Image

ഷിക്കാഗോ അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ അയ്യപ്പന്‍ വിളക്കു മഹോത്സവം

ജോയിച്ചന്‍ പുതുക്കുളം Published on 26 November, 2014
ഷിക്കാഗോ അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ അയ്യപ്പന്‍ വിളക്കു മഹോത്സവം
ഷിക്കാഗോ: കലിയുഗവരദനും സര്‍വ്വാഭീഷ്ടപ്രദായകനും ആയ ശ്രീധര്‍മശാസ്‌താവിന്റെ അപദാനങ്ങളും ശരണംവിളികളും അലയടിച്ചുയരുന്ന ഈ മണ്ഡലവ്രത കാലത്ത്‌ ഷിക്കാഗോയിലെ അയ്യപ്പഭക്തര്‍ക്കായി അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ അയ്യപ്പന്‍ വിളക്കു മഹോത്സവം ആഘോഷിക്കുന്നു.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പരമ്പരാഗതമായി ആഘോഷിച്ചു വരുന്ന ഒരു ആചരാനുഷ്‌ഠാനമാണ്‌ അയ്യപ്പന്‍വിളക്ക്‌. ഭക്തജനങ്ങള്‍ സ്വാമി മന്ത്രങ്ങള്‍ ഉരുവിട്ട്‌ വ്രതശുദ്ധിയോടെ ഭക്തിപുരസ്സരം ക്ഷേത്രങ്ങളില്‍ ഒരുമിച്ചു കൂടി നടത്തുന്ന ഈ ചടങ്ങുകളില്‍ ശബരീസന്നിധാനത്തില്‍ എത്തിച്ചേരാന്‍ സാധിക്കാത്ത ഭക്തജനങ്ങളും സ്വാമി ദര്‍ശനപുണ്യവും അനുഗ്രഹവും നേടുന്നു.

ഷിക്കാഗോയിലെ അയ്യപ്പ സേവാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ അയ്യപ്പന്‍ വിളക്ക്‌ മഹോത്സവം ഡിസംബര്‍ 6 ന്‌ വിവിധ ആഘോഷപരിപാടികളോടുകൂടി Hindu Temple of Greater Chicago, Lemont ല്‍ വച്ച്‌ നടത്തുന്നു. രാവിലെ 9 മണിക്കു ആരംഭിച്ച്‌ വൈകിട്ട്‌ 8 മണിക്ക്‌ പര്യവസാനിക്കുന്ന ചടങ്ങുകളില്‍ അയ്യപ്പപൂജകളും ഭജനയോടും അഭിഷേകത്തിനോടും ഒപ്പം ചെണ്ട മേളത്തിന്റെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടു കൂടി നടത്തുന്ന ഘോഷയാത്രയും ഉണ്ടായിരിക്കുന്നതാണ്‌. എല്ലാ ഭക്ത ജനങ്ങളും ഈ ആഘോഷ പരിപാടികളില്‍ പങ്കുകൊണ്ട്‌ അയ്യപ്പ സ്വാമികളുടെ അനുഗ്രഹങ്ങള്‍ നേടണമെന്ന്‌ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക www.swamiayyappa.org
ഷിക്കാഗോ അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ അയ്യപ്പന്‍ വിളക്കു മഹോത്സവംഷിക്കാഗോ അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ അയ്യപ്പന്‍ വിളക്കു മഹോത്സവംഷിക്കാഗോ അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ അയ്യപ്പന്‍ വിളക്കു മഹോത്സവം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക