Image

യു.ഡി.എഫ് സര്‍ക്കാരിന് ദുര്‍വിധിയുടെ നാളുകള്‍ …?

എബി മക്കപ്പുഴ Published on 11 December, 2014
യു.ഡി.എഫ് സര്‍ക്കാരിന് ദുര്‍വിധിയുടെ നാളുകള്‍ …?
ബാര്‍ കോഴ കേസില്‍ ഒന്നാം പ്രതിയായ ധനമന്ത്രി കെ.എം.മാണി അന്വേഷണത്തിന്റെ നിജസ്ഥിതി ബോധ്യമാകുന്നതു വരെ മന്ത്രി സ്ഥാനത്തു നിന്ന് കേസിനെ നിയമപരമായി നേരിടുന്നതാണ് നീതി. സംസ്ഥാനത്തെ ഒരു സീനിയര്‍ മന്ത്രി കൈക്കൂലി ചോദിച്ചു വാങ്ങി എന്നതാണ് കേസ്. ഇതിന് ഉപോല്‍പലകമായി ശക്തമായ തെളിവുകള്‍ ലഭിച്ച പശ്ചാത്തലത്തിലാണ് ഇപ്പോള്‍ വിജിലന്‍സ് മാണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ സാഹചര്യത്തില്‍ മന്ത്രിയായി തുടരാന്‍ അദ്ദേഹത്തിന് ധാര്‍മ്മികമായും നിയമപരമായും അവകാശമില്ല. മാത്രവുമല്ല, കേസ് രജിസ്റ്റര്‍ ചെയ്തതിനുശേഷമുള്ള അന്വേഷണം നിഷ്പക്ഷവും നീതിപൂര്‍വ്വകവുമായി നടക്കണമെങ്കിലും മാണി മന്ത്രിസ്ഥാനത്ത് തുടരാന്‍ പാടില്ല.

അതേസമയം മാണി രാജിവയ്ക്കണം എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അദ്ദേഹത്തോട് ആവശ്യപ്പെടുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. മാണിയെ ഒന്നാം പ്രതിയാക്കി കേസെടുക്കാന്‍ വിജിലന്‍സ് തീരുമാനിച്ച സാഹചര്യത്തില്‍ കേസ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. സ്വാഭാവികമായും മുഖ്യമന്ത്രിയ്ക്ക് മൗനം പാലിക്കാന്‍ സാധിക്കില്ല. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മാണി രാജി വെയ്‌ക്കേണ്ടതില്ല എന്ന് പറഞ്ഞുവെങ്കിലും മുഖ്യമന്ത്രി എന്തു നിലപാടെടുക്കും എന്ന് കേരള കോണ്‍ഗ്രസ്, കോണ്‍ഗ്രസ് നേതാക്കളില്‍ ആശങ്ക ഉളവാക്കിയിട്ടുണ്ട്. അദ്ദേഹവുമായി അടുപ്പമുള്ളവര്‍ മനസ്സ് തുറന്നിട്ടില്ല. കേസെടുക്കുന്ന കാര്യം ചൊവ്വാഴ്ച തന്നെ നേരത്തേ തന്നെ അനൗദ്യോഗികമായും അറിയാമായിരുന്നു. എന്നാല്‍ വി.എം.സുധീരന്റെ ജനപക്ഷയാത്രയുടെ സമാപനത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തു മടങ്ങിയിട്ടു മതി കേസ് എടുക്കുന്നതും അത് പുറത്തുവിടുന്നതും എന്നു തീരുമാനിക്കുകയായിരുന്നുവത്രേ. രാഹുലിന്റെ വാര്‍ത്താ പ്രാധാന്യം കുറയാതിരിക്കാനായിരുന്നു ഇത്.

എന്തായാലും ബുദ്ധിപരമായ സമീപനം കാട്ടിയില്ലെങ്കില്‍ ചിലപ്പോള്‍ സര്‍ക്കാരിന്റെ നിലനില്‍പ്പിനു തന്നെ “കോഴ” ഒരു വിനയായി മാറാനാണ് സാധ്യത.

യു.ഡി.എഫ് സര്‍ക്കാരിന് ദുര്‍വിധിയുടെ നാളുകള്‍ …?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക