Image

ചലച്ചിത്രമേളയ്ക്ക് ഇന്ന് (ഡിസം.12) തിരിതെളിയും; ഉദ്ഘാടനം വൈകിട്ട് 5.30 ന് നിശാഗന്ധിയില്‍

ആശ.എസ്.പണിക്കര്‍ Published on 11 December, 2014
 ചലച്ചിത്രമേളയ്ക്ക് ഇന്ന് (ഡിസം.12) തിരിതെളിയും; ഉദ്ഘാടനം വൈകിട്ട് 5.30 ന് നിശാഗന്ധിയില്‍
ലോക സിനിമയിലെ വിസ്മയക്കാഴ്ചകളിലേക്ക് ഇന്ന് (ഡിസം.12) തലസ്ഥാനം മിഴിതുറക്കും. പത്തൊമ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനം വൈകിട്ട് 5.30ന് നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും.   മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സമഗ്രസംഭാവനയ്ക്കുള്ള അവാര്‍ഡ് നല്‍കുന്ന ഇറ്റാലിയന്‍ സംവിധായകന്‍ മാര്‍ക്കോ ബലോച്ചിയോ, വിഖ്യാത ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരാകും. മന്ത്രി വി.എസ്. ശിവകുമാര്‍, എം.എല്‍.എ.മാരായ കെ.മുരളീധരന്‍, എം.എ.ബേബി, മേയര്‍ കെ.ചന്ദ്രിക, ചലച്ചിത്ര- സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടന ചിത്രത്തിലെ നടന്‍ തൗഫിക് ബാറോമിന്റെ സാന്നിധ്യം ശ്രദ്ധേയമാകും. തുടര്‍ന്ന്  നിശാഗന്ധിയിലെ ഓപ്പണ്‍തിയേറ്ററില്‍ ഇറാന്‍ റിക്ലിസ് സംവിധാനം ചെയ്ത 'ഡാന്‍സിംഗ് അറബ്‌സ്' ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കും. ഇതേസമയം കൈരളി തിയേറ്ററിലും ഉദ്ഘാടന ചിത്രം പ്രദര്‍ശിപ്പിക്കും.  മേളയുടെ സിഗ്നേച്ചര്‍ ഫിലിമിന്റെ ആദ്യ പ്രദര്‍ശനവും  നടക്കും. 

ഡിസംബര്‍ 19 വരെ നഗരം പൂര്‍ണമായും ചലച്ചിത്ര ലഹരിയിലാകും. ജീവിതത്തിന്റെ വൈവിധ്യമാര്‍ന്ന ലോകകാഴ്ചകളിലൂടെയുള്ള സഞ്ചാരമാകുന്ന ഒട്ടേറെ ചിത്രങ്ങള്‍ മേളയിലെത്തുന്നുണ്ട്. 140 ലധികം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.വൈവിധ്യമാര്‍ന്ന പാക്കേജുകളായി തരം തിരിച്ചാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. ഗൗരവമുള്ള ചലച്ചിത്ര ചിന്തകള്‍ക്ക് വേദിയാകുന്ന ഓപ്പണ്‍ഫോറം, പാനല്‍ചര്‍ച്ച, സെമിനാറുകള്‍ എന്നിവയും മാറ്റുകൂട്ടും.100 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ തുര്‍ക്കി സിനിമയാണ് കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അവതരിപ്പിക്കുന്നത്. അതുല്യചലച്ചിത്ര പ്രതിഭകളുടെ മികവ് പ്രകടമായ ചിത്രങ്ങള്‍ കണ്ടംപറ റി മാസ്റ്റേഴ്‌സ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. റിട്രോസ്‌പെക്ടീവ് വിഭാഗം മുന്‍കാല വിഖ്യാത ചിത്രങ്ങളിലേക്കുള്ള തിരിഞ്ഞു നോട്ടമായിരിക്കും. ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമാ വിഭാഗം, മലയാള സിനിമ ഇന്ന്, ചൈനീസ് -ഫ്രഞ്ച് കാഴ്ചകളുമായി പ്രത്യേക വിഭാഗം, ജൂറിചിത്രങ്ങള്‍, മത്സര വിഭാഗം എന്നീ ഇനങ്ങളിലായി ലോക സിനിമയുടെ വിസ്മയക്കാഴ്ചകള്‍ ഇതള്‍വിരിയും. കലാഭന്‍, കൈരളി, ശ്രീ, നിള, ന്യൂ തിയേറ്റര്‍റ്റിലെ മൂന്ന് വേദികള്‍, ശ്രീകുമാര്‍, ശ്രീവിശാഖ്, ധന്യ, രമ്യ, നിശാഗന്ധി എന്നിവിടങ്ങളിലായാണ്  പ്രദര്‍ശനം.

11.12.2014


ഡാന്‍സിംഗ് അറബ്‌സ്
നിശാഗന്ധിയിലും കൈരളിയിലും
മേളയിലെ ഉദ്ഘാടന ചിത്രമായ  'ഡാന്‍സിംഗ് അറബ്‌സ്' ഉദ്ഘാടന ചടങ്ങുകള്‍ക്കു ശേഷം നിശാഗന്ധിയിലെ ഓപ്പണ്‍തിയേറ്ററിലും കൈരളി തിയേറ്റര്‍ കോംപ്ലക്‌സിലും ഒരേ സമയം  പ്രദര്‍ശിപ്പിക്കും. മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ്  ഓപ്പണ്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന സമയത്തു തന്നെ കൈരളിയിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഡെലിഗേറ്റുകള്‍ പ്രവേശനത്തിന് മുന്‍കൂട്ടി റിസര്‍വ് ചെയ്യേണ്ടതില്ല. എന്നാല്‍ തിയേറ്ററിലെ കൗണ്ടറുകളില്‍ ക്യൂ നിന്ന് മുന്‍ഗണനാ ക്രമത്തില്‍ ടിക്കറ്റെടുക്കണം.
11.12.2014

ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം ഇന്നു മുതല്‍
ഡെലിഗേറ്റുകള്‍ക്ക് ഇന്നു(ഡിസം 12) മുതല്‍ ഓണ്‍ലൈനായി സീറ്റ് റിസര്‍വ് ചെയ്യാം. രാവിലെ ഒമ്പത് മുതല്‍ ചലച്ചിത്രമേളയുടെ വെബ്‌സൈറ്റില്‍  (ംംം.ശളളസ.ശി) റിസര്‍വ്വേഷന്‍ സൗകര്യമുണ്ടാകും. നാളെ(ഡിസംബര്‍ 13) പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ക്കാണ് ഇന്ന് റിസര്‍വ് ചെയ്യേണ്ടത്. പതിനൊന്ന് തിയേറ്ററുകളിലായി അമ്പത് ചിത്രങ്ങളാണ് നാളെ പ്രദര്‍ശിപ്പിക്കുക. വെബ്‌സൈറ്റില്‍ ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാണ്. ഒരാള്‍ക്ക് പരമാവധി മൂന്ന് ചിത്രങ്ങള്‍ക്കാണ് റിസര്‍വ് ചെയ്യാവുന്നത്.
     
11.12.2014


നാളത്തെ സിനിമ  (ഡിസംബര്‍ 13)
കൈരളി: രാവിലെ 9.00 ലോക സിനിമ. ബ്ലാക്ക് കോള്‍ (106 മി) സം - യിനാന്‍ ഡിയാവൊ, 11.30 മല.സി.- ഒരാള്‍പൊക്കം (112 മി), സം-സനല്‍കുമാര്‍ ശശിധരന്‍,  2.30 മത്സ. വി.-എ ഗേള്‍ അറ്റ് മൈ ഡോര്‍ (119 മി) സം-ജൂലി ജങ്, 6.30 ലോ.സി. -ടിംബുക്ടു (97 മി) സം -അബ്‌ദേര്‍റഹ്മാനെ സിസാക്കെ, 9.00 ലോ.സി- ദി ബ്ലൂ റൂം (76 മി) സം- മതെയു അമല്‍റിക്
നിള: രാവിലെ 9.30 കണ്ടംപററി മാ. - ഹനെയ്‌സു (91 മി.) സം-നവോമി കവാസെ, 12.00 - ലോ.സി. - ഫ്‌ളൈറ്റ്‌സ് ഓഫ് ഫാന്‍സി (93 മി) സം-ക്രിസ്റ്റ്യന്‍ ബാക്ക്, ഉച്ചയ്ക്ക് 3.00 ലോ.സി. - വിപ്‌ലാഷ് (107), സം - ദമയ്ന്‍ ചെസര്‍ലൊ, 7.00 ഇസി. ഇന്ന് - മിത്ത് ഓഫ് ക്ലിയോപാട്ര (156 മി) സം-എം. അതേയപാര്‍ഥ രാജന്‍, 9.45 ഫ്ര.കണ.- ഏജ് ഓഫ് പാനിക് (94 മി) സം - ജസ്റ്റിന്‍ ട്രയറ്റ്
കലാഭവന്‍: രാവിലെ 9.00 ലോക സിനിമ. - ഫൂചുറാ ബീച്ച് (106 മി.) സം-കരീം അയ്‌നോസ്, 11.30 ലോ.സി.- ഹാങ് ഗ്വാങ് ജു (122 മി), സം-സു ജിന്‍ ലി, ഉച്ചയ്ക്ക് 2.30 ലോ.സി.- റിട്ടേണ്‍ ടു ഇതാക്ക (95 മി) സം-ലോറന്റ് കാന്‍ടെട്ട്, 6.30 ലോ.സി. - റിവിറെ (89 മി) സം- ക്വാണ്‍ ടീക്ക് ഇം, 9.00 ലോ.സി.-സണ്‍ ഓഫ് ട്രൗക്കോ (93 മി) സം -അലന്‍ ഫിഷര്‍
ശ്രീ: രാവിലെ 9.15 ലോക സിനിമ - ഫീല്‍ഡ് ഓഫ് ഡോഗ്‌സം (101 മി.) സം-ലച്ച് മജസ്‌കി, 11.45 - ലോ.സി. - കോണ്‍ ഐലന്റ് (100 മി) സം-ജോര്‍ജ് ഒവാഷ്‌വിലി, ഉച്ചയ്ക്ക് 2.45 മത്സ.വി. - ദേ ആര്‍ ദി ഡോഗ്‌സ് (85), സം - ഹിഷാം ലസ്ശ്രീ, 6.45 ലോ.സി.- ദി ലോങ്ങസ്റ്റ് ഡിസ്റ്റന്റ് (113 മി) സം-ക്ലൗഡിയ പിന്റോ, 9.15 റിട്രോ- ദി റോണ്ട് അപ്പ് (90 മി) സം - മിക്കലോസ് ജാന്‍സ്‌കോ
ശ്രീവിശാഖ്: രാവിലെ 9.15 ലോക സിനിമ-ഏയ്‌സസ് (103 മി) സം- അല്‍ഫോണ്‍സോ സറൗസ, 11.45 ലോ.സി- ഫ്രണ്ട്‌സ് ഫ്രം ഫ്രാന്‍സ് (101 മി), സം-ഫിലിപ്പെ കട്‌ലാസ്‌കി, ആന്‍ വെയ്ല്‍, ഉച്ചയ്ക്ക് 2.45 റിട്രോ-നോ മാന്‍സ് ലാന്‍ഡ് (98 മി) സം- ഡാനിസ് ടനോവിക്, 6.45 ലോ.സി.- ഹാപ്പിലി എവര്‍ ആഫ്റ്റര്‍ (83 മി) സം.-താജ്‌ന ബോസിക്, 9.15 ന് കണ്ടം.മാ.ഫോ.-സുസാക്കു (95 മി) നവോമി കാവസെ,
ന്യൂ 1: രാവിലെ 9.00 ലോക സിനിമ - ടു ഡെയ്‌സ് വണ്‍ നൈറ്റ് (95 മി) സം- ജയ്ന്‍ പിയര്‍ ഡാര്‍ഡെയ്ന്‍, 11.30 മത്സ.വി.- ദി ബ്രൈറ്റ് ഡേ (90 മി), സം-ഹൊസൈന്‍ ഷഹാബി, ഉച്ചയ്ക്ക് 2.30 ഇ.സി.നൗ- ബ്ലിമിഷ്ഡ് ലൈറ്റ് (102 മി) സം- രാജ് അമിത് കൗര്‍, 6.30 സ്റ്റില്‍ ദി വാട്ടര്‍ (121 മി) നവോമി കവാസെ, 9.00 ലോ.സി.- മാക്റ്റിയോ (86 മി) സം-മറിയ ഗാപോയ
ന്യൂ 2: രാവിലെ 9.15 ലോക സിനിമ- ദി ട്രീ (90 മി.) സം-സോഞ്ചാ പ്രൊസങ്ക്, 11.45 ലോ.സി. - ഹോപ്പ് (91 മി), സം-ബോറിസ് ലോജ്കീനെ, ഉച്ചയ്ക്ക് 2.45 ലോ.സി. വാട്ട് ഈസ് ദി ടൈം ഇന്‍ യുവര്‍ വേള്‍ഡ് (101 മി) സം-സഫി യാസ്ദാനിയന്‍, 6.45 ലോ.സി.-തീബ് (100 മി) സം- നജി അബു നൊവാര്‍, 9.15 ലോ.സി. - ഓവര്‍ യുവര്‍ ഡെഡ്‌ബോഡി (93 മി) സം-തകാഷി മൈക്
ന്യൂ 3: രാവിലെ 9.30 ഫ്ര.കണ്ക്.- ദി നണ്‍ (112 മി.) സം-ഗുലിയാ നിക്കോള്‍സ്, 12.00 ജൂറി.ഫി. - ബ്ലാക് സ്‌നൊ (107 മി), സം-ഷി ഫെയ്, വൈകിട്ട് 7.00 ലോ.സി. - ബി ഫോര്‍ ബോയ് (118 മി) സം - ചിക്ക അനഡു, 9.30 ലോ.സി- ബേഡ് പീപ്പിള്‍ (127 മി) സം-പാസ്‌കെല്‍ ഫെറാന്‍,
ധന്യ: രാവിലെ 9.15 കണ്ട്രി.ഫോ.-കം ടു മൈ വോയ്‌സ് (105 മി.) സം-ഹൂസൈന്‍ കരാബെ, 11.45- ന്യൂ ജേര്‍ണി ടു ദി വെസ്റ്റ്-ആട (92 മി), സം-ചാക്‌മെ റിംപോച്ചെ, ഉച്ചയ്ക്ക് 2.45 റിട്രോ-ദി ജനറല്‍ (107 മി) സം-ബസ്റ്റര്‍ കീറ്റന്‍, 6.45- ലോ.സി. - മെല്‍ബന്‍ (93 മി) സം-നിമ ജാവിദി
ശ്രീകുമാര്‍ : രാവിലെ 9.00 ലോക സിനിമ.- ഓബിയസ് ചൈല്‍ഡ് (83 മി.) സം-ഗില്ലന്‍ റോബസ്പിറെ 11.30 കണ്‍.ഫോ- യോസ്‌ഗെറ്റ് ബ്ലൂ (93 മി), സം-മെഹമൂദ് ഫെസില്‍ കൊസ്‌ക്വിന്‍, ഉച്ചയ്ക്ക് 2.30 ലോ.സി. ക്ലൗഡ് ഓപ് സില്‍സ് മരിയ (124 മി) സം-ഒലീവിയര്‍ അസായാസ്, 6.30 കണ്ടം.മാ.-ഒമര്‍ (96 മി) സം- ഹനി അബു ആസാദ്, 9.00 ജൂറി ഫി. - എ ഗേള്‍ ഫ്രം ഹുനാന്‍ (110 മി) സം-ഷി ഫെയ്
വിശാഖ് : രാവിലെ 9.15 ലോക സിനിമ- അസസ് (103 മി.) സം-അല്‍ഫോണ്‍സൊ സറായുസ് 11.45 ലോ.സി. - ഫ്രണ്ട്‌സ് ഫ്രം ഫ്രാന്‍സ് (101 മി), സം-ഫിലിപ്പി കൊത്‌ലാര്‍സ്‌കി, ഉച്ചയ്ക്ക് 2.45 റെട്രോ-നോ മാന്‍സ് ലാന്‍ഡ് (98 മി) സം-ഡാനിക് ടണോവിക്, ബോസ്‌നിയ, ഹെര്‍സഗോവിയ, 6.45 ലോ.സി.-ഹാപ്പിലി എവര്‍ ആഫ്റ്റര്‍ (83 മി) സം- ടാറ്റ്ജന ബോസിക്, 9.15 കണ്ടം.മാ. - സുസാക്കു (95 മി) സം-നവോമി കവാസെ
നിശാഗന്ധി: വൈകീട്ട് 7.00 ലോക സിനിമ.- ദി പ്രസിഡന്റ് (105 മി) സം -മോസെന്‍ മാക്മാല്‍ബഫ്

IFFK14  30/11.12.2014


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക