Image

മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ 2015 കമ്മിറ്റിയിലേക്ക് ജോര്‍ജ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍

Published on 27 November, 2014
മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ 2015 കമ്മിറ്റിയിലേക്ക് ജോര്‍ജ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍
 പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോര്‍ജ് ഏബ്രഹാം

ഹൂസ്റ്റന്‍: കേരള ഹൗസ് എന്ന ഹൂസ്റ്റന്‍ മലയാളികളുടെ സ്വപ്നം സാക്ഷാത്കരിക്കുകയും സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്‍പേന്തിയില്‍ ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ജോര്‍ജ് ഏബ്രഹാം എന്ന രാജു 2015 വര്‍ഷത്തെ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ സാരഥ്യത്തിന് തയ്യാറായി മുമ്പോട്ടു വന്നിരിക്കുകയാണ്. അദ്ദേഹത്തോടൊപ്പം വിവിധ തുറകളില്‍ പ്രാഗത്ഭ്യം നേടിയവരാണ് പ്രവര്‍ത്തനത്തിന് തയ്യാറായി മുമ്പോട്ടു വന്നിട്ടുള്ളത്.

ഈ സംരംഭത്തില്‍ അദ്ദേഹം എല്ലാ മലയാളികളുടേയും പിന്തുണ നേടുന്നു.

കേരളത്തിലെ ഏറ്റവും ബൃഹത്തായ ജീവകാരുണ്യ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും അതു നടപ്പിലാക്കുകയും ചെയ്തത് ജോര്‍ജ് ഏബ്രഹാമിന്റെ നേതൃത്വത്തിലാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍  ഒരു പറ്റം മലയാളികള്‍ അനേക നാളുകള്‍ നടത്തിയ ത്യാഗത്തിന്റെ ഫലമാണ് 1996 ല്‍ ഹൂസ്റ്റന്‍ മലയാളികള്‍ക്കു സ്വന്തമായ കേരള ഹൗസ്.

ജോര്‍ജ് ഏബ്രഹാം സ്ഥാനാര്‍ത്ഥിയാണെന്നറിഞ്ഞതു മുതല്‍ വിവിധ തുറകളിലുള്ള അമേരിക്കന്‍ മലയാളികള്‍ അദ്ദേഹത്തിനു പിന്തുണയുമായി മാധ്യമങ്ങളിലൂടെയും നേരിട്ടും ബന്ധപ്പെടുന്നുണ്ട്. അദ്ദേഹത്തെ എതിരില്ലാതെ വിജയിപ്പിക്കണമെന്നാണ് അദ്ദേഹത്തെ അറിയുന്നവരുടെ ഭൂരിപക്ഷ അഭിപ്രായം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 281 235 8600 എന്ന നമ്പറില്‍ ബന്ധപ്പെടുക.


മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ 2015 കമ്മിറ്റിയിലേക്ക് ജോര്‍ജ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍
Join WhatsApp News
Vision 2015 2014-11-28 08:23:02
അടുത്ത നേതൃത്വമെങ്കിലും താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുമെന്നു കരുതുന്നു.

1.  സ്വയം അച്ചടക്കം ഉള്ളവരായി മറ്റുള്ളവർക്ക് മാതൃകയായിരിക്കുക 
2.   മലയാളി അസോസേഷിയൻ ക്രൈസ്തവരുടെയോ ഹിന്ദുക്കളുടെയോ എന്ന തോന്നൽ  സൃഷ്ടിക്കാതെ   ഹ്യുസ്റ്റണ്‍           മലയാളികളുടെ എന്ന തോന്നൽ ജനങ്ങളുടെ ഇടയിൽ സൃഷ്ടിക്കുക 
3. മീറ്റിങ്ങുകളിൽ സഭ്യമായ ഭാഷയിൽ കാര്യങ്ങൾ അവധരിപ്പിക്കാൻ ശ്രമിക്കുക 
4. പരസ്പരം ബഹുമാനത്തോടെ സംസാരിക്കുക 
5. മലയാളി അസോസിയേഷൻ കച്ചവടക്കാരുടെ ഒരു പ്രസ്ഥാനം എന്ന തോന്നലുകൾ മാറ്റുക 
6. മറ്റുള്ളവർ നിങ്ങളെക്കുറിച്ച് എന്ത് കരുതുന്നു എന്ന് മനസിലാക്കാൻ ശ്രമിക്കുക 
7 . സ്ത്രീകളും കുഞ്ഞുങ്ങളും ചെറുപ്പക്കാരും ചെറുപ്പക്കാരികളും വരുന്ന ഒരു സ്ഥലം എന്ന ബോധം എല്ലാവരിലും വളർത്തി കൊണ്ടുവരിക 
8. മദ്യപാനവും പുകവലിയും കർശനമായി നിരോധിക്കുക. മദ്യപിച്ചു മീറ്റിങ്ങുകളിൽ പങ്കെടുക്കാതിരിക്കുക 
9. ധാരാളം പ്രൊഫഷണൽസും വിദ്യാസമ്പന്നരും അടങ്ങുന്ന ഒരു സമൂഹത്തെ എങ്ങനെ മലയാളി അസോസിയേഷനിൽക്കൂടി പ്രയോചനപ്പെടുത്താം എന്ന് ചിന്തിക്കുക 
10. മലയാളി അസോസിയേഷൻ മറ്റു ഇന്ത്യൻ സംഘടനകളുമായി ചേർന്ന് ഒടുവിൽ ഈ രാജ്യത്തിന്റെ പൊളിറ്റിക്കൽ പ്രോസിസ്സ്സിന്റെ ഒരു ഭാഗം ആകാൻ ശ്രമിക്കുക 
11.  അക്കൗണ്ടബിലിറ്റി ഉള്ള നേതൃത്വം ആയിരിക്കുക 

മാധ്യമങ്ങളിലും ടി .വി .യിലും അടിക്കടി വരുന്നതുകൊണ്ട് ഒരാൾ നേതാവാകുന്നില്ല.  ദൂരകാഴ്ചയും വിശാലവീക്ഷണവും , സംസ്കാരവും നേതാക്കൾക്ക് ആവശ്യമാണ്‌.  എല്ലാ നേതൃത്വങ്ങളുടെയും പരീശീലനം ആരംഭിക്കുന്നത് അവനവന്റെ കുടുംമ്പത്തിലാണെന്ന കാര്യം വിസ്മരിക്കാതിരിക്കുക.
Observer 2014-11-28 11:31:16
അമേരിക്കയിലുള്ള എല്ലാ സംഘടന നേതാക്കന്മാർക്കും നടപ്പിലാക്കാവുന്ന ചില ഉപദേശങ്ങളാണ് ഇവ .   ആരായാലും നല്ല ചിന്തകൾ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക