Image

ദൈവനിന്ദ: പാകിസ്ഥാനില്‍ നടി വീണ മാലിക്കിനും ജിയോ ടി.വി ഉടമക്കും 26 വര്‍ഷം തടവുശിക്ഷ

Published on 26 November, 2014
 ദൈവനിന്ദ: പാകിസ്ഥാനില്‍ നടി വീണ മാലിക്കിനും ജിയോ ടി.വി ഉടമക്കും 26 വര്‍ഷം തടവുശിക്ഷ

ഇസ്ലമാബാദ്: ദൈവ നിന്ദാര്‍ഹമായ ടി.വി പരിപാടി അവതരിപ്പിച്ചതിന് ചലച്ചിത്ര നടി വീണ മാലിക്കിനും ഭര്‍ത്താവിനും ജിയോ ടി.വി ഉടമ ശകീലുര്‍ റഹ്മാനും പാകിസ്താനിലെ ഭീകര വിരുദ്ധ കോടതി 26 വര്‍ഷം തടവു ശിക്ഷ വിധിച്ചു. വീണ മാലികും ഭര്‍ത്താവ് അസദ് ബഷീറും അവതരിപ്പിച്ച ഹാസ്യ വിവാഹ പരിപാടിയുടെ പശ്ചാതല സംഗീതമായി ദൈവ ഭക്തി ഗാനം ഉള്‍പ്പെടുത്തിയതാണ് കേസിനാസ്പദമായ സംഭവം.

ടി.വി പരിപാടി നിയന്ത്രിച്ച ശൈസ്ത വാഹിദിയേയും കോടതി 26 വര്‍ഷം തടവിന് ശിക്ഷിച്ചിട്ടുണ്ട്. തടവിനു പുറമെ 13 ലക്ഷം പാകിസ്താന്‍ രൂപ പിഴയടക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പിഴയടച്ചില്‌ളെങ്കില്‍ സ്വത്ത് വകകള്‍ ജപ്തി ചെയ്യാനും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാനും കോടതി ഉത്തരവിടുകയുണ്ടായി. എന്നാല്‍, പ്രതികള്‍ നാലു പേരും വിദേശത്താണ്.

വിവാദ ടി.വി പരിപാടിക്കു ശേഷം വീണ മാലികിനും പാകിസ്താനിലെ ഏറ്റവും വലിയ മാധ്യമ സ്ഥാപനമായ ജിയോ ടി.വി ഉടമക്കും തീവ്രവാദ സംഘടനയില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നു. തുടര്‍ന്ന് ഇവര്‍ രാജ്യം വിടുകയായിരുന്നുവത്രെ. പ്രതികള്‍ക്കെതിരെ കറാച്ചി, ഇസ്ലാമാബാദ് കോടതികളിലും ദൈവ നിന്ദ കേസ് നിലവിലുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക