാത്രം. കാളിദാസന്റെ ഭാവനമേഘസന്ദേശത്തില്‍ കാടുകയറുന്നുണ്ട്. പ്രത്യേകിച്ച്‌വര്‍ഷകാലകുളിരില്‍ ജലബിന്ദുക്കളെ പച്ചിലതുമ്പില്‍ പേറിനില്‍ക്കുന്ന മരങ്ങളും, കുളിര്‍ പകരുന്ന കാറ്റും പ്രിയയെപിരിഞ്ഞ വേദനയുംവിവരിക്കുമ്പോള്‍ രതി ബിംബങ്ങളുടെ അതിപ്രസരമുണ്ടാകുന്നു. ഇന്ന് ഒരുപക്ഷേ, അതേപോലെ വികാരഭരിതരാകുന്നില്ലായിരിക്കാം കമിതാക്കള്‍, കാരണം കമ്പൂട്ടര്‍ സ്‌ക്രീനിലൂടെ അവര്‍ക്ക് തമ്മില്‍ കാണാം, സംസാരിക്കാം. അപ്പോള്‍ പിന്നെ കവിത വരുന്നത് എങ്ങനെ?  ദക്ഷന്‍ പ്രിയതമയെ പിരിഞ്ഞ വേദനയാല്‍മതിഭ്രമം സംഭവിച്ച് അദ്ദേഹത്തിന്റെകയ്യിലെ സര്‍ണ്ണ കങ്കണംഅയഞ്ഞ് വീണത് അറിഞ്ഞില്ല പോലും! ആന്റണിചേട്ടന്‍ അതെല്ലാം കണക്കിലെടുത്ത് പറഞ്ഞാതാകാം  കവിത മരിച്ചെന്ന്.
ധര്‍മ്മസങ്കടസാഗരംഃ കവിതയെഴുതാതെ കവിയായ ഞാന്‍ കവിതയെയെന്തിനെഴുതണം?വളരെ കാര്യമാത്രപ്രസക്തമായ ചോദ്യം. നമുക്ക് ചുറ്റും ഇന്നു കാണുന്ന, വിയര്‍ക്കാതെ അപ്പം തിന്നുന്ന, കുറുക്കന്മാര്‍ക്കെതിരെയുള്ള ഒന്നാന്തരം  കൂരമ്പ്. ധര്‍മ്മസങ്കടസാഗരമെന്ന നിലയില്ലാത്ത വെള്ളത്തില്‍ ഉഴലുന്ന കോരപ്പന്റെ മൂകമായ ''ഈ നരകത്തീന്നെന്നെ കരകേറ്റേണേ' എന്ന ദയനീയമായ രോദനം നാം ഈ കവിതയില്‍ കേള്‍ക്കുന്നില്ലേ?
മിക്ക കവിതകളിലും, ഭാഷയില്‍ പണ്ടുണ്ടായപോലെയുള്ള ക്ലാസിക്ക് ക്രുതികള്‍ ഇനി ഉണ്ടാകാന്‍ പോകുന്നില്ലെന്ന് ആവര്‍ത്തിച്ചും കുറെയൊക്കെ ഉറപ്പിച്ചും പറയുന്നുണ്ട് നമ്മുടെ പ്രൊഫസ്സര്‍. 'അയ്യപ്പന്റെ സ്വപ്നം'എന്ന കവിതയില്‍  അയ്യപ്പപണിക്കരോട് ആ അലങ്കാരം എന്തിനു നശിപ്പിച്ചു എന്ന് ആശാനെ കൊണ്ട് ചോദിപ്പിക്കുന്നുണ്ട് നമ്മുടെ കവി.  അമ്മിണിക്കവിതകളെ പ്രതികരണ കവിതകള്‍ എന്ന് ഞാന്‍ വിശേഷിപ്പിച്ചാല്‍ ശരിയാകുമോ എന്നറിയില്ല. മലയാളികള്‍ക്ക് വളരെ സുപരിചിതനായ കുഞ്ഞുണ്ണി മാഷുടെ കവിതകളിലും ആക്ഷേപഹാസ്യവും വിമര്‍ശനവുമുണ്ട്. അവയെല്ലാം ഉത്ഭവിക്കുന്നത് എന്തിനോടെങ്കിലുമുള്ള അഭിപ്രായ വ്യത്യാസമാണു്, അല്ലെങ്കില്‍ രോഷമാണു്.'യേശുവിലാണെന്‍ വിശ്വാസം, കീശയിലാണെന്‍ ആശ്വാസം' എന്ന് കുഞ്ഞുണ്ണി മാഷ് സൗമ്യമായി പറയുന്നുണ്ട്, മത വികാരം വ്രുണപ്പെടുത്താതെതന്നെ.പക്ഷേ, അത് പറയാതിരിക്കാന്‍ അദ്ദേഹത്തിനു കഴിയുന്നില്ല. ആന്റ്ണീ ചേട്ടനും തനിക്ക് ചുറ്റും കാണുന്ന ജീവിതത്തെ നോക്കികണ്ടുകൊണ്ട് തന്റേതായ അഭിപ്രായം, അല്ലെങ്കില്‍ പ്രതികരണം, അറിയിക്കയാണു്.'ജ്ഞാനപീഠം എന്നൊരു പുരസ്‌കാരം' എന്ന കവിതയില്‍ അദ്ദേഹം യോഗ്യതയുള്ളവരുടെപേരുകള്‍ നിരത്തുന്നു.എന്നിട്ട്പറയുന്നത്,'ദീപസ്തംഭംമഹാശ്ചര്യംഎനിക്കുംകിട്ടണം ജ്ഞാനപീഠം'എന്നാണു്.അര്‍ഹതയുള്ളവനു പലപ്പോഴും അത് കിട്ടുന്നില്ല.എന്തുകൊണ്ടാണു് അങ്ങനെ സംഭവിക്കുന്നത്? അതാണ് കവിയെ കുഴയ്ക്കുന്നത്!  കവിതയെഴുതാതെ കവിയായി നടക്കുന്നവരുള്ളപ്പോള്‍ അങ്ങനെ ഒരു പീഠത്തിനു എന്ത് പ്രസക്തി എന്നും അദ്ദേഹം മൗനമായി ചോദിക്കുന്നു
ജീവിതമെന്ന കടങ്കഥഃ കെട്ടഴിക്കും തോറും കടുംകെട്ടാവുന്ന കടങ്കഥയെ ജീവിതത്തിന്റെ രഹസ്യസങ്കേതങ്ങളിലേക്ക് ഊളിയിടുന്ന സിദ്ധാന്തിയോട്് ജീവിതത്തെ അതിന്റെ പാടിനു വിടാന്‍ കവി ആഹ്വാനം ചെയ്യുന്നു. പരിഹരിക്കാനും പ്രതിവിധികള്‍ കണ്ടെത്താനുംപറ്റാത്ത ഒരുപറ്റം കാര്യങ്ങള്‍ ജീവിതയാത്രക്കിടയില്‍ വന്നുപ്പെടുന്നത്‌കൊണ്ട്, കാര്യകാരണമന്വേഷിച്ച് ഊരാക്കുടുക്കുകളുടെ കുടുക്കഴിക്കാന്‍ നോക്കാതെ ജീവിതത്തെ,'വന്ന പടി ചന്തം' എന്ന യുക്തിയോടെ നേരിടാനും കൂടിയുള്ള ഉദ്‌ബോധനം നാം ശ്രവിക്കുന്നില്ലേ, ഇവിടെ?
'ഞാന്‍ ഇന്നും നിന്നെയോര്‍ക്കുന്നു'' എന്ന കവിത വായിച്ചപ്പോള്‍ തോന്നിയതെന്തെന്നോ, പൈങ്കിളികവിതക്ക് പര്യാപ്തമായ പ്രമേയത്തെ ആവിഷ്‌കാരഭംഗി കൊണ്ട് ഒരു കാല്‍പ്പനിക കവിതയായി മാറ്റിയ  തത്വചിന്തകന്റെ  മായാജാലമാണു്. 'നിന്റെ  വാചാലമായ മൗനം'', 'മുല്ലപ്പൂവ്വിന്റെ  മണമുള്ള മൗനം' എന്നീ പ്രയോഗങ്ങളില്‍ ഒതുക്കിയിട്ടുള്ള  അര്‍ത്ഥവ്യാപ്തിയുംആശയഗാംഭീര്യങ്ങളുമാണു്.  മുല്ലപൂവ്വെന്നൊരിക്കലും നീ പറയാറില്ല. ജാസ്മിന്‍, ജാസ്മിന്‍ അതായിരുന്നു നിന്റെ മുല്ലപ്പൂവ്വ് എന്ന വരികള്‍ വായിച്ചപ്പോള്‍സായിപ്പിനെ കണ്ട് കവാത്ത്  മറന്ന മലയാളിയേയും ഓര്‍ത്തുപോയി.ആരു് പറഞ്ഞു,  വാര്‍ദ്ധക്യത്തിലെത്തിയിട്ടും യൗവ്വനം തുളുമ്പുന്ന ഒരു ചിന്തകന്‍ പ്രണയത്തുടിപ്പുംതരളിത ചേതോവികാരങ്ങളും പുറത്ത് പ്രദര്‍ശിപ്പിക്കാതെ ഒതുക്കണമെന്ന്! പ്രായത്തെ അതിജീവിക്കുന്ന  നിര്‍മ്മലവും നിര്‍ദ്ദോഷങ്ങളുമായ  ഭാവനകളല്ലേ  ഒരുവനു എന്നും യുവത്വത്തിന്റെ ചുറുചുറുക്ക് മുമുദ്രയാക്കാന്‍ സാധിക്കൂ.
മനുഷ്യ ജീവിതം സുദു:സമ്മിശ്രമാണെന്ന് വിശ്വസിക്കുന്നസാധാരണ എഴ്തുത്തുകാരില്‍ നിന്ന് ആന്റ്ണിചേട്ടനെ വ്യത്യ്‌സ്തനാക്കുന്നത് സുഖങ്ങള്‍ക്കും ദുഃഖങ്ങള്‍ക്കും അനേകം മുങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തുന്നതിലാണു്. പല കവികളേയും പോലെ, ഒരു പ്രത്യേക തത്വസംഹിതയില്‍, അല്ലെങ്കില്‍ ഒരു പ്രത്യേക വികാരത്തില്‍, അതുമല്ലെങ്കില്‍ ഒരു പ്രത്യേക ചട്ടക്കൂട്ടില്‍, തന്റെ കവിതകളെ അദ്ദേഹം തളച്ചിടുന്നില്ല.  സൂര്യാസ്തമയങ്ങള്‍ പതിവ് പോലെ വന്നു പോകുന്നെങ്കിലും അവ എന്നും വ്യതസ്തമാണെന്നു ചൂണ്ടികാണിക്കാന്‍ ആന്റ്ണിചേട്ടന്‍ ഉത്സാഹം കാണിക്കുന്നതായി കാണാം.ന്യൂട്ടനു മുമ്പും മറ്റു പലരും ആപ്പിള്‍ പഴം താഴോട്ട് വീഴുന്നത്  കണ്ടിരുന്നില്ലേ? എന്നാല്‍ ന്യൂട്ടനെന്ന ശാസ്ര്ത്ജ്ഞനു മാത്രമല്ലേ ഗുരുത്വവാദം കണ്ടുപിടിക്കാന്‍ കഴിഞ്ഞുള്ളു ! അതേപോലെതന്നെയല്ലേ നിലം പരിശായികിടക്കുന്ന  ഒരു പൂ കണ്ടിട്ട്  'വീണപൂവു്' എന്ന വിശ്വോത്തര കവിത എഴുതാന്‍ കുമാരനാശാനു മാത്രമല്ലേ കഴിഞ്ഞുള്ളു!

അതേസമയം പ്രൊഫസ്സര്‍ഒരു വിഗ്രഹഭഞ്ജകനുമല്ല (Iconoclast)നിലവിലുള്ള വിശ്വാസങ്ങളെ, സങ്കല്‍പ്പങ്ങളെ, ആചാരങ്ങളെ ചോദ്യം ചെയ്യുന്ന ഒരു ധിക്കാരിയുമല്ല,കോലാഹലകുതൂഹിയുമല്ല. എന്നാല്‍ അവ എന്തുകൊണ്ട് മറ്റൊരുവിധത്തില്‍ ആയിക്കൂടാ എന്ന് സവിനയം ആരായുന്ന ഒരു അന്വേഷിയാണു്, കുതുകിയാണു്. ദൈനംദിന ജീവിത സംഭവവികാസങ്ങളെ നോക്കികാണുകയും, കൂലങ്കഷമായി നിരീക്ഷിക്കുകയും ചെയ്യുന്ന അദ്ദേഹത്തിനു അദ്ദേഹത്തിന്റേതായ ഒരു അഭിപ്രായമുണ്ട്. അത് പ്രകടിപ്പിക്കാന്‍ തനിക്ക് സ്വായത്തമായ ഭാഷ അദ്ദേഹം അനായാസേന ഉപയോഗിക്കുന്നു.അതിനായി സ്വന്തമായ ഒരു ശൈലി വികസിപ്പിച്ചെടുക്കുന്നു. അത്രയേയുള്ളു.

സുഹ്രുത്തുക്കളേ, എനിക്ക് പിന്‍വാങ്ങേണ്ട സമയമായി..ആയിരം പൂര്‍ണ്ണ ചന്ദ്രന്മാരെ ദര്‍ശിച്ച് കഴിഞ്ഞ ആന്റണിച്ചേട്ടനില്‍നിന്നും അമ്മിണിക്കവിതകളുടെ ആയിരമായിരം സൗരയൂഥങ്ങള്‍ പിറവിയെടുക്കട്ടെ എന്നാശംസിക്കുന്നുതോടൊപ്പം തന്നെ ആയുരാരോഗ്യസൗ്യങ്ങളും നേരുന്നു. ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിച്ച് വരുന്ന  സാഹചര്യത്തില്‍ ശതാബ്ദി ആഘോഷിക്കുവാനുള്ള സൗഭാഗ്യം ആന്റ്ണിചേട്ടനും അദ്ദേഹത്തിന്റെ  കുടുംബത്തിനും ഉണ്ടാകട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു. സാഹിത്യസല്ലാപത്തിന്റെ ഈ എണ്‍പത്തിയഞ്ചാമത്തെ കൂട്ടായ്മയില്‍, ആന്റണിചേട്ടന്റെ  എണ്‍പത്തിയെട്ടാം പിറന്നാള്‍ സുദിനത്തില്‍,  വിദേശമലയാളീ സാഹിത്യാചാര്യനായ അങ്ങേക്കുള്ള ഈ അക്ഷരപൂജ ഒരു നിവേദ്യമായി സ്വീകരിച്ചാലും എന്ന വിനീത അഭ്യര്‍ത്ഥനയോടെ എന്റെ വാക്കുകള്‍ക്ക് വിരാമമിടുന്നു. ഇങ്ങനെ ഒരവസരം തന്നതിനു സാഹിത്യസല്ലാപം ഭാരവാഹികളോടു് എന്റെ നിസ്സീമമായ നന്ദിയും സന്തോഷവും രേപ്പെടുത്തികൊണ്ട്, നന്ദി, നമസ്‌കാരം.
അമ്മിണിക്കവിതകളിലൂടെ- ഡോ.നന്ദകുമാര്‍ ചാണയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക