Image

അറിയിപ്പ്‌ (ജനുവരി അഞ്ചിനു മുമ്പായി നിങ്ങളുടെ മറുപടി അയയ്‌ക്കുക)

Published on 11 December, 2014
അറിയിപ്പ്‌ (ജനുവരി അഞ്ചിനു മുമ്പായി നിങ്ങളുടെ മറുപടി അയയ്‌ക്കുക)
നല്ല എഴുത്തുകാരെതെരഞ്ഞെടുക്കാനുള്ള ഇ-മലയാളിയുടെ പരിശ്രമങ്ങള്‍ക്ക്‌ വായനകാരും എഴുത്തുകാരും നല്‍കുന്ന പിന്തുണക്കും, സഹകരണങ്ങള്‍ക്കും നന്ദി. കഴിഞ്ഞ ലക്കങ്ങളില്‍ കൊടുത്ത അറിയിപ്പിന്റെ തുടര്‍ച്ചയായി നല്ല എഴുത്തുകാരുടെ തെരഞ്ഞെടുപ്പിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ താഴെ കൊടുക്കുന്നു.

1. നിങ്ങളുടെ ശുപാര്‍ശകള്‍ രഹസ്യമായിരിക്കും. നിങ്ങളുടെ പേരോ, മറ്റുവിവരങ്ങളോ ഇ മലയാളി പുറത്ത്‌ വിടുന്നതല്ല.

2 നിങ്ങളുടെ ശുപാര്‍ശകള്‍ അയക്കേണ്ടത്‌ news@emalayalee.com എന്ന ഇമെയില്‍ ഐ ഡിയിലാണ്‌.

3 കമന്റ്‌സെക്‌ഷനില്‍ എഴുതുന്ന ശുപാര്‍ശകള്‍ സ്വീകാര്യമല്ല..

4 ശുപാര്‍ശകള്‍ അയക്കുന്നവര്‍ അവരുടെ പേരും, വിലാസവും ഫോണ്‍ നമ്പരും ഉള്‍പ്പെടുത്തേണ്ടതാണ്‌്‌. പൂര്‍ണ്ണമായവിവരങ്ങള്‍ ഇല്ലാത്ത ശുപാര്‍ശകള്‍ പരിഗണിക്കുന്നതല്ല.

5 ഇ മലയാളിയില്‍ പ്രസിദ്ധീകരിച്ചവ എഴുത്തുകാരുടെ രചനകള്‍ മാത്രമാണ്‌ പരിഗണിക്കുന്നത്‌.

6 നിങ്ങള്‍ ശുപാര്‍ശചെയ്യുന്ന രചന, അതെഴുതിയ എഴുത്തുകാരന്‍/എഴുത്തുകാരി ഈ വിവരങ്ങളാണ്‌ അറിയിക്കേണ്ടത്‌.

7 കഴിഞ്ഞ ജനുവരി 2014 മുതല്‍ ഡിസംബര്‍ 2014 വരെ എഴുതിയ രചനകളാണ്‌ പരിഗണിക്കപ്പെടുന്നത്‌. എഴുത്തുകാര്‍ക്ക്‌ വേണ്ടി ഇ മലയാളി തയ്യാറാക്കിയിട്ടുള്ള ഫോള്‍ഡറില്‍ പോയാല്‍ഓരൊ എഴുത്തുകാരും ഈ വര്‍ഷം എഴുതിയരചനകള്‍ കാണാവുന്നതാണ്‌.

8 ഒരാള്‍ക്ക്‌ ഒന്നില്‍ കൂടുതല്‍ശുപാര്‍ശകള്‍ അയക്കാം.അതായത്‌ കവിത, കഥ, ലേഖനം, ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരന്‍/എഴുത്തുകാരി അങ്ങനെ.

9 കഥ. കവിത, ലേഖനം ഈ വിഭാഗത്തില്‍നിങ്ങള്‍ക്കിഷ്‌ടപ്പെട്ട രചനകളും അതെഴുതിയ ആളിന്റെ പേരും അറിയിക്കുക.

10 മേല്‍പറഞ്ഞത്‌ കൂടാതെ ഏറ്റവും അധികം വായിക്കപ്പെട്ട എഴുത്തുകാരന്‍/എഴുത്തുകാരി - ഈ വിഭാഗത്തിലേക്കും നിങ്ങളുടെ ശുപാര്‍ശകള്‍ അയക്കാം.

11 ഒരു സമ്മാനം കൂടി നല്‍കാന്‍ ഞങ്ങള്‍ താല്‍പ്പര്യപ്പെടുന്നു. അത്‌ ജനപ്രിയ എഴുത്തുകാരന്‍/എഴുത്തുകാരി.

12 നിങ്ങളുടെ ശുപാര്‍ശകള്‍ ഇ മലയാളി പരിശോധിച്ചതിനു ശേഷം അവാര്‍ഡുകള്‍ പ്രഖ്യാപിക്കും.

വ്യക്‌തികള്‍ക്കോ, വ്യവസായ സ്ഥാപനങ്ങള്‍ക്കോ, സാഹിത്യ സംഘടനകള്‍ക്കോ എഴുത്തുകാര്‍ക്കുള്ള അവാര്‍ഡുകള്‍ സ്‌പോന്‍സോര്‍ ചെയ്യാവുന്നതാണു. ഇതുവരെ രണ്ടുപേര്‍ സ്‌പോന്‍സോര്‍ചെയ്‌തീട്ടുണ്ടെന്ന്‌ സന്തോഷപൂര്‍വ്വം അറിയിക്കുന്നു.

ഇവിടെ എഴുത്തുകാര്‍ ഇല്ലെന്ന പഴിയോ പല്ലവിയോ നമ്മള്‍ എന്നും കേള്‍ക്കുന്നു. ലോകത്തില്‍ ഒരിടത്തും, എഴുതുന്ന എല്ലാ എഴുത്തുകാരും പ്രശസ്‌തരായിട്ടില്ല. നിങ്ങള്‍ പ്രതിദിനം ഇ മലയാളിയില്‍ വായിക്കുന്ന രചനകളില്‍ നിന്നും നല്ലത്‌ തെരെഞ്ഞെടുക്കുക. ഇ മലയാളിയുടെ ഈ ഉദ്യമം വിജയിപ്പിക്കുക. കഴിഞ്ഞ വര്‍ഷം നിങ്ങള്‍ നല്‍കിയ സഹകരണവും ശുപാര്‍ശകളും ഞങ്ങള്‍ നന്ദിയോടെ ഓര്‍മ്മിക്കുന്നു.

ഉത്സവങ്ങളുടെ ഈ ആഘോഷവേളയില്‍ അല്‍പ്പസമയം സര്‍ഗ്ഗ സങ്കല്‍പ്പങ്ങളില്‍ സഹ്രുദയരായ നിങ്ങള്‍ മുഴുകുക.നമ്മുടെ ഭാഷയേയും സാഹിത്യത്തേയും പരിപോഷിപ്പിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ മുകളില്‍കൊടുത്ത ഇ മെയിലില്‍ എഴുതുക.

ശ്രദ്ധിക്കുക - വിധികര്‍ത്താക്കള്‍ വായനക്കാരാണ്‌. ഇ-മലയാളി സര്‍വ്വെ നടത്തുക മാത്രമാണ്‌ ചെയ്‌തത്‌.


സ്‌നേഹത്തോടെ
ഇ മലയാളി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക