Image

ന്യൂയോര്‍ക്കിലെ പാരിഷ് ഹാള്‍ ഉദ്ഘാടനം ശ്രദ്ധേയമായി.

സാബു തടിപ്പുഴ Published on 26 November, 2014
ന്യൂയോര്‍ക്കിലെ പാരിഷ് ഹാള്‍ ഉദ്ഘാടനം ശ്രദ്ധേയമായി.
ന്യൂയോര്‍ക്കിലെ സെന്റ് സ്റ്റീഫന്‍ ക്‌നാനായ പാരിഷ് ഹാളിന്റെ ഉദ്ഘാടന കര്‍മ്മം സഹായ മെത്രാന്‍ മാര്‍. ജോസഫ് വണ്ടാരശ്ശേരി നിര്‍വ്വഹിച്ചു. തുടര്‍ന്ന് ഇടവകയിലെ ഭക്തസംഘടനകളായ ലിജന്‍ ഓഫ് മേരി കെസിവൈഎല്‍, വര്‍ക്കിംഗ് മെന്‍ ആന്റ് വുമണ്‍, സണ്‍ഡേ സ്‌ക്കൂള്‍ കുട്ടികള്‍ തുടങ്ങിയവരുടെ വിവിധയിനം കലാപരിപാടികള്‍ ഉണ്ടായിരുന്നു. ലിജന്‍ ഓഫ് മേരി പ്രവര്‍ത്തകന്‍ നടത്തിയ സ്‌കിറ്റ് ശ്രദ്ധേയമായി.

 ഞായറാഴ്ച നടന്ന ദിവ്യബലിയില്‍ മുഖ്യകാര്‍മ്മികന്‍ മാര്‍ ജോസഫ് വണ്ടാരശ്ശേരിയായിരുന്നു. തുടര്‍ന്ന് ഇടവകയിലെ യുവജനങ്ങളെയും സണ്‍ഡേ സ്‌ക്കൂള്‍ കുട്ടികളുമായി പിതാവ് സംസാരിച്ചു. കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് പിതാവ് മറുപടി പറഞ്ഞു.

പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത് വികാരി ഫാ.ജോസ് തറ്റയ്യല്‍, ജോസ് കോരക്കുടി, ഷിനോ മറ്റം, ജോസഫ് വട്ടക്കളം, തങ്കച്ചന്‍ നേടുംതോട്ടി, ജയിംസ് നികര്‍ത്തില്‍, അലക്‌സ് പുല്ലാനപ്പള്ളി, അനി നെടുതുരുത്തി, ലിസി വട്ടക്കളം, പാരിഷ് കൗണ്‍സല്‍ അംഗങ്ങള്‍ എന്നിവരാണ്.

സാബു തടിപ്പുഴ

ന്യൂയോര്‍ക്കിലെ പാരിഷ് ഹാള്‍ ഉദ്ഘാടനം ശ്രദ്ധേയമായി.ന്യൂയോര്‍ക്കിലെ പാരിഷ് ഹാള്‍ ഉദ്ഘാടനം ശ്രദ്ധേയമായി.ന്യൂയോര്‍ക്കിലെ പാരിഷ് ഹാള്‍ ഉദ്ഘാടനം ശ്രദ്ധേയമായി.ന്യൂയോര്‍ക്കിലെ പാരിഷ് ഹാള്‍ ഉദ്ഘാടനം ശ്രദ്ധേയമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക