Image

അമേരിക്കയില്‍ പ്രതിദിനം വിറ്റഴിയുന്നത് 512 തോക്കുകള്‍!

പി.പി.ചെറിയാന്‍ Published on 27 November, 2014
അമേരിക്കയില്‍ പ്രതിദിനം വിറ്റഴിയുന്നത് 512 തോക്കുകള്‍!
ബ്രിഡ്ജ് പോര്‍ട്ട് (വെസ്റ്റ് വെര്‍ജീനിയ) : അമേരിക്കയില്‍ പ്രതിദിനം 512 തോക്കുകള്‍ വീതം വിറ്റഴിയുന്നതായി നാഷണല്‍ ഇന്‍സ്റ്റന്റ് ക്രിമിനല് ബാക്ഗ്രൗണ്ട് ചെക്ക്‌സിസ്റ്റം(NICS) പുറത്തു വിട്ട സര്‍വ്വെയില്‍ ചൂണ്ടികാണിക്കുന്നു. കഴിഞ്ഞവര്‍ഷം 186,000 തോക്കുകളാണ് ഈ സിസ്റ്റത്തിലൂടെ ജനങ്ങള്‍ സ്വന്തമാക്കിയത്.

ബാക്ക് ഗ്രൗണ്ട് ചെക്ക് നടത്തുന്നതിനുള്ള സംവിധാനങ്ങള്‍ ത്വരിതപ്പെടുത്തിയിട്ടു പോലും ലഭിക്കുന്ന അപേക്ഷകള്‍ പരിശോധിക്കുന്നതിന് എഫ്.ബി.ഐ. ഉദ്യോഗസ്ഥര്‍ പാടുപെടുകയാണെന്ന് സ്‌പോക്ക്മാന്‍ സ്റ്റീഫന്‍ ജി.ഫിഷര്‍ പറഞ്ഞു.

താങ്ക്‌സ് ഗിവിങ്ങ് ഡെക്കുശേഷം വരുന്ന വെള്ളിയാഴ്ചയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ തോക്കുകള്‍ വിറ്റഴിയുന്നത്.

1998 ന് ശേഷമാണ് ബാക്ക്ഗ്രൗണ്ട് ചെക്ക് കര്‍ശനമാക്കിയത്. ഓരോ വര്‍ഷം ചെല്ലുംതോറും തോക്ക് വാങ്ങുന്നവരുടെ എണ്ണം ഇരട്ടിക്കുന്നതായി ഫിഷര്‍ പറയുന്നു.

അമേരിക്കയില്‍ ഓരോ പതിനാറുമിനിട്ടുകള്‍ കഴിയുമ്പോള്‍ ഒരാള്‍ വീതം വെടിയേറ്റ് മരിക്കുന്നു. അതുപോലെ ആഴ്ചയിലൊരിക്ല്# മാസ് ഷൂട്ടിങ്ങും, അതിനോടനുബന്ധിച്ചു കൊല്ലപ്പെടുകയോ, പരിക്കേല്‍ക്കുകയോ ചെയ്യുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചുവരുന്നു.

ഫയര്‍ ആം വില്പന നിരോധിക്കുന്നതിനും, നിയന്ത്രിക്കുന്നതിനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മുറവിളി ഉയരുന്നുണ്ടെങ്കിലും ഭരണതലങ്ങളില്‍ സ്വാധീനം ഉറപ്പിച്ചിട്ടുള്ള ഗണ്‍ലോബി ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതല്‍ മത്സരിക്കുകയാണ്.


അമേരിക്കയില്‍ പ്രതിദിനം വിറ്റഴിയുന്നത് 512 തോക്കുകള്‍!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക