Image

ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ബഹുമാനം ലഭിക്കുന്നില്ലെന്ന് സാനിയ മിര്‍സ

Published on 26 November, 2014
ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ബഹുമാനം ലഭിക്കുന്നില്ലെന്ന് സാനിയ മിര്‍സ
ന്യൂഡല്‍ഹി: ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ബഹുമാനം ലഭിക്കുന്നില്‌ളെന്ന് ടെന്നീസ് താരം സാനിയ മിര്‍സ. ഇന്ത്യയില്‍ സാനിയ മിര്‍സയായി ജീവിക്കാന്‍ ബുദ്ധിമുട്ടാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. യു.എന്‍ ദക്ഷിണേഷ്യ മേഖല ഗുഡ് വില്‍ അംബാസിഡറായി തെരഞ്ഞെടുത്ത ശേഷം കാമ്പെയ്‌നില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഒരു സ്ത്രീ ആയതിനാലാണ് കരിയറില്‍ ഉടനീളം ഇത്രയധികം വിമര്‍ശങ്ങള്‍ തനിക്കു നേരിടേണ്ടി വന്നത്. താനൊരു പുരുഷനായിരുന്നുവെങ്കില്‍ പല വിവാദങ്ങളും ഇല്ലാതാകുമായിരുന്നു. കൂടുതല്‍ സ്ത്രീകള്‍ ഇന്ത്യയില്‍ സ്‌പോര്‍ട്‌സ് രംഗത്തേക്ക് കടന്നുവരണമെന്നും സാനിയ പറഞ്ഞു.
ഇപ്പോഴത്തെ കായിക മന്ത്രി സ്ത്രീകള്‍ സ്‌പോര്‍ട്‌സ് രംഗത്തേക്ക് കടന്നുവരുന്നതിന് പ്രോത്സാഹനം നല്‍കുന്നുണ്ട്. കൂടാതെ സര്‍ക്കാര്‍ തന്നെ ലിംഗ സമത്വത്തെ കുറിച്ച് സംസാരിച്ചു തുടങ്ങിയത് സന്തോഷം നല്‍കുന്നു. ലിംഗസമത്വത്തെ കുറിച്ച് നാം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. സ്തീകളെ വസ്തു മാത്രമായി കാണാത്ത ഒരു ദിവസം വരുമെന്നും സാനിയ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക