Image

രാമക്കല്‍മേട്‌ മലമുകളില്‍ നിന്നും ചാടി കമിതാക്കള്‍ ആത്മഹത്യ ചെയ്‌തു

Published on 26 November, 2014
രാമക്കല്‍മേട്‌ മലമുകളില്‍ നിന്നും ചാടി കമിതാക്കള്‍ ആത്മഹത്യ ചെയ്‌തു
നെടുങ്കണ്ടം: രാമക്കല്‍മേട്‌ വിനോദസഞ്ചാര കേന്ദ്രത്തിലെ വ്യൂ പോയിന്റിന്‌ മുകളില്‍ നിന്നു ചാടി വിദ്യാര്‍ഥികളായ കമിതാക്കള്‍ ആത്മഹത്യ ചെയ്‌തു. കൂട്ടാര്‍ പുളിക്കല്‍ മാത്യുവിന്റെ മകന്‍ കിഷോര്‍(19), കോമ്പയാര്‍ ആലക്കല്‍ ഡെന്നീസിന്റെ മകള്‍ ഡെല്‍ന(16) എന്നിവരെയാണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌.

ഇരുവരും പ്രണയത്തിലായിരുന്നുവെന്ന്‌ പറയപ്പെടുന്നു. മൃതദേഹങ്ങള്‍ ആയിരം അടി താഴ്‌ചയില്‍ തമിഴ്‌നാടിന്റെ അധീനതയിലുള്ള പുല്‍മേട്ടില്‍ കണ്ടെത്തി. ഇരുവരും കൈകള്‍ ഷാള്‍ ഉപയോഗിച്ച്‌ ബന്ധിപ്പിച്ചിരുന്ന നിലയിലായിരുന്നു. ഡെല്‍ന നെടുങ്കണ്ടത്തെ സ്വകാര്യ സ്‌കൂളിലെ പത്താം ക്ലാസ്‌ വിദ്യാര്‍ഥിനിയും കിഷോര്‍ പുറ്റടിയിലെ സ്വകാര്യ കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയുമാണ്‌. ഡെല്‍നയെ കാണാനില്ലെന്നു കാട്ടി ഇന്നലെ രാവിലെ പിതാവ്‌ നെടുങ്കണ്ടം പോലീസില്‍ പരാതി നല്‍കിയിരുന്നു.

അതേസമയം ഇന്നലെ പുലര്‍ച്ചെ ഒന്നിനു ശേഷം താനും ഡെല്‍നയും മരിക്കാന്‍ പോവുകയാണെന്ന്‌ അറിയിച്ച്‌ കിഷോര്‍ സുഹൃത്തുക്കള്‍ക്ക്‌ മൊബൈല്‍ സന്ദേശം അയച്ചിരുന്നു. ഇതോടെ രാവിലെ ബാലന്‍പിള്ള സിറ്റിയിലുള്ള കിഷോറിന്റെ സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന്‌ പരിശോധന ആരംഭിച്ചു. തെരച്ചിലില്‍ വിനോദസഞ്ചാര കേന്ദ്രത്തിനു സമീപം ബൈക്ക്‌ കണ്ടെത്തിയതോടെ പോലീസില്‍ വിവരമറിയിച്ചു.

പോലീസിന്റെ സാന്നിധ്യത്തില്‍ നടത്തിയ തെരച്ചിലില്‍ രാമക്കല്ലിന്റെ മുകളില്‍നിന്ന്‌ കിഷോറിന്റെ മൊബൈല്‍ ഫോണും ഒടിച്ച നിലയില്‍ സിംകാര്‍ഡും ഇരുവരുടേയും ചെരുപ്പുകളും കണ്ടെത്തി. പിന്നീട്‌ തമിഴ്‌നാടിന്റെ സ്‌ഥലത്ത്‌ നടത്തിയ തെരച്ചിലിലാണ്‌ മൃതദേഹങ്ങള്‍ കണ്ടത്‌. തമിഴ്‌നാട്‌ പോലീസ്‌ എത്തി മൃതദേഹങ്ങള്‍ പോസ്‌റ്റുമോര്‍ട്ടത്തിനായി പാളയത്തേക്ക്‌ കൊണ്ടുപോയി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക