Image

ന്യൂയോര്‍ക്ക് സെന്റ് പീറ്റേഴ്‌സ് ക്‌നാനായ വലിയ പള്ളിയുടെ വാര്‍ഷികവും ക്‌നാനായ നൈറ്റും 29 ന്

Published on 28 November, 2014
ന്യൂയോര്‍ക്ക് സെന്റ് പീറ്റേഴ്‌സ് ക്‌നാനായ വലിയ പള്ളിയുടെ വാര്‍ഷികവും ക്‌നാനായ നൈറ്റും 29 ന്
ന്യൂയോര്‍ക്ക് : അമേരിക്കയിലെ ക്‌നാനായ യാക്കോബായ സമുദായത്തിന്റെ ആദ്യത്തെ പള്ളിയും , തറവാട് പള്ളി എന്ന് വിശേഷിക്കപ്പെടുന്നതുമായ ന്യൂയോര്‍ക്ക് യോങ്കെഴ്‌സിലുള്ള സെന്റ് പീറ്റേഴ്‌സ് ക്‌നാനായ വലിയ പള്ളിയുടെ 30വേ ആനുവേഴ്‌സറിയും, ക്‌നാനായ നൈറ്റും 2014 നവംബര്‍ 29 ശനിയാഴ്ച്ച വൈകിട്ട് കൃത്യം 5 മണിക്ക് ന്യൂയോര്‍ക്കിലുള്ള ക്‌നാനായ കമ്മ്യൂണിറ്റി സെന്റ്‌റര്‍ ഓഡീറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്നതാണ്.

വിശിഷ്ടാഥിഥികള്‍ പങ്കെടുക്കുന്ന പൊതു മീറ്റിങ്ങിനു ശേഷം, മണിക്കുറുകള്‍ നീളുന്ന കലാസന്ധ്യ അരങ്ങേറും. ട്രയിസ്‌റ്റെയിറ്റ് ഏരിയായിലുള്ള എല്ലാ ക്‌നാനായ യാക്കോബായ പള്ളികളും പങ്കെടുക്കുന്ന ഈ സുവര്‍ണ്ണാവസരം ക്‌നാനായ സമുദായത്തിന്റെ സ്‌നേഹത്തിനും, ഒരുമക്കും, കൂട്ടായ പ്രവര്‍ത്തനത്തിനും ഒരിക്കല്‍ കൂടി കാരണമാകും. ഡാന്‍സ്, മ്യൂസിക്, ഗാനമേള, സ്‌കിറ്റ് , എന്റര്‍റ്റൈന്‍മെന്റ് ഗെയിംസ്, ഫാഷന്‍ ഷോ തുടങ്ങിയ ഒട്ടേറെ കലാപരിപാടികള്‍ക്ക് ഈ സന്ദര്‍ഭം സാക്ഷിയാകും. ട്രയിസ്‌റ്റെയിറ്റ് ഏരിയായിലുള്ള എല്ലാ ക്‌നാനായ യാക്കോബായ പള്ളികളുടെയും കലാപരിപാടികള്‍ തത്സമയം ഉണ്ടായിരിക്കും.

കലാപരിപാടികളുമായി ബന്ധപ്പെട്ടു നടക്കുന്ന ചോദ്യോത്തര വേളയില്‍, ഏറ്റവും കൂടുതല്‍ പോയിന്റു നേടുന്നവര്‍ക്ക് കോര്‍ഡിനേറ്റര്‍ ജഞകദഋ ഉം നല്‍കുന്നതാണ്. വിഭവ സമൃദ്ധമായ സ്‌നേഹ വിരുന്നോടെ നവംബര്‍ 29 ശനിയാഴ്ച്ച നടക്കുന്ന ആഘോഷങ്ങള്‍ക്ക് വിരാമമിടും .
പിറ്റേ ദിവസ്സം, ഞായറാഴ്ച്ച വിശുദ്ധ മൂന്നിമ്മേല്‍ കുര്‍ബാന യോങ്കെഴ്‌സിലുള്ള സെന്റ് പീറ്റേഴ്‌സ് ക്‌നാനായ വലിയ പള്ളിയില്‍ രാവിലെ കൃത്യം 9.30 നു പ്രഭാത പ്രാര്‍ഥനയോടെ ആരംഭിക്കും .
ഈ സുദിനത്തിന്റെ സ്മരണക്കായി പ്രസിദ്ധപ്പെടുത്തുന്ന സുവനീര്‍ 2015 ഫെബ്രുവരിയിലേക്ക് പൂര്‍ത്തിയാകും.

എല്ലാ ക്‌നാനായ മക്കളേയും ഈ കൂടിവരവിലേക്ക് സാദരം ഷണിക്കുന്നു ...
കൂടുതല്‍ വിവരങ്ങള്‍ക്ക്,
റവ. ഫാദര്‍ ജേക്കബ് ഉള്ളാട്ടില്‍ (വികാര്‍)  9737683392
അച്ചന്‍ കുഞ്ഞ് കോവൂര്‍ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍)  718 7577194
മോഹന്‍ ചിറയില്‍ (സെക്രട്ടറി)  9145484606
ബിജു പുതു വീട്ടില്‍ (ട്രഷറാര്‍) 970 4025319

ന്യൂയോര്‍ക്ക് സെന്റ് പീറ്റേഴ്‌സ് ക്‌നാനായ വലിയ പള്ളിയുടെ വാര്‍ഷികവും ക്‌നാനായ നൈറ്റും 29 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക