Image

സരിതാ ദേവിക്ക് രാജ്യത്തിന്റെ പിന്തുണ വേണം: സചിന്‍

Published on 26 November, 2014
സരിതാ ദേവിക്ക് രാജ്യത്തിന്റെ പിന്തുണ വേണം: സചിന്‍
ന്യൂഡല്‍ഹി: വിലക്ക് നേരിടുന്ന ബോക്‌സിങ് താരം സരിതാ ദേവിക്ക് ഇന്ത്യന്‍ ജനതയുടെ പിന്തുണയുണ്ടാവണമെന്ന് ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കര്‍. സരിതയുടെ വിലക്കു നീക്കുന്നത് സംബന്ധിച്ച് ഡല്‍ഹിയില്‍ കേന്ദ്ര കായിക മന്ത്രി സര്‍ബാനന്ദ സോനോവലുമായുള്ള ചര്‍ച്ചക്കു ശേഷമായിരുന്നു സചിന്റെ പ്രതികരണം.

'സാഹചര്യങ്ങളോട് പലരും പല രീതിയിലാണ് പ്രതികരിക്കുക. സരിതയുടെ കേസിന് ബോക്‌സിങ് അസോസിയേഷന്‍ പ്രത്യേക പരിഗണന നല്‍കണം' സരിതയുടെ കരിയര്‍ ഇല്ലാതാക്കാന്‍ അനുവദിക്കരുതെന്നും സചിന്‍ ആവശ്യപ്പെട്ടു. ബോക്‌സിങ് താരം മേരികോം, വിജേന്ദര്‍സിങ് എന്നിവരെ കൂടാതെ ബോക്‌സിങ് ഇന്ത്യാ അധികൃതരും ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തു.

സരിതയെ ബോക്‌സിങില്‍ നിന്നും ആജീവനാന്തം വരെ വിലക്കുന്നതിനായി രാജ്യാന്തര ബോക്‌സിങ് അസോസിയേഷന്‍ തയാറെടുക്കുന്നതിനിടെയാണ് പിന്തുണയുമായി സചിന്‍ രംഗത്തത്തെിയിരിക്കുന്നത്. ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ വിധികര്‍ത്താക്കളുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് മെഡല്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചതാണ് സരിതക്കെതിരായ നടപടിക്ക് കാരണം.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക