Image

സ്‌ത്രീയായി ഇന്ത്യയില്‍ ജീവിക്കാന്‍ ഭയക്കുന്നു: സാനിയ

Published on 26 November, 2014
സ്‌ത്രീയായി ഇന്ത്യയില്‍ ജീവിക്കാന്‍ ഭയക്കുന്നു: സാനിയ
ഡല്‍ഹി: സ്‌ത്രീയായി ഇന്ത്യയില്‍ ജീവിക്കാന്‍ താന്‍ ഭയക്കുന്നതായി ടെന്നീസ്‌ താരം സാനിയ മിര്‍സ പറഞ്ഞു. ഏറെ മുന്നേറ്റങ്ങള്‍ ഏറെ കണ്ട ഇന്ത്യ സ്‌ത്രീയോട്‌ കാണിക്കുന്നത്‌ ഇന്നും ക്രൂരത ആണ്‌. ലിംഗ സമത്വത്തിന്റെ കുറവുള്ള ഇന്ത്യയില്‍ സാനിയ മിര്‍സ ആയി തുടരുക ബുദ്ധിമുട്ടാണ്‌.

യുഎന്‍ ദക്ഷിണേഷ്യയിലെ വനിതാ ഗുഡ്‌വില്‍ അംബാസിഡറായി തെരഞ്ഞെടുത്ത മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു സാനിയ. സ്‌ത്രീകളുടെ വില പുരുഷന്‍മാര്‍ മനസ്സിലാക്കണം ഇന്ത്യയില്‍ എല്ലാ മേഖലകളിലും സ്‌ത്രീകളുടെ സാന്നിധ്യം കുറവാണ്‌. അതുപോലെ തന്നെ ആണ്‌ സ്‌പോര്‍ട്‌സ്‌ മേഖലയിലും. കൂടുതല്‍ സ്‌ത്രീകള്‍ കായിക രംഗത്ത്‌ വരണമെങ്കില്‍ നമ്മുടെ കായിക സംസ്‌ക്കാരത്തിന്‌ ഏറെ മാറ്റങ്ങള്‍ ഉണ്ടാവണം. ഇന്ത്യ ലിംഗ സമത്വം ഇല്ലാത്ത നാടെന്ന്‌ സാനിയ സ്‌ത്രീകളെ എല്ലാ മേഖലയിലേയ്‌ക്കും കൊണ്ടു വരാന്‍ മാധ്യമങ്ങള്‍ മുന്‍ കൈ എടുക്കണം എന്നും സാനിയ പറഞ്ഞു. സ്‌ത്രീകളെ മൃഗങ്ങളെ പോലെ കാണുന്ന സമീപനം മാറേണ്ട കാലം അതികൃമിച്ചിരിക്കുക ആണ്‌. സ്‌ത്രീകളെ പ്രോത്സാഹിപ്പിക്കേണ്ടത്‌ പുരുഷന്‍മാരാണ്‌. കായിക മാന്ത്രി ഷര്‍ബാനന്ദ സൊനോവാള്‍ വനിതാ കായിക താരങ്ങള്‍ക്ക്‌ പ്രചോദനം നല്‍കുന്ന വ്യക്തിയാണെന്നും സാനിയ പറഞ്ഞു.

ഇന്ത്യയില്‍ സാനിയ മിര്‍സയായി ജീവിക്കാന്‍ ബുദ്ധിമുട്ടാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഒരു സ്ത്രീ ആയതിനാലാണ് കരിയറില്‍ ഉടനീളം ഇത്രയധികം വിമര്‍ശങ്ങള്‍ തനിക്കു നേരിടേണ്ടി വന്നത്. താനൊരു പുരുഷനായിരുന്നുവെങ്കില്‍ പല വിവാദങ്ങളും ഇല്ലാതാകുമായിരുന്നു. കൂടുതല്‍ സ്ത്രീകള്‍ ഇന്ത്യയില്‍ സ്പോര്‍ട്്സ് രംഗത്തേക്ക് കടന്നുവരണമെന്നും സാനിയ പറഞ്ഞു.

ഇപ്പോഴത്തെ കായിക മന്ത്രി സ്ത്രീകള്‍ സ്പോര്‍ട്സ് രംഗത്തേക്ക് കടന്നുവരുന്നതിന് പ്രോത്സാഹനം നല്‍കുന്നുണ്ട്. കൂടാതെ സര്‍ക്കാര്‍ തന്നെ ലിംഗ സമത്വത്തെ കുറിച്ച് സംസാരിച്ചു തുടങ്ങിയത് സന്തോഷം നല്‍കുന്നു. ലിംഗസമത്വത്തെ കുറിച്ച് നാം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. സ്തീകളെ വസ്തു മാത്രമായി കാണാത്ത ഒരു ദിവസം വരുമെന്നും സാനിയ പറഞ്ഞു.

Join WhatsApp News
Observer 2014-11-26 08:47:56

Try living in your husband's country Pakistan as a female tennis player, and see the fun!

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക