Image

ഡിസംബര്‍ 13ന് നാമം പ്രഗത്ഭരെ ആദരിക്കുന്നു

Published on 05 December, 2014
 ഡിസംബര്‍ 13ന് നാമം പ്രഗത്ഭരെ ആദരിക്കുന്നു
ന്യൂജേഴ്‌സി: പ്രമുഖ സാംസ്‌കാരിക സംഘടനയായ നാമം, ഡിസംബര്‍ 13ന് നടത്തുന്ന അഞ്ചാം വാര്‍ഷികാഘോഷ പരിപാടികളോടനുബന്ധിച്ച് വിവിധ മേഖലകളില്‍ വിജയം കൈവരിക്കുകയും സാമൂഹ്യസേവനം നടത്തുകയും ചെയ്യുന്ന പ്രഗത്ഭരായ അഞ്ചുപേരെ നാമം എക്‌സലന്‍സ്  അവാര്‍ഡുകള്‍ നല്‍കി ആദരിക്കും. ഡിസംബര്‍ 13ന് പിസ്‌കാറ്റവേയിലുള്ള ദീവാന്‍ ബാന്‍കറ്റ് ഹാളില്‍ നടത്തുന്ന അവാര്‍ഡ് നൈറ്റിന്റെ അവസാനഘട്ട പ്രവര്‍ത്തനങ്ങളിലാണ് നാമം ഭാരവാഹികള്‍ എന്ന് പ്രസിഡന്റ് മാധവന്‍ ബി നായര്‍ അറിയിച്ചു.

ഡോ. ശ്രീധര്‍ കാവില്‍, പദ്മകുമാര്‍ നായര്‍, അഞ്ചു ഭാര്‍ഗവ, പോള്‍ കറുകപ്പിള്ളില്‍, ഡോ.രസിക്ക് ലാല്‍ പടേല്‍ എന്നിവരെയാണ് എക്‌സലന്‍സ് അവാര്‍ഡുകള്‍ നല്‍കി നാമം ആദരിക്കുന്നത്.
പ്രശസ്ത അധ്യാപകനും ഗവേഷകനും വാഗ്മിയുമായ ഡോ.ശ്രീധര്‍ കാവില്‍ ന്യൂയോര്‍ക്കിലെ സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റിയില്‍ മാര്‍ക്കറ്റിംഗ് പ്രൊഫസര്‍ ആയി സേവനമനുഷ്ഠിക്കുന്നു.
കാവില്‍ കണ്‍സല്‍ട്ടന്റ് എന്ന ഗ്ലോബല്‍ മാര്‍ക്കറ്റിംഗ് സംരംഭത്തിന്റെ പ്രസിഡന്റ് ആയ ഡോ.ശ്രീധര്‍ കാവില്‍ യു.എസ്. ഇന്ത്യന്‍ അമേരിക്കന്‍ ചേബര്‍ ഓഫ് കോമേഴ്‌സിന്റെ ചെയര്‍മാന്‍ ആണ്. ന്യൂയോര്‍ക്ക് കേരള സെന്ററിന്റെ പ്രസിഡന്റ് ആയിരുന്ന ഡോ. കാവില്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ കൂടിയാണ്. നിരവധി ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകയും, പ്രഭാഷകയും, ഹിന്ദു അമേരിക്കന്‍ സേവ ചാരിറ്റീസ് സ്ഥാപകയുമായ അഞ്ചു ഭാര്‍ഗവ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ ഫെയിത്ത് ബെയിസ്ഡ് ആന്‍ഡ് നൈബര്‍ഹൂഡ് പാര്‍ട്ട് നെര്‍ഷിപ്‌സിന്റെ അഡൈ്വസറി കൗണ്‍സില്‍ മെമ്പര്‍ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വൈറ്റ് ഹൗസുമായി സഹകരിച്ച് നിരവധി സാമൂഹ്യ സേവന പദ്ധതികള്‍ നടപ്പിലാക്കുകയും അമേരിക്കയിലെ മുഖ്യധാര മാധ്യമങ്ങളില്‍ ബ്ലോഗുകള്‍ എഴുതുകയും ചെയ്യുന്ന അഞ്ചു ഭാര്‍ഗവ പ്രവാസി സമൂഹത്തില്‍ ശക്തമായ സാന്നിധ്യമാണ്.

പ്രമുഖ സംഘടന നേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ പോള്‍  കറുകപ്പിള്ളില്‍ നോര്‍ത്ത് അമേരിക്കയിലെ മലയാളി സമൂഹത്തില്‍ നിറസാന്നിധ്യമാണ്. ഫൊക്കാനയുടെ സ്ഥാപക നേതാക്കളില്‍ ഒരാളും മുന്‍ പ്രസിഡന്റും ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാനുമായി പ്രവര്‍ത്തിച്ച അദ്ദേഹം നിരവധി പ്രവാസി സാമൂഹ്യ സംഘടനകളിലും മാധ്യമ പ്രസ്ഥാനങ്ങളിലും നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്നു. അമേരിക്കയിലും കേരളത്തിലുമായി സാമൂഹ്യക്ഷേമ പദ്ധതികളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും പോള്‍ കറുകപ്പിള്ളില്‍ സജീവമായി പങ്കെടുത്തു വരുന്നു. നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട്.

ന്യൂയോര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ സോഫ്റ്റ് വെയര്‍ സ്ഥാപനമായ  സോഫ്റ്റ് വെയര്‍ ഇങ്കുബേറ്ററിന്റെ സിഇഓ ആണ് മാറ്റ് കുമാര്‍ എന്നറിയപ്പെടുന്ന പദ്മകുമാര്‍ നായര്‍. നൂതനാശയങ്ങളുമായി വരുന്ന പുതിയ സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയുള്ള ഇന്നൊവേഷന്‍ ഇങ്കുബേറ്റര്‍, ഇന്ത്യയിലെ  റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നൂതന സാങ്കേതിക സാധ്യതകള്‍ പ്രയോജപ്പെടുത്തുന്ന ഇന്‍ദുനിയ തുടങ്ങി നിരവധി പ്രോജെക്ട്‌സ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നു. ഇന്ത്യയിലുള്ള തന്റെ സ്ഥാപനങ്ങളില്‍ അദ്ദേഹം ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്ക് ഉദ്യോഗം നല്‍കി അവരെ ശാകതീകരിക്കുന്നു. ഇന്ത്യയിലും അമേരിക്കയിമായി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണ് പദ്മകുമാര്‍ നായര്‍.
മുതിര്‍ന്ന ഡോക്ടര്‍ ആയ ഡോ.രസിക്ക് ലാല്‍ പടേല്‍ ന്യൂജേഴ്‌സിയിലെ സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിയാണ്.

ന്യൂജേഴ്‌സിയിലെ ഇര്‍വിംഗ്ടണ്‍ ജനറല്‍ ഹോസ്പിറ്റലില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മെഡിസിനില്‍ ചെയര്‍മാന്‍ ആയി പ്രവര്‍ത്തിച്ച അദ്ദേഹം ബെത്ത് ഇസ്രേല്‍ മെഡിക്കല്‍ സെന്ററിലും ഈസ്റ്റ് ഓറഞ്ച് ജനറല്‍ ഹോസ്പിറ്റലിലും സേവനമനുഷ്ഠിക്കുന്നു. പ്രമുഖ സാംസ്‌കാരിക സംഘടനയായ ഇന്‍ഡോ-അമേരിക്കന്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ സ്ഥാപക നേതാവും മുന്‍ ചെയര്‍മാനുമാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ന്യൂജേഴ്‌സിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പുകളും മറ്റു സാമൂഹ്യക്ഷേമ പദ്ധതികളും നടന്നു വരുന്നു. അഹമ്മദബാദിലെ കൃഷ്ണ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങിയ ആശുപത്രികളില്‍ ഡോ.രസിക്ക് ലാല്‍ പട്ടേല്‍ സൗജന്യ സേവനം നല്‍കാറുണ്ട്.
ന്യൂയോര്‍ക്കിലെ ഡെപ്യൂട്ടി കൗണ്‍സുല്‍ ജനറല്‍ ഓഫ് ഇന്ത്യ ഡോ. മനോജ് കുമാര്‍ മൊഹപത്ര മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങില്‍ പുതുമ നിറഞ്ഞതും പകിട്ടാര്‍ന്നതുമായ പരിപാടികളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത് എന്ന് പ്രോഗ്രാം കണ്‍വീനര്‍ വിനീത നായര്‍ പറഞ്ഞു. അനഖ് ഇ ഗ്ബ്രൂ എന്ന പ്രശസ്ത നൃത്ത സംഘം അവതരിപ്പിക്കുന്ന വര്‍ണ്ണാഭമായ നൃത്തപരിപാടികള്‍ ചടങ്ങിനു മാറ്റു കൂട്ടും. അവാര്‍ഡ് ജേതാക്കളെക്കുറിച്ചുള്ള വീഡിയോ പ്രദര്‍ശനം. കാണികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ആകര്‍ഷകമായ പരിപാടികളും സമ്മാനദാനവും. കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക സജ്ജീകരണങ്ങള്‍ തുടങ്ങി ആസ്വാദ്യകരമായ പരിപാടികളാണ് ആനുവല്‍ ബാന്‍ക്വറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ഇന്ത്യന്‍ സമൂഹത്തിലെ ഉന്നതരായ വ്യക്തികള്‍ ബാന്‍കറ്റില്‍ പങ്കെടുക്കും. ചടങ്ങിനോടനുബന്ധിച്ച് നാമത്തിന്റെ സുവനീര്‍ പുറത്തിറക്കും.

സഞ്ജീവ് കുമാര്‍, ഡോ. ഗീതേഷ് തമ്പി, ബിന്ദു സഞ്ജീവ്, സജിത്ത് പരമേശ്വരന്‍, അജിത് മേനോന്‍, ഡോ.ഗോപിനാഥന്‍ നായര്‍, രാജശ്രീ പിന്റോ, അപര്‍ണ കണ്ണന്‍, അരുണ്‍ ശര്‍മ, പ്രേം നാരായണന്‍, അനാമിക നായര്‍, ജാനകീ അവുല, സുഹാസിനി സജിത്ത്, ഡോ ആശ വിജയകുമാര്‍, ജയകൃഷ്ണന്‍ നായര്‍, ഡോ.പദ്മജ പ്രേം, മാലിനി നായര്‍, വിദ്യ രാജേഷ് തുടങ്ങിയവര്‍ വിവിധ കമ്മിറ്റികലിലായി ചടങ്ങിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്.

ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക്, ഫിലാഡല്‍ഫിയ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും നൂറു കണക്കിന് കുടുംബങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തുന്നുണ്ട്. വാര്‍ഷികാഘോഷ പരിപാടികളില്‍ പങ്കു ചേരാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി നാമം ഭാരവാഹികള്‍ അറിയിച്ചു.

Date: Saturday, December 13, 2014. 
Venue: 560 Stelton Rd, 
Piscataway Township, NJ 08854 
Time: 5 pm - 11 pm

Contact
Madhavan B Nair: 732 718 7355
Vini Nair: 732 874 3168
Dr. Geatesh Tampy:732 804 2360
Sanjeev Kumar: 732 306 7406

http://namam.org/

 ഡിസംബര്‍ 13ന് നാമം പ്രഗത്ഭരെ ആദരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക